ങാ അപ്പൊ പണി…

അന്ന്‌ രാത്രി നേരത്തേ തന്നെ ഉറങ്ങാന്‍ കിടന്നു… ഉറങ്ങാനല്ല… ആലോചിക്കാന്‍… !

മലപ്പുറത്തെ ഒരു എന്‍ജിനീയറിംഗ്‌ കോളേജില്‍ ഒരു കിണ്ണന്‍ അടി നടന്നത്‌ ഓര്‍മ്മയിലേക്ക്‌ വന്നപ്പൊ സമയം 1 കഴിഞ്ഞു…

അവിടുത്തെ യുവജനോത്സവം…ഞാനും കാണാന്‍ പോയിരുന്നു… അയ്യെ ച്ഛായ്‌ ! പ്രോഗ്രാം കാണാന്‍ ഒന്നും അല്ല… അടി കാണാന്‍ തന്നെ… അന്നവിടെ അടി നടക്കും എന്ന്‌ നാട്ടിലേ എല്ലാവര്‍ക്കും അറിയാര്‍ന്നു…അതു പിന്നെ ഒറപ്പല്ലേ…

ലാബിലേ എക്സ്പിരിമെണ്റ്റ്സ്‌ ചെയ്ത്‌ ചുമ്മാ ബോറടിച്ചപ്പൊ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും നാലാം വര്‍ഷ വിദ്യാര്‍ഥികലും കൂടെ ഒരടി തുടങ്ങി വെച്ചു… ങാ സീനിയേര്‍സിനെ അടിച്ച്‌ നിരത്തി എന്ന്‌ മാത്രമല്ല 2-3 ലക്ഷം രൂപ എങ്കിലും പിള്ളേരു പൊടിച്ചു…. ഇലക്ട്രോണിക്സ്‌ ലാബ്‌ അടിച്ച്‌ നിരത്തി കളഞ്ഞു… ലാബ്‌ പിന്നെ കുറെ കാലം അവര്‍ക്ക്‌ ഒരു സ്വപ്നം ആയി മാറി !

അപ്പൊ അവിടെ ഒരു യുവജനോത്സവം നടക്കുമ്പൊ പിള്ളേര്‌ ചുമ്മാ ഇരിക്കുമോ !?

ആടി നടക്കും അതൊറപ്പാ !

ആര്‍ക്കും ഇതുവരെ പൊട്ടിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളി ആണ്‍പിള്ളേര്‍ക്കും അടി കാണാനും രോമാഞ്ചകഞ്ചുകരാവാനും പെരുത്തിഷ്ടമാ… അതിപ്പൊ സിനിമായില്‍ ആണെങ്കിലും നാലുപേര്‍ കൂടുന്ന കവലയില്‍ അടി നടന്നാലും ! എന്താ സത്യമല്ലേ പുരുഷ കേസരികളേ !!? 😛

കാണാന്‍ പോയി…

ആസ്‌ യൂഷ്വല്‍ അടി നടന്നു…

പക്ഷെ കാണാന്‍ പറ്റിയില്ല !

ഒന്നും മനസ്സിലാവുന്നില്ല അല്ലേ….!?

അന്നവിടെ ഒരു സംഭവം ആയിരുന്നു…കുറച്ചു നേരം ആര്‍ക്കും ഒന്നും മനസ്സിലായില്ല…

ഒരു ചാള പ്രോഗ്രാം നടക്കുന്ന നേരം നോക്കി പോലീസ്‌ കേസ്‌ കൊടുത്ത ചേട്ടന്‍മാരേ ഒരോരുത്തരായി മാര്‍ക്ക്‌ ചെയ്ത്‌ വെച്ചു… എന്നിട്ട്‌ ഒരു വിരുതന്‍ ഫ്യൂസ്‌ ഊരി… ഇരുട്ടില്‍ ഒപ്പറേഷന്‍ സക്സസ്‌…. ഡി.ടി. എസ്‌ ഡോള്‍ബി എഫെക്ട്സില്‍ സൌണ്ട്‌ എഫെക്ട്സ്‌ കേട്ട്‌ തൃപ്തിപ്പെടേണ്ടി വന്നു !

ആടിയുണ്ടാക്കുന്നവരേ ഓണ്‍ ദി സ്പോട്‌ അറസ്റ്റ്‌ ചെയ്യാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മഫ്തി പോലീസുകാര്‍ ഊളയായ ശശിമാര്‍ !!

കിടന്നോണ്ടുള്ള ആലോചനകള്‍ കാട്‌ കയറി തുടങ്ങി…

അവസാനം കണ്‍ഫ്യൂഷന്‍സ്‌ എല്ലം കൂടെ ചില കണ്‍ക്ളൂഷനില്‍ എന്നെ എത്തിച്ചു !!

രാവിലേ തന്നെ രൂപപ്പെടുത്തിയ സ്റ്റ്രാറ്റെജി ഞാന്‍ താജ്‌ ബോയ്സിനോട്‌ ഡിസ്കസ്സ്‌ ചെയ്തു… അവര്‍ക്കിഷ്ടായി !

ആദ്യം ആ തമിഴന്‍മാരിലേ നേതാവിനിട്ട്‌ പണിയണം എന്നാഗ്രഹിച്ചു…. അതിനായി അവന്‍ കറങ്ങി നടക്കുന്ന ആ പാട്ട കാര്‍ അള്ളു വെച്ച്‌ കട്ടപ്പുറത്താക്കാന്‍ ഞങ്ങള്‍ അങ്ങോട്ട്‌ തീരുമാനിച്ചു… കോമ്പ്ളാന്‍ മേടിക്കുമ്പൊ കിട്ടുന്ന കവറില്‍ ആണിയും കമ്പിയും കൂട്ടിയിട്ട്‌ ഒരു പരിപാടി…

ഏയ്‌ ഇതൊന്നും ഞാന്‍ ചെയ്തില്ല… ഞാന്‍ തിരകഥ-സംവിധാനം… ഈ പ്രോപ്പര്‍ട്ടീസ്‌ ഒക്കെ ആര്‍ട്ട്‌ ഡിപ്പാര്‍ട്ട്മണ്റ്റ്‌ ചെയ്തു !

അവനും ടീംസും വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പൊ പുറത്ത്‌ അയാം എ കോമ്പ്ളാന്‍ ബോയ്‌ അള്ള്‌ വെച്ചു… കാര്‍ പോയി വെട്ടി തിരിഞ്ഞ്‌ ഒരു ഓടയില്‍ പോയി കേറ്റി പാര്‍ക്ക്‌ ചെയ്തു !

അതില്‍ വിഷമിച്ച്‌ തിരിച്ച്‌ വീട്ടില്‍ കേറിയ അവന്‍മാരേ ഫ്യൂസ്‌ ഊരി ആ വീട്ടില്‍ കേറി എടുത്ത്‌ പഞ്ഞിക്കിട്ടു…

അമ്പട പുളുസൂ…. സംഗതി സിമ്പിള്‍ ആയിരുന്നില്ല…

ഡീറ്റയില്‍ ആയിട്ട്‌ പറയാന്‍ എനിക്കൊരു പേടി…

വല്ലവന്‍മാരും ഇതൊക്കെ ഗൂഗ്ളില്‍ റ്റ്രാന്‍സ്ളേറ്റ്‌ ചെയ്ത്‌ കേസ്‌ കുത്തിപ്പൊക്കിയാലോ ??

ങാ… എങ്ങനെ കേസ്‌ ആയെന്ന്‌ അല്ലേ…

ആ വീടിനു മുമ്പില്‍ ഗേറ്റിനോട്‌ ചേര്‍ന്ന്‌ ആ വീട്ടിലേ ഗൃഹനാഥണ്റ്റെ പേരും തൊഴിലും രേഖപ്പെടുത്തിയിരുന്നു…

ഈ തമിഴന്‍മാര്‍ക്ക്‌ ഒരു പ്രശനം ഉണ്ട്‌… അല്ല ഒരു തരത്തില്‍ അതാ ശരി...

എവിടെയൊക്കെ മാതൃഭാഷ ഉപയോഗിക്കാമോ അവിടെ ഒക്കെ അവര്‍ അത്‌ ഉപയോഗിച്ചിരിക്കും…

ആ ഭാഷ അറിയാത്തവരെ വട്ടം ചുറ്റിക്കാന്‍… !

ഇവിടെയും സംഭവിച്ചത്‌ അത്‌ തന്നെ…

ആ നാട്ടിലേ സര്‍ക്കിള്‍ ഏമാനാണ്‌ ഈ വീട്ടില്‍ താമസിക്കുന്നത്‌ എന്നായിരുന്നു ആ ബോര്‍ഡില്‍ !

ക്രൈം നടന്ന്‌ നിമിഷങ്ങള്‍ക്ക്‌ അകം കാക്കി പട വീട്ടിലേക്ക്‌ ഇടിച്ച്‌ കേറി….

ഞങ്ങ മുങ്ങി !

എങ്ങനൊക്കെയോ !!

താജ്‌ ലോഡ്ജില്‍ മടങ്ങിയെത്തിയ ഞങ്ങളോട്‌ സംഗതീടെ കിടപ്പുവശം കാളിയപ്പന്‍ വിശദീകരിച്ചപ്പോഴാ ക്ളിക്കായെ…

സി.ഐ. ടെ കൊട്ടാരത്തിലേക്ക്‌ പട നയിച്ച ചിന്ന ഗുണ്ടാ സംഘം !!

കര്‍ത്താവേ അണലിയെ ആണല്ലൊ ചവിട്ടിയേ… പോലീസ്‌ നാട്‌ മുഴുവന്‍ വല വീശിയിരിക്കുവാ എന്ന്‌ കൂടെ അറിഞ്ഞതോടെ പലര്‍ക്കും തലകറക്കം അനുഭവപ്പെട്ടു !

സര്‍ക്കിള്‍ ഏമാനും യുവാവ്‌ ആയിരുന്നപ്പൊ നല്ല ഒരു താന്തോന്നി ചട്ടമ്പി ആയിരുന്നത്രെ… അതുകൊണ്ട്‌ തന്നെ പോലീസ്‌ സേനയിലുള്ളവര്‍ക്ക്‌ വരെ അങ്ങേരേ പേടിയാണത്രെ… ഗുണ്ട ഇവോള്‍വ്‌ ചെയ്ത്‌ പോലീസ്‌ ആയപോലെ…

ഇതില്‍ നിന്ന്‌ ഉള്‍ക്കൊണ്ടാണോ സാമി, അഞ്ചാതെ മുതലായ തമിഴ്‌ സിനിമകള്‍ ജന്‍മമെടുത്തതെന്ന്‌ ചോദിക്കണം എന്നുണ്ടായിരുന്നു… ഈ അവസരത്തില്‍ അത്‌ ആരോഗ്യത്തിന്‌ ഹാനികരം ആയേക്കും എന്ന്‌ മനസ്സിലാക്കി ഞാന്‍ ഒന്നും മിണ്ടിയില്ല !

എല്ലാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിച്ചു !ഒരു കണക്കിന്‌ ഞാന്‍ ആണല്ലൊ ഇവരെ കുഴിയില്‍ തള്ളിയിട്ടത്‌…, കൂടെ ഞാനും കുഴിയില്‍ ഉണ്ടെന്നുള്ള ആശ്വാസം ആണോ എന്തൊ ആരും ഒന്നും പറഞ്ഞില്ല…

തെളിവ്‌ നശിപ്പിക്കല്‍ ആണ്‌ തലയില്‍ കത്തിയ ഏക പോംവഴി… ഞാന്‍ ചെന്ന്‌ ഗ്ളാസ്‌ കട നടത്തുന്ന താജ്‌ ലോഡ്ജ്‌ മൊതലാളി ഗൌരിജിയെ പോയി കണ്ട്‌ കാല്‍ക്കല്‍ വീണ്‌ ചെറുപ്പത്തിണ്റ്റെ ചോരത്തിളപ്പില്‍ സംഭവിച്ചു പോയതാണെന്ന്‌ പറഞ്ഞപ്പോഴാണ്‌ കോമഡി !

അങ്ങേരെന്നെ വാരി പുണര്‍ന്നു…

ട്വിസ്റ്റ്‌ !

ഇങ്ങേരോട്‌ ഈ സി. ഐ ഏമാന്‍ പല ചെറ്റത്തരങ്ങളും പല ആവര്‍ത്തി ജീവിതത്തില്‍ ചെയ്തിട്ടുണ്ടെന്ന്‌ !

ഏയ്‌ അതിവിടെ വിവരിച്ചാല്‍ ശരിയാവില്ല…സീരിയല്‍ പോലെ വലുതാ…

ങാ അപ്പൊ സം ഹൌ ഈ മനുഷ്യന്‍ അവിടെ താമസിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന്‌ ഞങ്ങളുടെ പേരും ഡീറ്റേയില്‍സും അങ്ങ്‌ മുക്കി !

ഇനി മലയാളികള്‍ താമിക്കാന്‍ സാധ്യതയുള്ളിടം നോക്കി പോല്‍…ഐ മീന്‍… പൌലോസ്‌ വന്നാലോ എന്ന്‌ മുന്നില്‍ കണ്ടാണ്‌ അദ്ദേഹം ഈ ചിമിട്ടന്‍ ഐഡിയ പ്രാവര്‍ത്തികം ആക്കിയത്‌… അങ്ങനെ പലതും അയാള്‍ ഒപ്പിച്ചു…

എന്നിട്ട്‌ അവിടുന്ന്‌ കൊയമ്പത്തൂരിലേക്ക്‌ ബസ്‌ കയറാനുള്ള സൌകര്യവും ഏര്‍പ്പാടാക്കി…

ഏത്‌……അന്ന്‌ രാത്രി തന്നെ…

വലിച്ചു വാരി ബാഗ്‌ ഒക്കെ പാക്ക്‌ ചെയ്യുമ്പോഴാ ശ്രദ്ധിച്ചത്‌… കൂട്ടത്തില്‍ 4 പേരേ കാണാനില്ലാ !

ഈശോ… പൌലോസ്‌ പൊക്കിയോ അതോ അവന്‍മാര്‌ കൊണ്ടുപോയോ…

ടെന്‍ഷന്‍ ഇരട്ടിച്ചു….

പിന്നാ മനസ്സിലായെ…

ക്ളീഷേ സ്റ്റൈലില്‍ ഒരു കുറിപ്പെഴുതി വെച്ചിട്ട്‌ മുങ്ങിക്കളഞ്ഞതാ… ഞങ്ങള്‍ടെ കൂടെ നിന്ന്‌ അടി വാങ്ങേണ്ടെന്ന്‌ തോന്നി പോയതാണത്രെ !!

കുലദ്രോഹികള്‍…അല്ലേല്‍ വേണ്ട…കുലംകുത്തികള്‍… ആ വാക്കല്ലേ ഇപ്പോഴത്തെ ട്രെന്‍ഡ്‌… !!

അപ്പൊ നമ്മടെ തല പറഞ്ഞു,”ഇതിലും ഭേദം ആ ക്ണാപ്പന്‍മാരേ പോലീസ്‌ പിടിക്കുന്നതായിരുന്നു…ഇവനൊക്കെ പുട്ടടിക്കാന്‍ ഞാന്‍ മുടക്കിയ പൈസയ്ക്ക്‌ ഒരു പുതിയ കമ്പനി തുടങ്ങാര്‍ന്നു…. ”

ഞങ്ങള്‍ ചെന്നൈ വിട്ടു… ഒരു പ്രൈവറ്റ്‌ ബസില്‍… ടു കോയമ്പത്തൂറ്‍… അവിടുന്ന് പാലക്കാട്ടേക്കും…

അവസാനം അവരവരുടെ വീട്ടിലേക്കും…

എന്തൊക്കെ ബഹളം ആയിരുന്നു… അമേരിക്കാ അമേരിക്കാ…. അവര്‍ടെ ചെന്നൈ കോണ്‍സുലേറ്റില്‍ പോണം… അമേരിക്കയില്‍ എം.ബി.എ ചെയ്യണം… അവസാനം പവനായി ശവമായി… ആ ശവത്തില്‍ കുത്തുകയും ചെയ്തു !

വീട്ടില്‍ ഇതു വല്ലതും പറയാന്‍ ഒക്കുമോ…

വെച്ച്‌ കാച്ചി കോണ്‍സുലേറ്റില്‍ നീഗ്റോ മദാമ്മ ആനയിച്ച്‌ അകത്ത്‌ കേറ്റി ഇരുത്തിയതും കാപ്പിയും പലഹാരവും തന്നതും…എന്തിന്‌ വീട്ടിലേക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ഷണിച്ചെന്ന് വരെ പറഞ്ഞു ഞാന്‍ !

… എന്തിനാ വീട്ടുകാരേ വിഷമിപ്പിക്കുന്നെ… സത്യം പറഞ്ഞാ ആകെ കോണ്‍സുലേറ്റ്‌ നോക്കി നടത്തുന്ന ഫേസ്ബുക്ക്‌ ഫാന്‍ പേജ്‌ ലൈക്ക്‌ ചെയ്തു എന്നല്ലാതെ ഞങ്ങള്‍ അതിണ്റ്റെ ഏഴയലത്ത്‌ ചെന്നിട്ടില്ല !!

എണ്റ്റെ വിഷമം അത്‌ മാത്രം ഒന്നും അല്ല…

ടൂ സ്റ്റേറ്റ്സ്‌ നോവല്‍ ആ കൊച്ചിന്‌ കൊടുത്ത്‌ വിട്ടത്‌ വെറുതെ ആയി…

അതിനെ പിന്നെ കാണാനേ പറ്റിയില്ല…

ലാസ്റ്റ്‌ പേജില്‍ എഴുതിയ മെയില്‍ ഐ.ഡി. വായിച്ച്‌ ഉടനെ എനിക്ക്‌ മെയില്‍ ഇടും എന്നും വെച്ച്‌ പേജ്‌ റിഫ്രെഷ്‌ ചെയ്തോണ്ടേ ഇരുന്നു…

എവടെ…

ഇന്‍ബോക്സിലേക്ക്‌ വരുന്നതിലും അധികം സ്പാം ബോക്സിലേക്കാണ്‌ !

ശോകം…

ഈ ബ്ളോഗ്‌ എങ്കിലും വായിച്ച്‌ മെയില്‍ അയക്കും എന്ന് പ്രതീക്ഷിക്കുന്നു…

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സിനിമയുടെ ലാസ്റ്റ്‌ പേജ്‌ റിഫ്രെഷ്‌ ചെയ്ത്‌ ഇരിക്കുന്ന മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനേ പോലെ ഞാന്‍ താടിക്ക്‌ കയ്യും വെച്ച്‌ മെയിലും നോക്കി ഇരിക്കുന്നു…

( ദൈവം അനുവദിച്ച്‌ തുടരും…. പക്ഷെ ഇനി വേറേ അനുഭവം )

Advertisements

സംഭവം ഈ അപ്പാവി പിള്ളേരേ പോലെ നടക്കുന്ന ഗ്യാങ്ങിലേ ബാക്കി പിള്ളേര്‍ സമരത്തില്‍ ഒക്കെ പങ്കെടുത്ത്‌ അടി ഇടിയൊക്കെ കൊണ്ട്‌ നല്ല എക്സ്പീരിയന്‍സാ…

ഞാന്‍ ഈ കാര്യത്തില്‍ ശിശുവാ…

അവന്‍മാരുടെ സര്‍ക്കാര്‍ കോളേജ്‌ ആയതുകൊണ്ട്‌ എല്ലാരും മെറിറ്റ്‌ ബുദ്ധിജീവികള്‍ ആയതുകൊണ്ടും ശാരീരിക ക്ഷമത നോക്കാതെ സമരത്തിനിറങ്ങും , അല്ലാതെ ഞങ്ങള്‍ടെ കൂതറ പ്രൈവറ്റ്‌ കോളേജിലേ പോലെ സമരം നടത്തുന്ന മസില്‍മാന്‍മാര്‍ മാത്രമല്ല മുന്നില്‍ നിന്ന് സമരം വിജയിപ്പിക്കുന്നത്‌….. .

ഞാനൊക്കെ ഒരു നല്ല അടി ബാല്‍ക്കണിയില്‍ നിന്നേ കണ്ടിട്ടൊള്ളൂ !!

പക്ഷെ ഇതൊക്കെ ഈ മാക്കാന്‍മാരോട്‌ പറഞ്ഞാല്‍ ഞാന്‍ ചമ്മും…

അപ്പൊഴാ എണ്റ്റെ ജീവിതത്തില്‍ ഞാന്‍ പങ്കെടുത്ത ഒരേയൊരു അടി ഞാന്‍ ഓര്‍ത്തെടുത്തത്‌…

അമ്പൊ…അതൊരു കൂട്ട അടിയാര്‍ന്നു…

എ വെല്‍ പ്ളാന്‍ഡ്‌ ഓപ്പറേഷന്‍…

ഞാന്‍ ആ കഥ ആദ്യം അവന്‍മാരോട്‌ പറയാംന്ന് വെച്ചു !

ചുമ്മാ ഒരു വെയിറ്റിന്‌ !!

“സംഭവം നടന്നത്‌ ഞാന്‍ പ്ളസ്‌ റ്റു കഴിഞ്ഞ സമയം… അപ്പുറത്തേ വീട്ടിലെ രാമേട്ടന്‍ പച്ച വെള്ളം കൊടുത്താലും ചവച്ച്‌ കുടിക്കുന്ന ടൈപ്പ്‌ പാവമാ… സുന്ദരിയായ ഭാര്യയും മൂന്ന് പെണ്‍മക്കളും… ”

ഉടനെ പാട്ടെത്തി…പൈസാക്കാരന്‍, “തൈപ്പൂയ കാവടിയാട്ടം…… ”

ഞാന്‍ ചൂടായി…,”ഭാ…സ്റ്റോറി നീയൊന്നും വിചാരിക്കുന്ന ഡയറക്ക്ഷനില്‍ അല്ലെടാ പുല്ലന്‍മാരെ… അതുങ്ങളെനിക്ക്‌ പെങ്ങമ്മാരാ… പാവങ്ങള്‍… ങാ…ഈ രാമേട്ടന്‍ കുറി നടത്തിയാ ആ മിഡില്‍ ക്ളാസ്‌ ഫാമിലി പോറ്റിയിരുന്നെ…. ഇവര്‍ക്കൊരു പഴയ ചേതക്‌ സ്കൂട്ടര്‍ ഉണ്ടായിരുന്നു… ”

അപ്പൊ പിന്നേം അവന്‍മാര്‍ ഇടയില്‍ കേറി…,”എന്നതാടാ ഇത്‌…ഒരുമാതിരി അവാര്‍ഡ്‌ അയിറ്റം…. ആക്ഷന്‍ ഫിലിം ആണെന്ന് വെച്ചാ ഞാന്‍ കഥ കേള്‍ക്കാന്‍ ഇരുന്നുതന്നത്‌… ഞാന്‍ പോവാ.. ”

ഞാന്‍, “ഹാ… നില്‍ക്ക്‌ മച്ചാ… സത്യായിട്ടും സ്റ്റോറി ഇണ്റ്റ്രെസ്റ്റിംഗാ… പണ്ട്‌ ഞാന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോഴൊക്കെ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഇങ്ങേരും കുടുംബവും ആ ചേതക്‌ സ്കൂട്ടറില്‍ സിനിമയ്ക്ക്‌ പോവും സെക്കന്‍ഡ്‌ ഷോയ്ക്ക്‌, സീതിക്കേടെ ഇരട്ട തിയേറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍… അവിടുത്തെ ബെസ്റ്റ്‌ തിയേറ്റര്‍സ്‌ !കാലം മാറി… ഈ തിയേറ്റര്‍ പോക്ക്‌ ഇവരങ്ങ്‌ നിര്‍ത്തി ഞാന്‍ പ്ളസ്‌ റ്റൂ ആയപ്പോഴേക്ക്‌… നാട്ടില്‍ പറഞ്ഞു കേട്ട ശ്രുതിയില്‍ ഞാന്‍ വിശ്വസിച്ചു പെണ്‍കുട്ടികള്‍ വലുതായതോടെ 5 പേര്‍ക്ക്‌ ഒന്നിച്ച്‌ ആ സ്കൂട്ടറില്‍ പോവാന്‍ പറ്റില്ലാന്ന് തീരുമാനിച്ച്‌ കാണും… ”

പൈസക്കാരന്‍, “വാവു ഇണ്റ്റ്രെസ്റ്റിംഗ്‌…ഇവളുമാരെ എനിക്കൊന്ന് കാണിച്ചുതാടാ…ഞാന്‍ ഒന്നിച്ച്‌ സിനിമയ്ക്ക്‌ കൊണ്ടുപോയിക്കോളാം… ”

എണ്റ്റെ ടെമ്പര്‍ തെറ്റി…ഞാന്‍ ചെന്ന് അവനെ ഒന്ന് പൊട്ടിക്കാന്‍ ചെന്നു…

ഏറ്റില്ല !

അടി നമ്മുടെ ‘തല’യും ‘വാല്‍’ഉം ചേര്‍ന്ന് തടഞ്ഞു….

ഞാന്‍ എണ്റ്റെ സ്റ്റാന്‍ഡ്‌ വെളിപ്പെടുത്തി…,”ഡാ പുല്ലേ… ഇനി നീ ഇങ്ങനത്തെ കോപ്പിലേ ഡയലോഗ്‌ അസ്ഥാനത്ത്‌ കേറി അടിച്ചാ നിണ്റ്റെ വായില്‍ പിന്നെ വെപ്പ്‌ പല്ല് വെക്കേണ്ടി വരും… ”

തല, “ഹാ ഡാ നീ ക്ഷമി… ഇവന്‍ ഇങ്ങനെയാ… ആകെ ഈ സംസാരം മാത്രെ ഒള്ളു… പട്ടി കുരയ്ക്കുന്ന പോലെയേ ഞങ്ങളും എടുക്കാറൊള്ളു, ഈ പട്ടിയും കടിക്കാറില്ല ! ”

ഞാന്‍ ഒന്ന് തണുത്തപ്പൊ കഥ തുടര്‍ന്നു…

“ഒരിക്കല്‍ അങ്ങേരുടെ കൂടെ സ്കൂട്ടറില്‍ വരുന്ന വഴി ഞാന്‍ ചോദിച്ചു എന്താ ഇപ്പൊ പടത്തിനൊന്നും പഴയ പോലെ പോവാത്തേന്ന്… നാട്ടില്‍ പറയുന്ന കാരണം നീയും കേട്ടിട്ടില്ലേ… ങാ അത്‌ തന്നെ എന്ന് പറഞ്ഞു…. പിന്നെയുള്ള ആ സൈലന്‍സ്‌ കണ്ടപ്പൊ ഞാന്‍ ചോദിച്ചു എന്തോ ഞങ്ങളോടെല്ലാം ഒളിച്ച്‌ വെക്കുന്നുണ്ടല്ലൊയെന്ന്… അയാള്‌ വണ്ടി ഒതുക്കി നിര്‍ത്തിയിട്ട്‌ ഒടുക്കത്തെ കരച്ചില്‍ !മെല്ലെ പറഞ്ഞു… എന്നെ പോലെ ഒരു മോന്‍ ഉണ്ടായിരുന്നെങ്കില്‍ അവരെയും കൊണ്ട്‌ തിയേറ്ററില്‍ പോവാര്‍ന്നു എന്ന്… സംഭവം എന്താന്ന് വെച്ചാ… കുറേ കാലം മുമ്പ്‌ ഒരു സെക്കന്‍ഡ്‌ ഷോയ്ക്ക്‌ കേറിയ ഇവരെ കണ്ട്‌ മുന്നില്‍ കപ്പ ചിപ്സ്‌ വില്‍ക്കുന്ന ബിസിനസ്സ്‌ തുടങ്ങിയ അണ്ണനും ടീംസും കട അടച്ച്‌ ഇവര്‍ടെ പുറകെ കൂടി എന്നും പോലീസിനെ വിളിക്കും എന്നു പറഞ്ഞപ്പൊ രാമേട്ടനെ ഒന്ന് പൊട്ടിച്ചിട്ട്‌ മൂത്ത മോള്‍ടെ കൈക്ക്‌ കേറി പിടിച്ചെന്ന്… പെണ്ണുങ്ങളേയും കൊണ്ട്‌ തിയേറ്ററില്‍ വരുമ്പൊ ഇതൊക്കെ സഹിക്കണം അല്ലെങ്കില്‍ പ്രതികരിക്കാന്‍ ശേഷിയുള്ള ആണാവണം എന്ന് മറുപടി കൊടുത്തെന്ന്… പിന്നെ ആ വഴി പോയിട്ടില്ലാന്ന്…

ദേഷ്യം സഹിക്കാവുന്നതിലും അധികം ആയിരുന്നു…

ഞാന്‍ ഉടനെ തന്നെ അവിടുത്തെ പൌര സമിതി ചമഞ്ഞ്‌ കലുങ്കില്‍ ഇരുന്ന് സംസാരിക്കുന്ന യുവ രക്‌തങ്ങളെ മുഴുവന്‍ വിളിച്ചു വരുത്തി…

സീത്തീക്കേടെ മോന്‍ തൌഫിക്കിനേയും…

അടിക്കാന്‍ ഞങ്ങളും റെഡി…

ഒഫിഷ്യല്‍ സപ്പോര്‍ട്ടിന്‌ തിയേറ്റര്‍ ഉടമയും റെഡി…

ഞങ്ങള്‍ ധൈര്യം കൊടുത്ത്‌ രാമേട്ടനേയും കുടുംബത്തേയും സെക്കന്‍ഡ്‌ ഷോയ്ക്ക്‌ കേറ്റി…

കൊളുത്തില്‍ മീന്‍ കുരുങ്ങി. യാതൊരു സംശയവും തോന്നിക്കാത്തവണ്ണം ചെറിയ മോളെ വിട്ട്‌ അതേ പെട്ടികടയില്‍ നിന്ന് കപ്പ ചിപ്സ്‌ വാങ്ങി.

5-10 മിനിറ്റില്‍ അവന്‍ കട അടച്ചു…

ഇടെയ്ക്ക്‌ ചെയ്ത ഒന്ന് രണ്ട്‌ ഫോണ്‍ കോള്‍സ്‌ അവണ്റ്റെ 5-6 തൊട്ടി കൂട്ടുകാരേയും അവിടെ എത്തിച്ചു… ലോറി തൊഴിലാളി ടീംസാ… ജിമ്മില്‍ പോവാതെ തന്നെ ജിമ്മന്‍മാരായ കട്ട ടീംസ്‌…

എന്നിട്ട്‌ ഇവന്‍മാരൊക്കെ ഒന്നിച്ച്‌ തിയേറ്ററിലേക്ക്‌…

എല്ലാം കണ്ട്‌ നിന്ന ഞങ്ങള്‍ എല്ലാരും പല വഴിക്ക്‌ വന്ന് തിയേറ്ററില്‍ കേറി..

മൂത്ത മോളെ തന്നെ ലക്ഷ്യമിട്ട്‌ നടന്ന് ആ അണ്ണനെ ആദ്യം ഞങ്ങള്‍ ഒഴിച്ച്‌ കൊണ്ടുപോയി..

ശ്രീനിവാസന്‍ ചെയ്ത പോലെ മഞ്ഞ തുണി ഇടാനൊന്നും നിന്നില്ല…

ആള്‍ക്കാരെ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചിരുന്നു…

ഓരോ വില്ലനും ഞങ്ങള്‍ 3-4 നായകന്‍മാര്‍…എങ്ങനെ ഓരോന്നിനെയും നേരിടണം എന്ന് വരെ തിരകഥ രചിച്ചിരുന്നു…

ഞാന്‍ ഉറക്കെ പറഞ്ഞു, രാമേേട്ടാ 5 മിനിറ്റ്‌ ഒന്ന് കവര്‍ ചെയ്ത്‌ ഇരുന്നോ…തൌഫീ ലൈറ്റ്സ്‌ ഓഫ്‌…എന്ന് പറഞ്ഞു…

തൌഫി ലൈറ്റും ഓഫ്‌ ചെയ്തു ബോക്സിലേ 2 ഡോറും അടച്ചിട്ടു…

പിന്നെ അവിടെ നടന്നത്‌ അടിയുടെ പൂരം ആയിരുന്നു….

അതില്‍ ഒരുത്തനെ സഹിക്കാന്‍ പറ്റാതെ ആയപ്പൊ ഞാനും ആഖിലും കേറി പൊക്കി എടുത്ത്‌ ബോക്സില്‍ നിന്ന് വലിച്ച്‌ താഴോട്ട്‌ ഇട്ടു…

നേതാവിനെ എല്ലാരും കൂടെ തൂക്കി എടുത്ത്‌ രാമേട്ടണ്റ്റെ കാലില്‍ ഇട്ടു കൊടുത്തു…

സത്യത്തില്‍ അങ്ങേര്‍ ഇടപെട്ടില്ലാര്‍ന്നേല്‍ അന്ന് ബോക്സില്‍ ബാക്കി ഉണ്ടായിരുന്നവന്‍മാരുടെ മയ്യത്ത്‌ ഞങ്ങള്‍ എടുത്തേനേ… ”

ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ട്‌ തിരിച്ച്‌ ചെന്നൈയിലേക്ക്‌ മനസ്സിനേ കൊണ്ടു വന്നപ്പോള്‍ കണ്ട കാഴ്ച എല്ലാരും രോമാഞ്ചം കൊണ്ട്‌ കണ്ണും തള്ളി ഇരിക്കുന്നതാ…

അല്ല ഞാന്‍ നുണയൊന്നും പറഞ്ഞിട്ടില്ല…സംഗതി നടന്നത്‌ തന്നെയാ…

പക്ഷെ അന്ന് അവിടെ നടന്ന്തിണ്റ്റെ ഡയറക്ടര്‍ ഞാന്‍ അല്ലയിരുന്നു….

ത്രെഡ്‌ പറഞ്ഞു കൊടുത്തു…

ചേട്ടന്‍മാര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചു…

ഞാന്‍ നല്ല ഒന്നാന്തരം സാമുഹിക്‌ ബോധം ഉള്ള ഒരു തണ്റ്റേടി ആയിട്ട്‌ അഭിനയിച്ചു..

പക്ഷെ ഇവന്‍മാരിപ്പൊ എന്നെ കുറിച്ച്‌ എന്തൊക്കെയോ കൂടുതല്‍ മനസ്സില്‍ കണ്ടുവെച്ചാല്‍ പണി ആവുമോ എന്ന് ആലോചിച്ചതേയുള്ളു… അത്‌ സംഭവിച്ചു !

തമിഴന്‍മാരെ തല്ലി പതം വരുത്താനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ എന്നെക്കാള്‍ യോഗ്യന്‍ വേറേ ആളില്ലാ എന്ന് അടുത്ത യോഗത്തില്‍ തന്നെ തീരുമാനം ആയി !

ഞാന്‍ ഷോക്കടിച്ച പോലെ അങ്ങനെയങ്ങ്‌ നിന്നു !

ഇന്നിപ്പൊ അതിന്‌ അനുയോജ്യമായ ഒരു പാട്ട്‌ മലയാള സിനിമയിലുണ്ട്‌….

ഓ അത്‌ തന്നെ…

“അ ആ…കിളി പോയി… ” !!!!

( ദൈവം അനുവദിച്ച്‌ തുടരും…. )

കഷ്ടകാലം ചിലപ്പോഴൊക്കെ മാലപ്പടക്കംപോലെയാണ്‌…………

ഒന്നിനു പുറകെ ഒന്നായി വരും മെനക്കെടുത്താന്‍…

ഞങ്ങള്‍ടെ ആ താജ്‌ പോലത്തെ ലോഡ്ജ്‌ നിലനിന്നിരുന്നത്‌ നല്ല തറവാടികളായ കോളേജ്‌ ഗുണ്ടകളുടെ സ്വന്തം കളിത്തട്ടായ തെരുവിലായിരുന്നു.

അതിപ്പൊ എല്ലാതെരുവിലും ക്ളീഷെ പോലെ കുറെ മസില്‍ പെരുപ്പിച്ച്‌ എല്ലാരെയും ഭരിക്കണപോലെ നടക്കുന്ന ടീംസ്‌ ഇല്ലെ…

ങാ അത്‌ തന്നെ…ഒരാവശ്യവുമില്ലാതെ…

ഞങ്ങള്‍ അവരെയും മൈന്‍ഡ്‌ ചെയ്യാന്‍ പോയിട്ടില്ല…

പക്ഷെ കൂട്ടം കൂടി നടക്കുമ്പൊ ഇങ്ങോട്ട്‌ തുറിച്ച്‌ നോക്കിയാ നമ്മള്‍ മലയാളികള്‍ വിട്ടുനൊടുക്കുവോ !?

ദാറ്റ്സ്‌ ഓള്‍ !

അങ്ങനെ ഇരിക്കുമ്പൊ… ഇതിലൊരു അണ്ണന്‍ പെങ്ങളേയും വെച്ച്‌ സ്കൂട്ടറില്‍ പോവുന്ന വഴി ചെറുതായിട്ടൊന്ന്‌ വീണു… അക്സിഡെണ്റ്റ്‌ എന്നു പറയാന്‍ മാത്രമൊന്നുമില്ല !

ഞങ്ങള്‍ടെ ടീംസില്‍ ഒന്നു രണ്ട്‌ പേര്‍ ഓടി ചെന്നു… പക്ഷെ എല്ലാരുടെയും ലക്ഷ്യം ആ പെണ്‍കൊച്ചിനെ കൈ പിടിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ആയിരുന്നു…ആരും അണ്ണനെ തിരിഞ്ഞ്‌ നോക്കിയില്ല… അവളാണെങ്കില്‍ ചിരിച്ചോണ്ട്‌ ആ സഹായം ഉപയോഗപ്പെടുത്തിയിട്ട്‌ തിരിഞ്ഞ്‌ കൊത്തി…

അണ്ണന്‍ ചാടി എണീറ്റ്‌ സഹായിച്ചവനെ തല്ലി… ചുമ്മാ ഒരു കൈ കൊടുത്തതിന്‌ !

എന്താ സംഭവിക്കുന്നതെന്ന്‌ അറിയുന്നതിനുമുമ്പ്‌ അണ്ണനെ ഞങ്ങള്‍ടെ 2-3 ബോയ്സ്‌ ചേര്‍ന്ന്‌ പഞ്ഞിക്കിട്ടു…

ആ പെണ്ണ്‌ കാറി കരഞ്ഞു….

ഹിയര്‍ കംസ്‌ അദര്‍ അണ്ണന്‍സ്‌…

സിനിമാ കഥ പോലെ അവന്‍മാര്‌ ഞങ്ങള്‍ടെ പിള്ളേരെ വളഞ്ഞു…

ഇതൊക്കെ താജിണ്റ്റെ ബാല്‍ക്കണിയില്‍ നിന്ന്‌ കണ്ടിരുന്ന രാവണന്‍ ഉറക്കെ വിളിച്ചു,”ഡാ പിള്ളേരേ ആ അലവലാതി അണ്ണാച്ചികള്‍ വെറുതെ അലമ്പൊണ്ടാക്കി തല്ലാന്‍ വരുന്നേ… “

ആ അലറല്‍ കേട്ട്‌ കരഞ്ഞിരുന്ന പെണ്ണ്‌ വരെ കരച്ചില്‍ നിര്‍ത്തി പേടിച്ചു പോയി !

ഞങ്ങള്‍ മല്ലു ബോയ്സ്‌ അങ്ങോട്ട്‌ ചെന്നു എതാനും നിമിഷങ്ങള്‍ക്കകം…. അവന്‍മാര്‍ നമ്മള്‍ടെ ബോയ്സിനെ വട്ടമിട്ട്‌ നിക്കുമ്പൊ അതിലും വല്യ റേഡിയസില്‍ ബാക്കി മല്ലു ബോയ്സ്‌ അവന്‍മാരെ ചുറ്റി അങ്ങനെ നിന്നു !

അമ്പൊ…അതൊരു സീനായിരുന്നു…

അവന്‍മാര്‌ ചൂളി പോയി…

പക്ഷെ പോവാന്‍ നേരം ഒരു പഞ്ച്‌ ഡയലോഗ്ഗ്‌ അടിച്ചു…

അവിടെയും ഇവിടെയും മനസ്സിലായി…

പകരം വീട്ടുമെന്ന്‌….

അവന്‍മാര്‍ക്ക്‌ എല്ലാ മേഖലയിലും നല്ല ഹോള്‍ഡ്‌ ആണെന്ന്‌…

ഞങ്ങള്‍ അതൊന്നും മൈന്‍ഡ്‌ ചെയ്യാതെ സ്ളോ മോഷനില്‍……

ഐ റിപ്പീറ്റ്‌…

സ്ളോ മോഷനില്‍ നടന്ന്‌ ഞങ്ങള്‍ടെ മാളമായ താജില്‍ കേറി…

പക്ഷെ കഷ്ടകാലം വണ്ടി പിടിച്ച്‌ വരുന്നതെ ഉണ്ടായിരുന്നൊള്ളു !

പിറ്റേന്ന്‌ ഒരു പടം കാണാന്‍ പോയ വഴി ഞങ്ങളില്‍ മൂന്ന്‌ പേരെ ടിക്കറ്റ്‌ ചെക്കര്‍ പൊക്കി…

ഞങ്ങള്‍ ടിക്കറ്റ്‌ എടുക്കാതെ ബസില്‍ പോവാന്‍ മാത്രം എച്ചികളല്ല… പിന്നെ എങ്ങനെ… !?

അന്ന്‌ തിയേറ്ററിലേക്ക്‌ ഞങ്ങള്‍ക്ക്‌ എല്ലാര്‍ക്കും വേണ്ടി ടിക്കറ്റ്‌ എടുക്കാന്‍ പോയ ഞങ്ങള്‍ 5 പേരുടെയും പുറകെ അണ്ണാച്ചികളുണ്ടായിരുന്നു…അതെ ബസില്‍ തന്നെ…. ഞങ്ങള്‍ അപകടം മണത്തില്ല…

അതില്‍ ഏതോ ഒരുത്തണ്റ്റെ ആരോ ആവും കണ്ടക്ടറും ചെക്കറും…

കണ്ടക്ടര്‍ ഞങ്ങളുടെ അടുത്ത്‌ ടിക്കറ്റുമായി വരുന്നില്ലെന്ന്‌ കണ്ടിട്ട്‌ പന്തിയല്ല എന്ന്‌ തോന്നിയ ‘തല’ മുന്നോട്ട്‌ നടന്ന്‌ ചെന്ന്‌ എനിക്കും അവനുമുള്ള ടിക്കറ്റ്‌ എടുത്തു… പക്ഷെ ഇതുപോലെ ചെയ്യാന്‍ മറ്റ്‌ 3 മണ്ടന്‍മാര്‍ക്കും കരുണ തോന്നിയില്ല…

പഴയ സിനിമകളില്‍ ഉമ്മര്‍ പെണ്‍കുട്ടികള്‍ക്ക്‌ മുന്നില്‍ ചാടി വീഴുന്നപോലെ പെട്ടെന്ന്‌ അവിടെ ഒരു ചെക്കര്‍ അവതരിച്ചു… ഞങ്ങള്‍ 5 പേരേ മാത്രം ലക്ഷ്യമാക്കി മുന്നോട്ട്‌ വന്ന്‌ ടിക്കറ്റ്‌ ചോദിച്ചു…

ഞാനും ‘തല’യും സ്കൂട്ടായി പക്ഷെ ബാക്കി 3 പേരും കുടുങ്ങി…

അയാള്‌ ചൂടായി…

നമ്മള്‍ ശ്രുതി ഒന്ന്‌ മുകളില്‍ കേറ്റി പിടിച്ചു…

കണ്ടക്ടര്‍ ആണ്‌ തെറ്റുകാരന്‍ എന്നു ഇംഗ്ളീഷില്‍ വാദിച്ച രാവണണ്റ്റെ കരണക്കുറ്റി നോക്കി കണ്ടക്ടര്‍ അടിച്ചു…

ചെക്കര്‍ എണ്റ്റെ കോളറിന്‌ പിടിച്ചു…

ഈ സമയം സ്റ്റണ്ട്‌ സീനില്‍ എങ്ങ്‌ നിന്നോ അവതരിക്കാറുള്ള ഗുണ്ടകളെ പോലെ അണ്ണാച്ചി പിള്ളേര്‍ ഞങ്ങളെ ബസില്‍ വെച്ച്‌ പഞ്ഞിക്കിട്ടു…

നല്ല എട്ടിണ്റ്റെ പണി…

ഞങ്ങള്‍ തിരിച്ചു കൊടുത്തു നല്ല അന്തസ്സായിട്ട്‌… പക്ഷെ അവന്‍മാര്‌ എല്ലാരും ചേര്‍ന്നുള്ള ഓപ്പറേഷന്‍ ആയകൊണ്ടും നിര്‍ത്തിയ വണ്ടിയില്‍ നിന്ന്‌ ഇറങ്ങി ഒടേണ്ടി വന്നതുകൊണ്ടും നഷ്ടം ഞങ്ങള്‍ക്കായിരുന്നു…

‘വാല്‍’ണ്റ്റെ പല്ലോരെണ്ണം ഇളകി ചോര വന്നു…

‘പൈസക്കാര’ണ്റ്റെ കൈ ചതഞ്ഞു…

എണ്റ്റെ കരണം പൊകഞ്ഞു…

‘രാവണ’ണ്റ്റെ ചുണ്ട്‌ മുറിഞ്ഞു…

എന്തിനേറേ പറയുന്നു ദേശ്‌ കീ നേതാ ‘തല’യുടെ തലയില്‍ ഒരു മുഴ വന്നു…

ഞങ്ങള്‍ ഇറങ്ങി ഓടിയപ്പൊ വന്ന്‌ പിടിക്കാന്‍ കൂട്ടാക്കാതെ ആ ബസ്‌ മുന്നോട്ട്‌ നീങ്ങിയപ്പൊ 1-2 അണ്ണന്‍മാര്‍ പുറത്തോട്‌ തലയിട്ട്‌ ഒരു ഊള ചിരി…

അപ്പൊ മനസ്സിലായി ഇതൊക്കെ അവന്‍മാരുടെ പരിപാടി ആണെന്ന്‌…

രക്‌തം തിളച്ചു…

പ്രതികാരം…. അതെ ഉള്ളു ഈ തെണ്ടിത്തരത്തിന്‌ മറുപടി…

അതു വരെ നാവില്‍ വരാത്ത ഒരു വാക്ക്‌ പെട്ടെന്ന്‌ ഞാന്‍ പറഞ്ഞു…

“അവന്‍മാരെ സ്കെച്ച്‌ ചെയ്ത്‌ പണി കൊടുക്കണം… “

പിന്നെ ഒന്നും നോക്കിയില്ല… ,അവസാന വട്ട ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ താജ്‌ ലക്ഷ്യമാക്കി നീങ്ങി !

( ~ ദൈവം അനുവദിച്ച്‌ തുടരും… )

ഇന്‍ഫ്ളേഷന്‍ ഞങ്ങളേ അഫക്ട്‌ ചെയ്ത്‌ തുടങ്ങിയ കാലം…

പോക്കറ്റ്‌ മണി ഒക്കെ ഫുഡിനു പോലും തികയാതെ വന്നു തുടങ്ങി…

സോ ഷോപ്പിംഗ്‌ സെന്‍ററുകളില്‍  മുഴുവന്‍ വെറുതെ മോര്‍ണിംഗ്‌ വാക്ക്‌, ഈവനിംഗ്‌ വാക്ക്‌ എന്തിന്‌ ചുമ്മാ ബോറടി മാറ്റാന്‍ ആഫ്റ്റര്‍ നൂണ്‍ വാക്ക്‌ വരെ നടത്തിയിരുന്ന കാലം…

നമ്മള്‍ വെറുതെ തലങ്ങും വിലങ്ങും നടക്കുന്നതുകൊണ്ട്‌ അവര്‍ക്ക്‌ അഞ്ചു പൈസേടെ കച്ചവടം പോലും കിട്ടില്ലാ എന്നുള്ള പരമാര്‍ഥം മനസ്സിലാക്കാന്‍ ഞങ്ങള്‍ ഇടവരുത്താറില്ല… ഒരിക്കല്‍ കേറിയ ഷോപ്പിംഗ്‌ മാളില്‍ പിന്നെ ഉടനെ എങ്ങും കേറാറില്ല !

മുക്കിനു മുക്കിനു എന്തിന്‌ മുക്ക്‌ ഇല്ലാത്തിടത്ത്‌ പോലും ഷോപ്പിംഗ്‌ സെണ്റ്റര്‍ വെച്ചിട്ടും എല്ലാ കടയിലും പൂരത്തിനുള്ള ജനം…. അതും മേടിച്ചോണ്ട്‌ പോവുന്ന ബാഗിണ്റ്റെ വലുപ്പം കണ്ടാല്‍ ഇവനൊക്കെ സൂപ്പര്‍ ലോട്ടോ അടിച്ച്‌ ആയുഷ്ക്കാല പര്‍ച്ചേസ്‌ നടത്തി വീട്ടിലേക്ക്‌ കെട്ടിയെടുക്കുവാന്ന്‌ തോന്നും !

ഞങ്ങളും ഞങ്ങള്‍ടെ പോലെ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുന്ന അണ്ണാച്ചിമാരുടേയും കയ്യില്‍ മാത്രം ഒന്നും കാണില്ല…. ഫ്രീ ഹാന്‍ഡ്‌ ആയിട്ട്‌ അങ്ങനെ ഉലത്തും… ഐ മീന്‍ ഉലാത്തും….

അങ്ങനെ ഇരുന്നപ്പൊ ഒരു തീരുമാനത്തില്‍ എത്തി…. ഇങ്ങനെ വെറുതെ നടന്നിട്ട്‌ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം…

ജീവിതം പഠിക്കാന്‍ ഇതൊരു ചാന്‍സ്‌ ആയിട്ട്‌ എടുത്തൂടെ എന്നായി അവസാനം ഞങ്ങള്‍ എത്തിച്ചേര്‍ന്ന കണ്‍ക്‌ളൂഷന്‍…. മനസ്സിലായില്ലാ !??

തമ്പിമാര്‍ടെ കൂടെ ഒരു പാര്‍ട്ട്‌ ടൈം ജോലി അന്വേഷിച്ച്‌ പോയെന്ന്‌… നമ്മള്‍ തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാം ഡാറ്റാ എന്‍ട്രി  ഓപ്പറേറ്റേര്‍സിനേ ആവശ്യമുണ്ടെന്ന്‌ പോസ്റ്റര്‍ കുറേ എണ്ണം കണ്ടിട്ടുണ്ട്‌… പേരു കേട്ടാല്‍ ഡിസ്റ്റ്രിക്റ്റ്‌ കളക്ക്ടര്‍ എന്നൊക്കെ പറയുന്ന പോലെ വെയിറ്റ്‌ ഉണ്ടെങ്കിലും ഇത്‌ അവിടെ ഭിക്ഷ ചോദിച്ചു വരുന്നവര്‍ക്ക്‌ കിട്ടുന്നതിലും തറ ശമ്പളമാ…

അങ്ങനെ പല പാര്‍ട്ട്‌-ടൈം ജോലികളുടേയും പരസ്യങ്ങള്‍ അവിടുന്നും ഇവിടുന്നുമൊക്കെ ആയിട്ട്‌ ഞങ്ങള്‍ ഒപ്പിച്ചു… ആദ്യം ഞങ്ങളില്‍ ജോലിക്ക്‌ പോവാന്‍ താത്പര്യം ഉള്ളവരെ തിരഞ്ഞെടുത്തു… ഞാന്‍ ഇല്ലാതെ വരുമോ…. പിന്നല്ലാ…

അവസാനം അതിനൊക്കെ അവരു പറഞ്ഞിട്ടുള്ള നമ്പറില്‍ വിളിച്ച്‌ അന്വേഷിക്കാന്‍ തുടങ്ങി…. ഒരോരുത്തരും ഓരോ സ്ഥലത്തായി പോവാന്‍ പ്രത്യേകം ശ്രദ്ധിച്ചു… ചുമ്മാ അവിടെ വെച്ച്‌ ഒരു വര്‍ക്കഹോളിക്ക്‌ മത്സരം ഒഴിവാക്കാന്‍ !

ഞാന്‍ അവസാനം തിരഞ്ഞെടുത്തത്‌ ഒരു വല്യ ഇവന്‍റ് മാനേ ജ്മെന്റ്  കമ്പനി എന്ന്‌ അവരു തന്നെ അവകാശപ്പെടുന്ന ഒരു സ്ഥാപനത്തില്‍….പ്രസ്ഥാനത്തില്‍………..

അപ്പൊ ഞങ്ങള്‍ 4-5 മീശ മുളയ്ച്ചതും മുളയ്ക്കാത്തതുമായ പയ്യന്‍മാര്‍ പലരു പല വഴിക്കായി പിരിഞ്ഞു…. എന്‍റെ  മനസ്സിലേ വിഷമം പിരിഞ്ഞതൊന്നും അല്ല… മടിയും അല്ല….

അന്ന്‌ കാര്‍ത്തിയുടെ സ്റ്റാര്‍ വാല്യു ഉയര്‍ത്തിയ പയ്യ എന്ന ലിംഗു സ്വാമീടെ പടത്തിനു പോവാമെന്ന്‌ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനം ഞങ്ങള്‍ പൈസ ഉണ്ടാക്കാന്‍ ജോലിക്ക്‌ വേണ്ടി ത്യജിച്ചതിലായിരുന്നു… എന്നും ഇങ്ങനാ…. ഒരു സിനിമ കാണാന്‍ മനസ്സില്‍ ഉറപ്പിച്ചിട്ട്‌ അത്‌ ഒരല്‍പ്പം വൈകി പോയാല്‍ ജീവിതം മടുത്ത അവസ്ഥ !

ആഹ്‌… എല്ലാം മറന്ന്‌ ജോലി തേടി പോയി… ജീവിതത്തിലേ ആദ്യത്തെ ഒഫിഷ്യല്‍ ഇന്റര്‍വ്യു …. അത്‌ ലക്ഷ്യമാക്കി മനസ്സില്‍ ഫിക്സ്‌ ചെയ്ത്‌ ഞാന്‍ നടന്നു… ഞാന്‍ ആദ്യം കോണ്ടാക്റ്റ്‌ ചെയ്ത ആ പുള്ളിക്കാരിയെ ഇടെയ്ക്കിടെക്ക്‌ വിളിച്ച്‌ നോക്കാറുണ്ടായിരുന്നു…. എന്‍റെ വഴി തെറ്റിയിട്ടില്ലാന്ന്‌ ഉറപ്പ്‌ വരുത്താന്‍… …..

ഒരു വിധത്തില്‍ എത്തപ്പെട്ടു… റിസെപ്ഷനില്‍ ഞാന്‍ ഇന്റര്‍വ്യുവിനാ വന്നെ എന്നു പറഞ്ഞപ്പൊ ഒടുക്കത്തെ ഒരു ചിരി ആ പെണ്ണിന്‌… എവളെയല്ല അപ്പൊ ഞാന്‍ വിളിച്ചോണ്ടിരുന്നെ എന്ന്‌ മനസ്സിലായി…

” ഈ ഭാരതി അക്കാ… ?? ”

” അക്കാവാ…. “, എന്നു മാത്രം മനസ്സിലായി… ബാക്കി നടന്നത്‌ ശകാര വര്‍ഷം ആണെന്നും മനസ്സിലായി…

ലാസ്റ്റ്‌ കാര്യം ക്ളിക്കായി… ആ കമ്പനീടെ സി.ഇ.ഓ. ആണ്‌ ഞമ്മളെ ഭാരതി !!

പറഞ്ഞു വന്നപ്പൊ ഇവര്‍ക്ക്‌ വേണ്ടത്‌ ഇവര്‍ക്ക്‌ വേണ്ടത്‌ ഒരു മാര്‍ക്കെറ്റിംഗ്‌ എക്സിക്ക്യൂട്ടീവൈനെ ആണെന്ന്‌ മനസ്സിലായി… ഏയ്‌ പ്രൊഡക്റ്റ്‌ ഒന്നും ഇല്ല… പരസ്യ പ്രചരണാര്‍ഥം ഒരോ തെണ്ടികളെ പോയി കണ്ട്‌ ഒരോ നുണയും പറഞ്ഞ്‌ പറ്റിക്കാന്‍ അവര്‍ക്ക്‌ ഒരു കൂട്ട്‌…………

മാഡം ഫയങ്കര തിരക്കിലാണെന്നും വെയിറ്റ്‌ ചെയ്യാനും….

ഞാന്‍ ഇരുന്നു…

ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഒന്നാണ്‌ കാത്തിരിപ്പ്‌… ഞാന്‍ മടുത്ത്‌ ഒരു പരുവമായി…

സമയം ഉച്ചയോട്‌ അടുക്കാറായി…

ആരും അറിയാതെ ആ കര്‍ട്ടണ്‍ മാറ്റി നോക്കിയപ്പൊ കണ്ടത്‌ കണ്ണാടിയില്‍ ഇവള്‍ അകത്ത്‌ അണ്ണാച്ചി ടി.വി. സീരിയല്‍ കണ്ടോണ്ട്‌ ഇരിക്കുവാ…

എനിക്ക്‌ നല്ല പുളിച്ച തെറി മനസ്സിലേക്ക്‌ വന്നു…

ലാസ്റ്റ്‌ ഞാന്‍ ഒരു പണി ചെയ്തു അറ്റന്‍ഡറോട്‌ എന്‍റെ കാര്യം പറയാന്‍ പറഞ്ഞിട്ട്‌ ഞാന്‍ ജനലിനടുത്ത്‌ കാതോര്‍ത്ത്‌ വെയിറ്റ്‌ ചെയ്തു….

തമിഴെനിക്ക്‌ കേട്ടാല്‍ ക്ളിക്കാവും… ഇത്‌ പണ്ട്‌ സുരേഷ്‌ ഗോപി സമ്മര്‍ ഇന്‍ ബേദ്‌ലഹേമില്‍ പറഞ്ഞ പോലെ അല്ല… ഹ ശരിക്കും മനസ്സിലാവുമെന്ന്‌ ഞാന്‍ അവിടെ കൂറച്ചായില്ലെ… പിന്നെ തമിഴ്‌ സിനിമ കാണുമ്പൊ സുഹൃത്തുക്കള്‍ക്ക്‌ ഞാനാ ട്രാന്‍സ്ളേറ്റര്‍…….

അകത്ത്‌ ഇരുന്ന്‌ ആ ചൊറി തവള പറയുവാ… അല്‍പം വെയിറ്റ്‌ ഇട്ടില്ലേല്‍ ചെറിയ കമ്പനി ആണെന്ന്‌ അവന്‌ തോന്നും എന്ന്‌… കുറെ അധികം കഷ്ടപ്പെടുത്താന്‍ പറ്റില്ലാന്ന്‌…….

അവള്‍ടമ്മൂമ്മെ കേട്ടിക്കാന്‍……..

ഞാന്‍ ഇറങ്ങി വന്ന അറ്റന്‍ഡറോട്‌ ഇംഗ്ളീഷ്‌ അറിയാമോന്ന്‌ ചോദിച്ചു…

ഇല്ല…

ഉടനെ തന്നെ കയ്യില്‍ കിട്ടിയ വെള്ള പേപ്പറില്‍ നീ നിന്‍റെ  അപ്പന്‌ കൊടുത്താ മതി ഈ അളിഞ്ഞ ജോലി എന്ന്‌ എഴുതി അയാളെ ഏല്‍പ്പിച്ചു…

അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ 10 രൂപാ ടിപ്പും കൊടുത്തേച്ച്‌ ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ മുങ്ങിക്കളഞ്ഞു….

പിന്നെ ഞാന്‍ ആലോചിച്ചു… ദൈവമേ ആ സാമദ്രോഹിക്ക്‌ ഇംഗ്ളീഷില്‍ എഴുതിയത്‌ മനസ്സിലായില്ലെങ്കില്‍ ആ കൊടുത്ത പൈസ വേസ്റ്റ്‌ ആവുമല്ലൊ എന്ന്‌……

കാര്യം അന്വേഷിക്കാന്‍ തിരിച്ച്‌ പോയൊന്നുമില്ല… നേരേ തിയേറ്റര്‍ കോമ്പ്ളെക്സിലേക്ക്‌ വെച്ച്‌ പിടിച്ചു…

അവിടെ കണ്ട കാഴ്ച പരിതാപകരം ആയിരുന്നു…

ബാക്കി ജോലി അന്വേഷികള്‍ എനിക്ക്‌ മുന്നെ തന്നെ തിയേറ്ററില്‍ എത്തിയിരിക്കുന്നു…

എല്ലാര്‍ക്കും പറയാന്‍ വത്യസ്ത കഥകള്‍… എല്ലാത്തിലും ക്ളൈമാക്സ്‌ ആ സീനില്‍ നിന്ന്‌ സ്കൂട്ട്‌ ചെയ്തത്‌ തന്നെ !!

സുഹൃത്തുക്കളെ തിരിച്ച്‌ കിട്ടിയ ചാരിതാര്‍ഥ്യത്തോടെ പടം കണ്ടു….

ഇറങ്ങുമ്പോഴേക്ക്‌ നാട്‌ മനസ്സിലേക്ക്‌ ഇരച്ച്‌ വന്നു…

അതില്‍ കാര്‍ത്തി അഫിനയിച്ച്‌ ഫലിപ്പിച്ച കഥാപാത്രം പോലെ ഒരാള്‍ നാട്ടില്‍ ഉണ്ടായിരുന്നു…

പണ്ട്‌ ബൈക്ക്‌ ഓടിക്കാന്‍ പഠിപ്പിച്ച ഡ്രൈവിംഗ്‌ സ്കൂള്‍ മാഷ്‌ സത്താര്‍ !

റോഡ്‌ ബ്ളോക്ക്‌ മാറ്റാന്‍ മുന്നിലെ ഓട്ടോക്കാരനെ ഓടിച്ചിട്ട്‌ തല്ലി വണ്ടി എടുപ്പിച്ച വീരന്‍……

ഒരിക്കല്‍ ഗ്രൌണ്ടിലേക്ക്‌ ഇങ്ങേരുടെ ഒരു ശിഷ്യന്‍ ആണ്‌ വണ്ടി എടുത്തത്‌…..,സൈഡില്‍ സത്താറിക്കയും ഉണ്ടായിരുന്നു…

ബാക്കില്‍ ഞാനും…

ഇടയ്ക്ക്‌ വെച്ച്‌ ഓവര്‍ ടേക്ക്‌ ചെയ്യാന്‍ നോക്കിയ ബൈക്കുകാരനോട്‌ സ്റ്റാന്‍ഡ്‌ തട്ടിയിട്ട്‌ പോടാ നാ**** മോനേ എന്നു വിളിക്കുന്നതിനിടയില്‍ ഈ പരട്ട ചെക്കന്‍ സ്റ്റിയറിംഗില്‍ നിന്ന്‌ കയ്യെടുത്തു….

വണ്ടി ഒന്നു പാളി…

നേരേ വരുന്ന പാണ്ടി ലോറിക്ക്‌ നേരേ…..

ഇവന്‍ കയ്യെടുത്ത്‌ കണ്ണടയ്ച്ച്‌ പപ്പു വിളിക്കണ പോലെ പടച്ചോനേ എന്നൊരു വിളി…

വേറൊന്നും ചെയ്യാനില്ല…

ഒരു നിമിഷം ഞാന്‍ കുഴിമാടത്തില്‍ കിടക്കുന്നത്‌ മനസ്സില്‍ മിന്നിത്തെളിഞ്ഞു…

പക്ഷെ വണ്ടി ഇടിച്ചില്ല…

ലോറിക്ക്‌ അര ഇഞ്ച്‌ മുമ്പില്‍ വന്ന് നിന്നു !

കണ്ണിനു മുന്നില്‍ നടന്ന അത്ഭുതം കണ്ട്‌ അവന്‍ മുകളിലേക്ക്‌ കൈകള്‍ ഉയര്‍ത്തി, “എല്ലാം പടച്ചോണ്റ്റെ കൃപാ കടാക്ഷം…”, എന്നിട്ട്‌ സത്താറിക്കയെ നോക്കി…

അയാള്‍ അവണ്റ്റെ മുഖത്ത്‌ രണ്ട്‌ കദിനാ പൊട്ടിച്ചിട്ട്‌ പറഞ്ഞു, “എടാ @#%@^@%! , ഇടതു വശത്ത്‌ സ്റ്റിയറിംഗ്‌ ഇല്ലെങ്കിലും ക്ളച്ചും ബ്റേക്കും ഉണ്ടെടാ … ഇല്ലെങ്കില്‍ പടച്ചോനേ വിളിക്കാന്‍ ഇയ്യ്‌ ഇണ്ടാവില്ലാര്‍ന്നു… ”

പ്രശ്നം ഒതുക്കി തീര്‍ത്ത്‌ അവിടുന്ന് നീങ്ങുമ്പൊ സത്താറിക്ക പറഞ്ഞു, “അനക്ക്‌ ഇള്ള പണി ഇജ്ജ്‌ ആദ്യം തീര്‍ക്ക്‌…. എന്നിട്ട്‌ മറ്റിള്ളവണ്റ്റെ നോക്കി പോയാ മതി മനസ്സിലായോടാ #%@&#%#$… ”

ശരിയാ…. മര്യാദെക്ക്‌ കുത്തിയിരുന്ന് സമയം കളയാതെ ആവശ്യമില്ലാത്ത പണിക്ക്‌ പോയ ഞങ്ങള്‍ അനുഭവിക്കേണ്ടത്‌ തന്നെയെ അനുഭവിച്ചുള്ളു…..

~ കര്‍ത്താവ്‌ അനുവദിച്ച്‌ തുടരും…

ആഹ്‌ ദിവസോം രാവിലെ തന്നെ ഞങ്ങള്‍ ചെന്നൈ തെണ്ടാന്‍ ഇറങ്ങും…

എന്താ ഇത്ര ചിരിക്കാന്‍ !?

ചെന്നൈയില്‍ തെണ്ടാന്‍ ഇറങ്ങും എന്നല്ല പറഞ്ഞത്‌ ….. ചെന്നൈ മൊത്തം നടന്ന് തെണ്ടും എന്ന് !

അങ്ങനെ പറയാന്‍ കാരണം എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ ഒരുകാരണവും ഇല്ലാതെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ സകല സ്ഥലങ്ങളിലും തെരുവുകളിലും ഹോട്ടലുകളിലും ഈ അണ്ണന്‍മാരുടേയും അണ്ണികളുടേയും സംസ്കാരവും സംസ്കാരമില്ലായ്മയും മനസ്സിലാക്കി ഇങ്ങനെ നടക്കും…..

ചുമ്മാ അങ്ങനെ നടക്കും….

വെറുതെ ഒരു കാര്യവുമില്ലാതെ…..

രാവിലെ കുളിച്ചൊരുങ്ങി കിടിലം കൂളിംഗ്‌ ഗ്ളാസ്സും ലാപ്പ്ടോപ്പ്‌ ബാഗും തൂക്കി ഇറങ്ങുന്നത്‌ കണ്ടാല്‍ ശരിക്കും തോന്നും നമ്മടെ പുളുവടിയന്‍ ട്രെയിനില്‍ പറഞ്ഞപോലെ ഞങ്ങളൊക്കെ ബില്‍ ഗേറ്റ്സ്‌ കൂലിക്ക്‌ വച്ചേക്കുന്ന മടിയന്‍മാരായ ബുദ്ധിരാക്ഷസന്‍മാര്‍ ഐ.ടി. കൂലീസ്‌ ആണെന്ന്….

ഈ ഞങ്ങടെ താജ്‌ ഹോട്ടലിന്‌ ഒരു സെക്യൂരിറ്റി ഒണ്ടാരുന്നു…. വെള്ളമടിയ്ക്കാന്‍ മാത്രം വാ തൊറക്കുന്ന മനുഷ്യന്‍ !

ആഹ്‌ കാളിയപ്പന്‍ എന്നൊരു പാവം നീര്‍ക്കോലി….

പക്ഷെ ബൂസ്റ്റ്‌ അങ്ങോട്ട്‌ ഉള്ളില്‍ ചെന്നാല്‍ പിന്നെ ആള്‌ ചീറും….രാജവെമ്പാലയാ….

കുറച്ചങ്ങോട്ട്‌ കഴിഞ്ഞാല്‍ എനര്‍ജി തീര്‍ന്ന് ഓഫ്‌ ആവും…. പിന്നെ എലിയെ പോലെ ചുരുണ്ട്‌ കിടന്ന് കിടന്ന് ഉറങ്ങും !

പിന്നേം ഞങ്ങളുടെ അടുത്ത്‌ കൈ നീട്ടും പൈസയ്ക്ക്‌…. കരഞ്ഞ്‌ കാണിക്കും !!

നാല്‍പ്പത്‌ കൊല്ലമായി ഈ സര്‍വ്വീസിലാന്ന് പറയും ….

(ഇയാള്‍ടെ ലിവര്‍ … കരള്‍ ഇത്രയും കാലം സര്‍വ്വീസ്‌ ചെയ്യേണ്ടി വന്നിട്ടില്ലാ എന്നുള്ളതിനു പിന്നിലെ ചുരുളഴിയാത്ത രഹസ്യം വൈദ്യ ശാസ്ത്രത്തില്‍ എങ്ങും വെളിപ്പെടുത്തിയിട്ടില്ലാ എന്നാണ്‌ ഈ അടിയന്‍ മനസ്സിലാക്കുന്നത്‌ ! )

“എന്ത്‌ സര്‍വ്വീസ്‌.. ??”

വെള്ളമടിയോ എന്ന് ചോദിച്ച്‌ ഞങ്ങള്‍ ആംഗ്യം കാണിക്കുമ്പൊ ആളൊന്ന് ചുമ്മാ നാണത്തോടെ ചിരിക്കും….പെണ്ണുകാണാന്‍ വരുമ്പോ പഴയ മലയാളി മങ്കമാര്‍(ഇന്നത്തെ മല്ലു മങ്കികള്‍ അല്ല !) കാല്‍ വിരല്‍ കൊണ്ട്‌ ചിത്ര രചന വൈഭവം കാണിക്കും….

ശ്ശൊ…എന്തൊരു വിനയം…. സംവിധായകന്‍ വിനയന്‍ പോലും ധിത്‌ കണ്ടാല്‍ ആയാളുടെ പേരുമാറ്റും !

ഞങ്ങള്‍ എല്ലാരും കൂടെ അഞ്ചോ പത്തോ വെച്ച്‌ കൊടുക്കും… അതിനു ലോകത്ത്‌ വേറേ എവിടെയും കിട്ടാത്ത കൂതറ സാധനം അടിച്ച്‌ രാത്രി തിരിച്ച്‌ വരുമ്പൊ ഞങ്ങള്‍ക്ക്‌ തന്നെ പണി തരും….

പിറ്റേന്ന് ഇതൊന്നും ഓര്‍മ്മയില്ലാത്ത പോലെ ബൂസ്റ്റിനു പൈസ ചോദിക്കും….

സത്യത്തില്‍ ഇത്രയ്ക്ക്‌ ലോക്കല്‍ ഐറ്റംസ്‌ ഇവിടെ ഉണ്ടായിട്ടും മണിച്ചനേയും ദ്രവ്യനേയും ഒക്കെ വെല്ലാന്‍ പറ്റിയ ടീംസ്‌ ഇവിടെ വാറ്റുന്നുണ്ടെങ്കിലും ഒരു മദ്യ ദുരന്തം പോലും അണ്ണന്‍മാര്‍ അനുഭവിച്ചിട്ടില്ലാ !

എന്താ കാരണം !?

ആഹ്‌ എനിക്കറിഞ്ഞൂടേ…ഞാന്‍ കുടിയന്‍ അല്ല…. ടേസ്റ്റ്‌ ചെയ്ത്‌ പോലും നോക്കിയിട്ടില്ല !

ഞാന്‍ വിഷയത്തില്‍ തെന്നി മാറി പോവുന്നു അല്ലെ…. എന്തുവാ പറഞ്ഞ്‌ വന്നത്‌ ആഹ്‌….രാവിലെയുള്ള ഞങ്ങളുടെ പോക്ക്‌…

ഞങ്ങള്‍ ഓഫീസില്‍ പോവുകയാണെന്ന ധാരണയില്‍ പൈസ കിട്ടിയതില്‍ സന്തോഷിച്ച്‌ കാളി ചേട്ടന്‍ ഒരു സല്യൂട്ട്‌ തരും.. ഹൊ… അത്‌ കിട്ടുമ്പോഴുള്ള ആ ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ ആവില്ല !

വാല്‍ ഞങ്ങള്‍ വല്യ ഉദ്യോഗസ്ഥരാണെന്ന് നുണ പറഞ്ഞേക്കുന്നത്‌ കൊണ്ടുള്ള ഒരോ ഗുണങ്ങളേ !

പിള്ളേരില്‍ കുറേ പേര്‍ക്ക്‌ ഈ ചുറ്റി കറക്കത്തില്‍ ഒന്നും വല്യ താത്പര്യം ഇല്ല…അവരൊക്കെ താജിലേ അവരവരുടെ ഗുഹകളില്‍ നിന്ന് ഫുഡ്‌ അടിക്കാനെ വെളിയില്‍ ഇറങ്ങാറൊള്ളു….

സത്യത്തില്‍ ഞാന്‍ അവരുടെ പോലെയാ നാട്ടില്‍…. ഞാന്‍ പറഞ്ഞിട്ടില്ലേ ഹോസ്റ്റലില്‍ ഞാന്‍ റൂമില്‍ നിന്ന് കഴിക്കാനെ പുറത്തിറങ്ങാറൊള്ളു എന്നു… എന്തുകൊണ്ടാ !?

ഓ അവിടെ എനിക്ക്‌ പറ്റിയ നല്ല കൂട്ടുകാരൊന്നും ഇല്ലാഞ്ഞിട്ട്‌ തന്നാ….

ഈ ചെന്നൈ ടീംസാ എനിക്ക്‌ പറ്റിയത്‌….

ദുശ്ശീലങ്ങള്‍ തീരെയില്ലാ…

എന്നേക്കാള്‍ അഹങ്കാരികള്‍….

വിവിധ മേഖലകളില്‍ പുലികള്‍…പക്ഷെ പാവങ്ങള്‍….

ഒരേ സ്വഭാവക്കാര്‍ ആരുമില്ല…

ശരിക്കും ഒരു ബാന്‍ഡ്‌ തുടങ്ങിയാല്‍ ‘അവിയല്‍’ എന്ന പേരു മാത്രമേ ചേരു !

ഒരുപാട്‌ നടന്ന്‌ നടന്ന്‌ തളരുമ്പോള്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ കേറും… ഞാന്‍ കഴിക്കാത്ത പുതിയ എന്തെങ്കിലും ഒരു ഐറ്റം തട്ടും…. തൈരു വട അടക്കം അങ്ങനെ പല നല്ല സ്വാദുകളും നാവില്‍ തൊടാന്‍ ഭാഗ്യം കിട്ടിയത്‌ അങ്ങനെയാണ്‌…

ഒരു മുട്ടന്‍ അബദ്ധവും പറ്റി.. പേര്‌ ഞാന്‍ ഇവിടെ പറയുന്നില്ല !

സ്ഥിരം ഞാന്‍ പുതിയ രുചി ഏതേലും ഓര്‍ഡര്‍ ചെയ്യുമ്പൊ തന്നെ പിള്ളേര്‍ ഉപദേശിക്കും…

“എടാ വെറുതെ ആവ്ശ്യമില്ലാത്തതൊന്നും മേടിച്ച്‌ വയര്‍ നശിപ്പിക്കേണ്ടാ…. ”

ഞാന്‍ വിടുവോ..,”എടാ കിഴങ്ങന്‍മാരേ നമ്മള്‍ ഏതായാലും പൈസ മുടക്കുന്നു…എന്നാല്‍ പിന്നെ പുതിയ രുചി എങ്കിലും പരീക്ഷിച്ചുകൂടേ….. ഇതൊക്കെയല്ലേ യാത്രയില്‍ നിന്ന്‌ നമുക്ക്‌ കിട്ടുന്ന അനുഭവങ്ങള്‍ !”

അവന്‍മാര്‍ അതോടെ വേറേ പണി നോക്കും… അന്നും അത്‌ തന്നെ പറഞ്ഞു…. ഞാന്‍ കേട്ടില്ല !

സപ്ളയര്‍ അഹങ്കാരത്തോടെ വന്ന്‌ ടേബിളിലോട്ട്‌ വന്ന്‌ ഫുഡ്‌ തട്ടി ….

ഓ ഇയാള്‍ടെ ഭാവം കണ്ടാല്‍ ഞാന്‍ ഇയാള്‍ടെ മോള്‍ടെ കെട്ടിയോന്‍ ആണെന്ന്‌ തോന്നും….

ഞാനും ഒന്നു തുറിച്ച്‌ നോക്കി…. ജാഡയില്‍ എന്നെ വെല്ലാന്‍ ഒരു കോപ്പനേയും ഞാന്‍ സമ്മതിക്കാറില്ല….അതിപ്പൊ സൂപ്പര്‍ സ്റ്റാര്‍ രായപ്പന്‍ വന്നാലും ഞാന്‍ ജാഡ കാണിക്കും….

ഈ ജാഡ തെണ്ടി എന്നൊക്കെ എന്നേയും ക്രിക്കറ്റ്‌ താരം ഗോപുമോനേയും ഒക്കെ വിളിക്കുമെങ്കിലും ഞങ്ങള്‍ വെള്ളക്കാരുടെ നാട്ടില്‍ ചെന്നാല്‍ ഭയങ്കര വിലയാരിക്കും !

കാരണം ഈ ജാഡ കാണിക്കുന്നതിനാ ഇംഗ്ളീഷുകാര്‍ ആറ്റിറ്റ്യൂഡ്‌ എന്ന്‌ വിളിക്കുന്നത്‌….

അവരുടെ കണ്ണില്‍ … ശ്ശോ ഞങ്ങളേ സമ്മതിയ്ക്കണം !! കട്ട പുലികള്‍ !!

ആഹ്‌ അപ്പൊ സപ്ളയര്‍ പ്ളേറ്റ്‌ വെച്ചിട്ട്‌ പോയി…എല്ലാരും അവരവരുടെ പ്ളേറ്റിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ തുടങ്ങിയത്‌ ഞാന്‍ ചെയ്ത്‌ പുണ്യം കാരണം ആവാം…

കാരണം ആദ്യത്തെ ഒരു നുള്ള്‌ വായിലേക്ക്‌ വെച്ചപ്പൊ തന്നെ പണ്ട്‌ ‘പച്ചാളം ഭാസി’യുടെ മുഖത്ത്‌ വിരിഞ്ഞ ആ നാല്‌ രസങ്ങളില്‍ ഒന്ന്‌ ഈ ഒടുക്കത്തെ ഗ്ളാമര്‍ മുഖത്ത്‌ വിരിഞ്ഞു…

(ഞങ്ങള്‍ ലോഡ്ജില്‍ ആകെ ബഹളം വെക്കുമ്പൊ സെക്യൂരിറ്റി മിസ്റ്റര്‍ കാളി പറയുന്ന ആ ഡയലോഗ്‌ നാവില്‍ വന്നുപോയി… )

“കടവുളേ…കാപ്പാത്തുങ്കോ… ”

ആരും കേള്‍ക്കാഞ്ഞത്‌ ഭാഗ്യം… ഞാന്‍ ഫുഡ്‌ മോശം ആയി എന്ന്‌ പറഞ്ഞാല്‍ എല്ലരുടെയും മുന്നില്‍ തോല്‍ക്കുന്നതിന്‌ തുല്യം…

എല്ലാവരും എന്തൊക്കെയോ കോമഡി ഒക്കെ പറഞ്ഞ്‌ ചിരിക്കുന്നൊണ്ട്‌…

ഞാന്‍ അത്‌ കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല…എന്നാലും ചിരിച്ച്‌ കൊടുക്കുന്നുണ്ടായിരുന്നു…

മിസ്റ്റര്‍ ബീനിനു ഇഷ്ടപ്പെടാത്ത ഫുഡ്‌ ഒളിപ്പിക്കാന്‍ ഒരുപാട്‌ വഴികള്‍ ഉണ്ടായിരുന്നു…

ഇവിടെ അതൊന്നും നടപ്പില്ല !

അവസാനം ‘ഹരികൃഷ്ണന്‍’മാര്‍ ജൂഹി ചൌള ഉണ്ടാക്കിയ ചവര്‍ കഷ്ടപ്പെട്ട്‌ വെട്ടി വിഴുങ്ങിയത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ തുടങ്ങി….

അവസാനത്തെ ഒരു കവിള്‍ വായില്‍ തന്നെ തിരുകി ഞാന്‍ കൈ കഴുകാനെന്ന വ്യാജേന ടോയിലെറ്റിലേക്ക്‌ ഓടി….

വായില്‍ തിരുകിയതെല്ലാം തുപ്പി കളഞ്ഞു….

വാ കഴുകി… പല വട്ടം !

പുറത്തിറങ്ങിയ പാടേ ഓടി ചെന്ന്‌ രാവണന്‍ കഴിച്ചോണ്ടിരുന്ന ജ്യൂസില്‍ ബാക്കി ഞാന്‍ അങ്ങ്‌ ഒറ്റ വലിക്ക്‌ കുടിച്ച്‌ വറ്റിച്ചു…. ടേസ്റ്റ്‌ നാവില്‍ നിന്ന്‌ പോവാനായിട്ടാ….

പക്ഷെ ഞാന്‍ പറഞ്ഞു ഒടുക്കത്തെ എരിവായിരുന്നു ഫുഡിനെന്ന്‌… ടേസ്റ്റ്‌ ഉഗ്രന്‍ ആയിരുന്നു എന്ന്‌ അവസാനം പറഞ്ഞ്‌ നിര്‍ത്തി….

അവന്‍ തെറി വിളിക്കാന്‍ മുതിരുന്നതിനു മുന്നേ ഞാന്‍ അവന്‌ ഒരു ജ്യൂസ്‌ അവന്‌ ഓര്‍ഡര്‍ ചെയ്ത്‌ കൊടുത്തകൊണ്ട്‌ അപ്പനു വിളി കേള്‍ക്കേണ്ടി വന്നില്ല !

ലാസ്റ്റ്‌ ബില്ല്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ നമ്മടെ ഐ ഫോണ്‍ കാരന്‌ ടിപ്പ്‌ കൊടുക്കണം എന്നു…

കൂട്ടത്തില്‍ ഞാന്‍ ആ സപ്ളയറെ അടുത്ത്‌ വിളിച്ച്‌ 10 രൂപാ കൊടുത്തിട്ട്‌ പറഞ്ഞു… ,അത്‌ പാചകം ചെയ്ത മഹാന്‌ ആ പൈസ കൊടുക്കണം എന്ന്‌…

സത്യം ബാക്കിയാര്‍ക്കും അറിയില്ല !

അയാള്‍ടെ പിതാമഹന്‍മാരെ വരെ ഞാന്‍ പ്രാകിയിട്ടുണ്ട്‌…

ഇനി ഇടിത്തീ എങ്ങാനും തലയില്‍ വീണാല്‍ ആശുപത്രീല്‍ കൊണ്ടുപോവാന്‍ ആ പൈസ ഉപകരിക്കട്ടെ എന്ന്‌ മനസ്സില്‍ കരുതി കൊടുത്തതാ… !!

~~ ദൈവം അനുവദിച്ച്‌ തുടരും….

ഡേ 1 @ ചെന്നൈ (ഉവ്വാ… മ്മടെ പഴയ മദ്രാസി പട്ടണം അഥവാ മദ്രാസ്‌)

റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഞങ്ങള്‍ ഭഗീരഥപ്രയത്നം ചെയ്യേണ്ടി വന്നു….

കടവുളേ….ഫുട്ബോള്‍ ഗ്രൌണ്ട്‌ പോലെ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്ന വീതിയുള്ള റോഡ്‌… അതിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കിടിലന്‍ വണ്ടികള്‍ !

എന്നുവെച്ചാല്‍ ഇവിടെ തൃശ്ശൂറ്‍,കൊച്ചി,കോയിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ ഒരുപാട്‌ കണ്ടിട്ടുണ്ട്‌ വല്യ വണ്ടികള്‍…പക്ഷെ ഇത്‌ അതൊന്നുമല്ല മക്കളേ…. എല്ലാം ടോപ്പ്‌ ക്ളാസ്സ്‌ വണ്ടികള്‍…. ബസ്സ്‌ വരെ മിക്കതും വോള്‍വോ !

ആഹ്‌….വൃത്തികെട്ട മഞ്ഞ കളറിലൊള്ള ഓട്ടോ കണ്ടമാനം ചീറിപ്പായുന്നൊണ്ട്‌…. നമ്മളുടെ ഒട്ടോ ഡ്രൈവര്‍മാരെല്ലാം ഈ കാപാലികന്‍മാരെ അപേക്ഷിച്ച്‌ മാലാഖമാരാ….. ഞാന്‍ ഇവരേ കുറിച്ച്‌ പിന്നെ വിശദീകരിക്കാമേ…അത്‌ കൊറേ അധികം പറയാനൊണ്ട്‌…. പിന്നെ വഴിയിലൊള്ള ഒരു നല്ല കാര്യമാ ഷെയര്‍ ഓട്ടോകള്‍…. ഏഴെട്ട്‌ പേര്‍ക്ക്‌ സുഖമായിട്ട്‌ യാത്ര ചെയ്യാം… നല്ല ഒടുക്കത്തെ ലാഭവും !!

ആ അപ്പൊ അങ്ങനെ ഞങ്ങള്‍ റോഡ്‌ മുറിച്ച്‌ കടന്നു…. എന്തിനാന്നറിയോ !?

കുറച്ചങ്ങോട്ട്‌ മാറി ഒരു വേറേ സ്റ്റേഷന്‍ ഒണ്ടത്രെ പാര്‍ക്ക്‌ എന്നോ മറ്റോ ആണ്‌ പേര്‌ !

ധിപ്പൊ ചെന്നൈ കണ്ടിട്ടില്ലാത്ത ടീംസിനു തോന്നിയില്ലെ ഒരു റയില്‍ വേ സ്റ്റേഷനില്‍ നിന്ന് വേറേ ഒരു റയില്‍ വേ സ്റ്റേഷനിലേക്ക്‌ എന്തിനാ നടക്കുന്നെ എന്നു !!? ധതാണ്‌ ചെന്നൈ !

ചെന്നൈക്ക്‌ സ്വന്തമായി ഒരു റയില്‍ വേ ശൃംഘല ഉണ്ട്‌ ! ഒരു ലോക്കല്‍ മെറ്റ്രോ ശൃംഘല !!

ലോക്കല്‍ ആള്‍ക്കാര്‍ക്ക്‌ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും രാത്രി 10 വരെ ഓടുന്ന ട്രയിനുകള്‍…പക്ഷേ അതിനൊക്കെ പോലും നമ്മളുടെ ട്രയിനുകളേക്കാളും സ്റ്റേഷനുകളേക്കാളും ചന്തമൊണ്ട്‌ കേട്ടാ….

ആഹ്‌ പറഞ്ഞിട്ടെന്തിനാ….പോട്ടെ….

അപ്പൊ ഞങ്ങള്‍ നോക്കുമ്പോ സകല അണ്ണന്‍മാരും ക്യൂ നില്‍ക്കുന്നു അതും ടിക്കറ്റ്‌ എടുക്കാന്‍ !

അതെനിക്കൊരു പുതുമ തന്നെ ആയിരുന്നു !!

ഇത്ര ശുശ്കാന്തിയോടെ നമ്മുടെ മല്ലൂസ്‌ നില്‍ക്കുന്നത്‌ ബീവറേജിനു മുന്നിലേ ഉള്ളു !!

ക്യൂ നിന്ന് ടിക്കറ്റ്‌ എടുക്കല്‍ നടപ്പില്ലാ എന്ന് ചര്‍ച്ച ചെയ്ത്‌ തീരുമാനമായതോടെ ഞങ്ങള്‍ പിന്നെ ഒന്നും അലോചിച്ചില്ല…. എല്ലാരും ഒറ്റ സ്വരത്തില്‍ , “നമുക്ക്‌ ടിക്കറ്റ്‌ എടുക്കാതെ പോവാടാ…… ”

മാപ്പ്‌ നോക്കി ലോഡ്ജ്‌ ഇരിക്കുന്ന സ്ഥലമൊക്കെ കണ്ടുപിടിച്ചു…. അങ്ങോട്ടേക്ക്‌ പോവുന്ന അടൂത്ത ട്രയിനില്‍ തന്നെ മൊത്തം മല്ലു കുരിപ്പുകളും കൂടെ ചാടി കേറി !

സീറ്റ്‌ പിന്നെ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കൊണ്ടും പിള്ളേര്‍ അടിച്ചുപൊളി ഇനം ആയതുകൊണ്ടും നില്‍പ്പ്‌ ഒട്ടും ബോറടിച്ചില്ല !

ഒരു മലയാളി മുഖം കണ്ടപ്പൊ തന്നെ ഞങ്ങള്‍ അങ്ങേരുടെ കടാക്ഷത്തിനായി ഒന്നിച്ച്‌ കൈ കൂപ്പി…

“ചേട്ടാ…. അപ്പൊ ഇനി എത്ര നേരം ഉണ്ടെന്നാ പറഞ്ഞെ !!?”

“ആഹ്‌.. നിങ്ങളുടെ സ്റ്റേഷന്‍ ഇനി മൂന്നാമത്‌ ! ഒരു പത്ത്‌ മിനിറ്റൂടെയെ കാണു ! നിങ്ങള്‍ എന്തിനു വന്നവാരാന്നാ പറഞ്ഞെ !?”

പുളുവടിയന്‍,”സീ…മൈക്രോസോഫ്റ്റ്‌ ഇവിടെ ഒരു വല്യ ഒൌട്ട്‌ സോര്‍സിംഗ്‌ കമ്പനി മേടിച്ചു, അപ്പൊ അതിലേക്ക്‌ ഞങ്ങള്‍ കുറച്ച്‌ സ്റ്റുഡണ്റ്റ്സിനു ഒരു പത്ത്‌ ദിവസം വര്‍ക്ക്‌ ചെയ്യാന്‍ ഒരു ഓഫര്‍…ഞങ്ങള്‍ അപേക്ഷിച്ചു…..ജന്‍മനാ മിടുക്കരായതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്നെ കിട്ടി…. ”

ആ കതിനാ വെടി പൊട്ടിച്ചത്‌ വിശ്വസിച്ച്‌ അങ്ങേരുടെ വാ മലര്‍ക്കെ തുറന്നു !

ഞങ്ങളുടേത്‌ അതിലും ഇരട്ടി വ്യാസത്തില്‍ !!

ഞങ്ങള്‍ അബദ്ധത്തിലെങ്ങാനും ചിരിച്ചാലോ എന്നോര്‍ത്ത്‌ ലവന്‍ തന്നെ പെട്ടെന്നു വിഷയം മാറ്റി …. ,”ചേട്ടാ, ഈ തിക്കി തിരക്കിയൊള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ഞങ്ങളുടെ പോലെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരാണെന്നു തോന്നുന്നു…. ശരിയല്ലേ !?”

“ഏേയ്‌, നമ്മുടെ നാട്ടിലേ പോലെയല്ല….സ്ക്വാഡ്‌ നന്നായിട്ട്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നകൊണ്ട്‌ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ തീരെ ഇല്ല എന്നു തന്നെ പറയാം ! പിന്നെയും ചില തലതെറിച്ച തല്ലിപ്പൊളി പിള്ളേര്‍ ഇല്ലാതെ കേറും… അവന്‍മാരെയൊക്കെ പൊക്കിയിരിക്കും ! അല്ല മക്കളുടെ കയ്യില്‍ ഇല്ല എന്നു അബദ്ധത്തില്‍ പറഞ്ഞതാണെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ !?”

കുരിപ്പുകളുടെയെല്ലാം കണ്ണില്‍ ഇരുട്ട്‌ കയറി !

ടിക്കറ്റിനേക്കുറിച്ചുള്ള സംസാരം കേട്ട്‌ അറ്റവും മുറിയും മനസ്സിലായ അണ്ണന്‍മാരും മുറുക്കികൊണ്ട്‌ നില്‍ക്കുന്ന അണ്ണികളും ഞങ്ങളെ തുറിച്ച്‌ നോക്കാന്‍ തുടങ്ങി….

രാവണന്‍ ഉറക്കെ,”ചേട്ടാ നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നു…മെല്ലെ പറ… നല്ല തിരക്കായകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ആ സംഗതി മേടിക്കാന്‍ പറ്റിയില്ല !”

“നിങ്ങളുടെ സമയം മോശം ആണെന്ന് തോന്നുന്നു…പ്രാര്‍ഥിക്ക്‌….ഇനി 2 സ്റ്റേഷന്‍ കൂടെ മാത്രം….അതിനിടയില്‍ പിടിക്കപ്പെടാതിരിയ്ക്കാന്‍….വല്യ പൂള്ളികളാ…പക്ഷെ മലയാളികള്‍ക്ക്‌ മാനക്കേടൊണ്ടാക്കാന്‍ എച്ചിത്തരം കാണിക്കും ! കഷ്ടം … ”

ഞാന്‍,”ചേട്ടാ…അത്‌…ക്യൂവില്‍ നിന്നാല്‍ നാളെ നേരം വേളുക്കുമ്പോഴേക്ക്‌ ടിക്കറ്റ്‌ കിട്ടുമായിരിക്കും….പക്ഷെ എന്നിട്ടെന്തിനാ…പിന്നെ ആലോചിച്ചപ്പൊ ഇത്രയും നല്ല തിരക്കായതുകൊണ്ട്‌ മെറ്റ്രോ നല്ല ലാഭത്തിലല്ലേ ഓടുന്നത്‌…ഞങ്ങളുടെ പൈസ കിട്ടിയിട്ട്‌ കഞ്ഞി കുടിക്കേണ്ട ഗതികേട്‌ ഇവിടാര്‍ക്കും ഇല്ലാന്ന് തോന്നി…. ഇനി മേലാല്‍ ആവര്‍ത്തിക്കൂലാ !”

“അയ്യോടാ…. ”

തല,”സത്യം അണ്ണാ…ഇനിയില്ലാ… ”

____________________________________

കര്‍ത്താവ്‌ കനിഞ്ഞു….യാതൊരു കോമ്പ്ളിക്കേഷനുമില്ലാതെ ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്തു….

തല,”പിള്ളേരേ….അനിക്സ്‌ സ്പ്രേ…. ”

കേള്‍ക്കേണ്ട താമസം… എല്ലാരും പുറത്തേക്കുള്ള വഴി നോക്കി കുതിച്ചു !

(ഞാന്‍ നേരത്തെ പറഞ്ഞില്ലേ…. ‘എസ്ക്കേപ്പ്‌’ എന്നൊള്ളതിന്‌ നമ്മുടെ കുരിപ്പുകളുടെ കോളേജിലേ കോഡ്‌ ആണ്‍ അനിക്സ്‌ സ്പ്രേ ! )

ഞാന്‍,”എടാ പുളുവടിയന്‍ മോനേ… നീ എന്നാത്തിനാ ഈ ലോകത്തില്ലാത്ത നുണയെല്ലാം കണ്ടുപിടിച്ച്‌ ഒലത്തുന്നെ…സത്യം പറഞ്ഞൂടെ… ”

വാല്‍,”പിന്നേ അങ്ങേരു അയാളുടെ മോളെ നിനക്ക്‌ കെട്ടിച്ച്‌ തരാന്‍ ആണല്ലൊ ആരാണെന്നൊക്കെ ചോദിച്ച്‌ അറിയുന്നെ…ഒന്ന് പോടോ…..പിന്നെ ഈ നുണയൊക്കെ ഓട്ടോമാറ്റിക്ക്‌ ആയിട്ട്‌ അങ്ങ്‌ വരുന്നതാടാ… എന്ത്‌ കഷ്ടപ്പാട്‌ !!”

മൌനം വിദ്വാനു ഭൂഷണം…..

ഞാന്‍ വിദ്വാനൊന്നും അല്ലെങ്കിലും മൌനം വെടിയെണ്ടാന്ന് വെച്ച്‌ തല കുലുക്കി നടന്നു !

__________________________________________

ഒരു ജംക്ഷനു ചുറ്റും തന്നെ രണ്ടു മൂന്ന് വട്ടം കറക്കി മായാജാലം കാണിച്ച്‌ ലാസ്റ്റ്‌ ഓട്ടോകളെല്ലാം എത്തിക്കേണ്ടിടത്ത്‌ എത്തിച്ചു….ഓരോ ഓട്ടോക്കാരനും നൂറുരൂപാ വെച്ച്‌ കൊടുക്കേണ്ടിയും വന്നു !

ആഹ്‌ വിധി…. !!

ശേഷം ലോഡ്ജില്‍ ….

ലോഡ്ജിനു എന്തോ വൃത്തികെട്ട തമിഴ്‌ പേരൊണ്ടാരുന്നു….

പക്ഷെ കുഞ്ഞിക്കൂനന്‍ സ്വയം വിമല്‍ കുമാര്‍ എന്നു വിളിക്കുന്നത്‌ പോലെ…

അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ കിഴങ്ങന്‍ ‘സന്തോഷ്‌’ എന്ന മോനേ സ്വന്തം അച്ഛന്‍ ‘പണ്ഢിറ്റ്‌’ എന്ന പേരു ചേര്‍ത്ത്‌ വിളിച്ച്‌ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതുപോലെ ഞങ്ങള്‍ ലോഡ്ജിനൊരു പേരുമിട്ടു !

‘താജ്‌’…

സാക്ഷാല്‍ ഹോട്ടല്‍ താജിലായിരുന്നു ഞങ്ങളുടെ താമസം എന്നു വിശ്വസിച്ച നാട്ടുകാര്‍ ഏേറെയുണ്ടാര്‍ന്നൂന്ന് ഈ ചരിത്രകാരന്‌ രേഖപ്പെടുത്താതിരിക്കാന്‍ വയ്യ…

ഇറങ്ങിയപ്പോഴേക്ക്‌ ഞങ്ങള്‍ അത്‌ മൊത്തം പൊളിച്ചടക്കി കുത്തബ്‌ മീനാര്‍ ആക്കി എന്നത്‌ മറ്റൊരു ചരിത്ര സത്യം !!

(കര്‍ത്താവ്‌ അനുവദിച്ച്‌ തുടരും…. )

 

മാസ്മരിക ലോകം തന്നെയായിരുന്നു ഞങ്ങളുടെ മുന്നില്‍ പരന്നു കിടന്നിരുന്നത്‌….

പുറത്തിറങ്ങാന്‍ തന്നെ ഒരുപാട്‌ മെനക്കെട്ടു….

ഒന്ന് തിരക്ക്‌…,പിന്നെ അതിനെക്കൂടാതേ പോലീസ്‌ ഉണ്ടാക്കുന്ന അനാവശ്യ തിരക്ക്‌….

ആ അവരേ പറഞ്ഞിട്ടും കാര്യമില്ലാ…ഈ തിരക്കിനിടയില്‍ എന്തേലും അനര്‍ത്ഥം സംഭവിച്ചാലോ…അവര്‍ ജാഗരൂകരായി തന്നെ ഇരുന്നോട്ടെ….

അപ്പൊ ഞങ്ങള്‍ അങ്ങനെ പുറത്തിറങ്ങി….ബാക്കിയുള്ള കൂട്ടുകാരേ കണ്ടുപിടിയ്ക്കാന്‍ പിന്നേം കുറേ ചുറ്റി സ്റ്റേഷനില്‍ തന്നെ…. അവരും കൂടെ വന്നതോടെ രംഗം കലക്കി….

സൂപ്പര്‍ പിള്ളേര്‍….

തല ചുമ്മാതല്ല യെവന്‍മാരേക്കുറിച്ച്‌ പൊക്കിപ്പറഞ്ഞത്‌….പുലിക്കുട്ടന്‍മാര്‍ തന്നെ…

ബുദ്ധിയുടെ കണികപോലുമില്ലാത്തവരേ പോലെയൊക്കെ തോന്നുന്നവന്‍മാര്‍ പോലുമൊണ്ടെങ്കിലും നമ്മള്‍ക്ക്‌ ചിന്തിയ്ക്കാന്‍പറ്റുന്നതിനേക്കാള്‍ മെഗാ സംഭവങ്ങള്‍ തലയിലിട്ട്‌ ലാളിക്കുന്ന പിള്ളേരാ ഇവരൊക്കെ….എന്തായാലും 1000നു താഴെ റാങ്കുള്ളവരേ ആ വല്യ കോളേജില്‍ പഠിയ്ക്കുന്നുള്ളു എന്നൊക്കെ പണ്ട്‌ കേട്ടിട്ടുണ്ട്‌….

ബഹുമാനം മനസ്സിലുണ്ടെങ്കിലും ഞാന്‍ അത്‌ പ്രകടിപ്പിയ്ക്കാന്‍ വളരെ വിമുഖത കാണിയ്ക്കുന്നവനാ… പരിചയപ്പെട്ട്‌ നിമിഷങ്ങള്‍ക്കകം തോളത്ത്‌ കയ്യുമിട്ട്‌ അളിയന്‍മാരാക്കി !

ചിരിയായി…കളിയായി…ഒള്ളത്‌ പറയാല്ലൊ… നല്ല പഷ്ട്ട്‌ പിള്ളേറ്‍ !!

ഒരോരുത്തരേയായി വഴിയെ ആവശ്യം വരുമ്പോ പരിചയപ്പെടുത്താമേ….

വഴിയില്‍ നടന്ന തമാശയൊക്കെ ഒരോരുത്തരായി പറഞ്ഞുകൊണ്ടേയിരുന്നു… കുടു കുടാ ചിരിച്ച്‌ ഞങ്ങള്‍ ഒരു വഴിയായി !

ചിരിയ്ക്കിടയില്‍ ഒരു വീരപ്പന്‍ മീശക്കാരന്‍ വന്ന് തമിഴില്‍ തെറി വിളിച്ചിട്ട്‌ മിണ്ടാതിരിയ്യ്ക്കാന്‍ പറഞ്ഞു…

ങാ ലോക്കല്‍ സപ്പോര്‍ട്ട്‌ ഇല്ലാത്തകൊണ്ട്‌ ഞങ്ങള്‍ അടി മേടിക്കേണ്ടാ എന്നു വെച്ചു….

രാവണന്‍ പല്ലിറുമ്മിക്കൊണ്ട്‌,”അയാള്‍ഡെ ഒരു കപ്പടാ മീശ…മ്മ് തന്നെ പിന്നെ എടുത്തോളാടൊ…. ”

യെവന്‍ പുലിയാ…ഡി.ടി.എസ്‌. സൌണ്ടാ ചെക്കന്‌…

ആ ചിരി കണ്ടിട്ടാ രാവണന്‍ എന്ന് വിളിയ്ക്കുന്നതത്രേ…

പൈസക്കാരന്‍,”പോട്ടെ രാവണാ…കഴിഞ്ഞ സമരത്തിന്‌ ലാത്തി കൊണ്ട ചൂട്‌ ഇപോഴും പുറത്ത്‌ നിന്ന് പോയിട്ടില്ലല്ലൊ…എനിക്കിപ്പൊ ഓടാന്‍ വയ്യ…ആ വീട്‌ കണ്ടുപിടിച്ചിട്ട്‌ വേണം ഐ.പാഡ്‌ ചാര്‍ജ്‌ ചെയ്യാന്‍ !! ഇന്നലെ രാത്രി സിനിമ കണ്ടോണ്ടിരുന്നപ്പോള്‍ തീര്‍ന്നതാ… ”

രാവണന്‍ ഒന്ന് തുറിച്ച്‌ നോക്കി….

അല്ല…

എല്ലാരും അവനെയൊന്ന് നോക്കി വിരട്ടി…

തല,”ഇയാള്‍ഡെ അമ്മായിയമ്മേടെ ഒരു ഐ പാഡ്‌….പോടോ പുല്ലെ….ചെന്നൈയില്‍ വന്നാലെങ്കിലും പൊങ്ങച്ചം ഒരിത്തിരി കുറയുമെന്ന് വെച്ചതാ…എവിടെ…. ”

പൈസക്കാരന്‍,”ഹാ…ദേ ഇത്‌ കേള്‍ക്കുമ്പോഴാ…ഞാന്‍ സത്യം പറയുമ്പോ എല്ലാര്‍ക്കും അത്‌ പൊങ്ങച്ചമായി തോന്നും….ഇനി നീ ഗേയിം കളിയ്ക്കണംന്നു പറഞ്ഞു വാ….ഐ പാഡ്‌ പോയിട്ട്‌ ഗ്യാലക്സി ഫോണ്‍ പോലും നിനക്ക്‌ ഞാന്‍ കാണാന്‍ തരില്ലെടാ ചെറ്റേ…. ”

ബുദ്ധിജീവി,”ഇനി നീ ഐ പാഡ്‌ എന്നു പോയിട്‌ ഐ എന്നു മിണ്ടിയാല്‍ വെട്ടിപ്പൊളിച്ച്‌ അടുപ്പത്ത്‌ വെക്കും ഞാന്‍ ആ പെട്ടി…കേട്ടോടാ പട്ടീ… ”

അപ്പുകുട്ടന്‍,”അതിന്‌ ഇവിടെ എവിടാ അടുപ്പ്‌ !!?”

കൈ തരിച്ച്‌ വന്നു ആ ചവറു കോമഡി കേട്ടിട്ട്‌… പക്ഷെ ആരും പ്രതികരിച്ചില്ല….

അപ്പൊ എനിക്ക്‌ മനസ്സിലായി അവര്‍ ഇതിലും ഹാനികരമായ കോമഡികള്‍ കേട്ട്‌ ചെവി തഴമ്പിച്ചിരിയ്ക്കുവാന്ന്…ഇവന്‍ നമ്മുടെ ജഗദീശ്‌ അവതരിപ്പിച്ച ഡോ. അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിന്‌ ജീവന്‍ നല്‍കുന്നവന്‍ !

ഞാനൊരു നെടുവീര്‍പ്പിട്ടു…

അപ്പൊ നമ്മുടെ തലയുടെ വാല്‍ ഒരുത്തന്‍ ഉണ്ട്‌… അതെ ക്ളാസ്മേറ്റ്സ്‌ സിനിമയില്‍ കഞ്ഞിക്കുഴിക്ക്‌ ഉണ്ടായിരുന്ന പോലെ ഒരു വാല്‍….എല്ലാ ഫ്റേയിമിലും ഇവര്‍ ഒന്നിച്ചുണ്ടാവും…

വാല്‍,”ഡാ പയ്യന്‍മാരേ….ഒന്ന് നിര്‍ത്ത്‌….ഇതാ ഒണക്ക ഹോസ്റ്റല്‍ അല്ലാ….റയില്‍ വേ സ്റ്റേഷനാ…ചെന്നൈയുടെ ഹൃദയം…. ”

രാവണന്‍,”ഇപ്പൊ ഈ ഹൃദയം മുഴുവന്‍ പൌലോസുകാരാ…. നമുക്ക്‌ വീട്ടില്‍ ചെന്നിട്ട്‌ ബാക്കി തീരുമാനിയ്ക്കാം !”

തല,”ങാ…അതാണ്‌ ന്യായം…. ”

വാല്‍,”പണി പാളീന്നാ തോന്നുന്നെ…ദേ അങ്ങോട്ട്‌ നോക്ക്യെ…. ”

എല്ലാരും ഒന്നിച്ച്‌ അവന്‍ നോക്കുന്നിടത്തേക്ക്‌ നോക്കി….

വാല്‍,”ഭാ….എടാ കൊരങ്ങന്‍മാരേ…. അങ്ങോട്ട്‌ നോക്കല്ലേ”

അപ്പുക്കുട്ടന്‍,”നീ നോക്കാന്‍ പറഞ്ഞപ്പൊ സ്വഭാവം വെച്ച്‌ ഞാന്‍ വിചാരിച്ചു വല്ല തൈപ്പൂയകാവടിയാട്ടവും കണ്ടുപിടിച്ചൂന്ന് (ഈ വായിനോക്കികളുടെ രഹസ്യ കോഡ്‌ ആണിതത്രെ) !!”

വാല്‍,”എടാ മാക്കാനേ ഇത്‌ അതൊന്നുമല്ല….ഒരു യമണ്ടന്‍ ഭീമന്‍ കുറേ നേരമായി നമ്മളേ നോക്കുന്നു…പണിയാണെന്ന് തോന്നുന്നു മക്കളേ… ”

തല,”ഇങ്ങോട്ട്‌ വന്ന് ഇറങ്ങിയതല്ലേ ഒള്ളു അതിനിടയില്‍ അങ്ങേര്‍ഡെ ഭാര്യേയോ പെങ്ങളെയൊ നീ കളക്ഷന്‍ എടുക്കാന്‍ നോക്കിയാ !!? എവിടെ പോയാലും ഇവന്‍ അടി മേടിയ്ക്കുമല്ലൊ കര്‍ത്താവേ… ”

വാല്‍,”ഡ്യാ…ഇത്‌ അതൊന്നുമല്ല…ആറ്റുകാല്‍ അമ്മച്ചിയാണെ അല്ല ! ഇപ്പൊ ആരും അങ്ങോട്ട്‌ നോക്കല്ലേ…സംശയം ശരിയാണെങ്കില്‍ ഇങ്ങേര്‍ മഫ്തിയില്‍ വന്ന പോലീസുകാരനാ ! നമ്മളേ നോക്കിയിട്ട്‌ അയാള്‍ മൊബൈല്‍ ഫോണില്‍ ആരോടോ എന്തൊക്കെയോ പുലമ്പുന്നു…. പത്തുപേരുണ്ടെന്ന് കണക്കാക്കി കൂടെയുള്ളവരേ വീളിക്കുവാണോ എന്തോ !”

കപ്യാര്‍,”അന്തോണീസ്‌ പുണ്യാളാ…. അതിനിപ്പൊ നമ്മള്‍ എന്നാ ചെയ്തു !?”

ബുദ്ധിജീവി,”കാക്കി കുപ്പായം ഇല്ലാത്ത പോലീസുകാരന്‍ കുരയ്ക്കാത്ത പട്ടിയേ പോലെയാണ്‌ …കൂടുതല്‍ അപകടകാരി…. ”

അപ്പുകുട്ടന്‍ അപ്പൊ തന്നെ പട്ടി മോങ്ങുന്ന പോലെയായി പേടീച്ചിട്ട്‌ !!

തല,”ഡാ ഇവിടെ നിന്ന് നമ്മള്‍ ചിരിച്ച്‌ ഒച്ച വെക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു നേരമായി…അങ്ങേരെങ്ങാനും നമ്മളോട്‌ ചോദ്യം ചെയ്യാനായി വിളിപ്പിച്ചാ പണി പാളുമല്ലൊ…സമയവും കുറേ പോവും….മാനഹാനി….കൂടെ കുറച്ച്‌ പൈസേം പോവും… ”

ഞാന്‍ പാവം….ഒന്നും അറിയാത്ത പൊട്ടനേപ്പോലെ എല്ലാം കേട്ടു നിന്നു ! ഇവന്‍മാരൊക്കെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ പഠിയ്ക്കുന്നകൊണ്ട്‌ സമരത്തിന്‌ പൌലോസിനേ കല്ലെറിഞ്ഞും അവരുടെ സ്നേഹം ഏറ്റുവാങ്ങിയും നല്ല ശീലം ഉള്ള പിള്ളേരാ…

തല,”ഓക്കേ….പ്ളാന്‍ ബി…അയാള്‍ ആളേ കൂട്ടി വരുന്നതിനു മുമ്പ്‌ നമ്മള്‍ 3 ടീം ആയി പിരിഞ്ഞ്‌ അയാളെ പറ്റിയ്ക്കാം ആദ്യം….ആ പോര്‍ട്ടര്‍ പറഞ്ഞതുപോലെ പുറത്ത്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഒരു സബ്‌ വേ ഉണ്ട്‌….അഞ്ച്‌ മിനിറ്റ്‌ ഇയാളെ വട്ട്‌ കളിപ്പിച്ചിട്ട്‌ അവിടെ വെച്ച്‌ മീറ്റ്‌ ചെയ്യാം…. ”

1…2…3….

പിന്നെ ഒറ്റ നിമിഷം കൊണ്ട്‌ ഞങ്ങള്‍ എല്ലാരും തിരക്കില്‍ ലയിച്ചു ! മഷിയിട്ട്‌ നോക്കിയാല്‍ അങ്ങേര്‍ക്ക്‌ കണ്ടുപിടിയ്ക്കാന്‍ സാധിക്കാത്ത പോലെ അങ്ങ്‌ അലിഞ്ഞു പോയി….

ഞാന്‍ തലയേയും വാലിനേയും അനുഗമിച്ചു…

ഇടയ്ക്കിടയ്ക്ക്‌ അങ്ങേരേ നോക്കുന്നുണ്ടായിരുന്നു…..

കര്‍ത്താവേ ചത്തു….

ആദ്യ 2 നിമിഷം ആരുടെ പുറകെ പോണം എന്ന് അങ്കലാപ്പിലായ അയാള്‍ ഞങ്ങളുടെ പുറകെ വെച്ച്‌ പിടിച്ചിട്ടുണ്ട്‌ !

ഞാന്‍ പേടിച്ച്‌ അലറി,”അളിയാ ദോ ലവന്‍ നമ്മുടെ പുറകേയാ… കുടുങ്ങി ! ”

ഞങ്ങള്‍ സ്പീഡ്‌ കൂട്ടി… ദേ അയാളും !!

തല,”ഹൊ ഭാഗ്യം…അവന്‍ നമ്മുടെ പുറകെ തന്നെയുണ്ടല്ലൊ അല്ലേ…!!? അത്‌ മതി….ഞാന്‍ പേടിച്ചിരിക്കുവാരുന്നു ബാക്കിയുള്ള് പിള്ളേരുടെ പുറക്കേ പോവ്വോന്ന്…ഈ ഫീല്‍ഡില്‍ എക്സ്‌പീരിയന്‍സ്‌ അത്ര പോരാ… ”

വാല്‍,”ഇതൊക്കെ ഞങ്ങള്‍ക്ക്‌ പതിവല്ലേ….ലാത്തിയുമായി അടിക്കാന്‍ വരുമ്പോഴേക്ക്‌ മുന്നില്‍ നില്‍ക്കുന്ന ഞങ്ങള്‍ നേതാക്കള്‍ അനിക്സ്‌ സ്പ്റേ ആവും….തലേ…അതിന്‌ സമയമായി….ഇല്ലേടാ.. !!?”

തല,”അതേ അതേ….ഡാ പയ്യന്‍സ്‌….ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ആണ്‌ പഴശ്ശിയുടെ ഒളിപ്പോര്‌ രീതി അവലംബിക്കേണ്ടത്‌… ”

ഞാന്‍,”ഓ… എടാ തെണ്ടികളേ തനി രാഷ്ട്രീയക്കാരേ പോലെ പിച്ചും പെയ്യും പറയാതെ എന്താ ഞാന്‍ ചെയ്യേണ്ടതെന്ന് പറയ്‌ !??”

വാല്‍,”സോ സിമ്പിള്‍….നമ്മള്‍ വീണ്ടും പിരിഞ്ഞ്‌ അയാളേ കണ്‍ഫ്യൂസ്‌ ചെയ്യിക്കുന്നു….അയാള്‍ ആരുടെ പുറകേ ഓടുന്നോ അവന്‍ അയാളെ ലോകം മുഴുവന്‍ കറക്കി വഴി തിരിച്ച്‌ വിടണം….അപ്പൊ ശരി….സബ്‌ വേയില്‍ വെച്ച്‌ കാണാം….ബൈ.. ”

അതേ….

ഊഹിച്ച പോലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ഞാന്‍ തന്നെ അയാളുടെ ഇര….

ഞാന്‍,”കര്‍ത്താവേ…എന്നേ കാത്തോളണേ…. ”

ഞാന്‍ ഒരോരുത്തരെ വെട്ടിച്ച്‌ അങ്ങേരുടെ മുന്നേ നടന്നു….

ഏതോ ഒരു പ്ളാറ്റ്ഫോം…എട്ടോ മറ്റോ….അവിടെ വെച്ച്‌ ഞാന്‍ ഓടി ടോയിലെറ്റില്‍ കേറി അയാളെ പറ്റിച്ചു…അയാള്‍ കേറിയ പാടെ പിന്നേം ശര വേഗത്തില്‍ റയില്‍ വേയുടെ പുറത്തേക്ക്‌ മുങ്ങി…

ബാക്കി ഒമ്പതും എന്നേ കാത്ത്‌ നില്‍പ്പൊണ്ട്‌ അവിടെ തന്നെ…സബ്‌ വേയുടെ ഫ്രണ്ടില്‍….

ഞാന്‍ ഒന്നും പറഞ്ഞില്ല…അണച്ചുകൊണ്ട്‌ നിന്നു…

തല,”മ്മ്…മോന്‌ ഭാവിയൊണ്ട്‌….ആഹ്‌ അപ്പൊ എതായാലും നമുക്ക്‌ പോവാം…അല്ലേ… ”

എല്ലാരും നിലത്ത്‌ വെച്ചിരുന്ന പെട്ടിയും മറ്റും പൊക്കുമ്പോഴേക്ക്‌…. ,

വാല്‍,”ഇന്ന് പോക്ക്‌ നടക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ലാ !”

കണ്ട കാഴ്ച ഞങ്ങളേ ഞെട്ടിച്ചു…

മുന്നില്‍ നില്‍ക്കുന്നു പുറകേ ഓടി വന്ന പൌലോസുകാരന്‍…

ഇയാളെന്തോന്ന് മുതുകാടിന്‌ പഠിയ്ക്കുന്നൊ!

ഒരു കൂളിംഗ്‌ ഗ്ളാസ്സ്‌ വെച്ചിട്ടൊണ്ട്‌ വെള്ള കുര്‍ത്തയാ വേഷം… !

അയാളും അണച്ചുകൊണ്ട്‌,”യു ഫ്രം ?”

വാല്‍,”ഒറീസ്സ… ”

തല പറഞ്ഞിട്ടൊണ്ട്‌ ഇവന്‍ നുണ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലെന്ന്… സത്യം എന്നാ ഒറിജിനാലിറ്റി !

അയാള്‍,”ഓക്കെ ബോയ്സ്‌…വൈ റണ്‍… ?”

വാല്‍,”റ്റോയിലെറ്റ്‌ ! യൂറിന്‍ !!”

അയാള്‍,”ബോയ്സ്‌…ഇഫ്‌ യു വാണ്ട്‌ റ്റു ലീവ്‌ ഫോള്ളോ മീ… ”

ജീവിക്കണേല്‍ അയാളുടെ പുറകേ പോവാന്‍… !!

വാല്‍,”വാട്ട്‌ ആറ്‍ യു ടോക്കിംഗ്‌ !? മൈ അങ്കിള്‍ ഇസ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ! ”

പഷ്ട്ട്‌…

അയാള്‍,”സോറി സാറ്‍ജീ…നോ കമ്പ്ളൈന്‍….ഇഫ്‌ യു വാണ്ട്‌ ടു ലീവ്‌ കോള്‍ മീ…..ദിസ്‌ ഇസ്‌ ഏേ വിസിറ്റിംഗ്‌ കാര്‍ഡ്‌…ശുക്‌രിയാ…. ”

ജീവിക്കണേല്‍ അയാളെ ഫോണില്‍ വിളിക്കാന്‍….

അയാള്‍ പോയി….

കാര്‍ഡ്‌ വായിച്ച്‌ വാല്‍ ചിരി തുടങ്ങി !

കാര്‍ഡ്‌ കണ്ട എല്ലാരും ചിരിച്ചു…

ഞാന്‍ അ കാര്‍ഡ്‌ കണ്ടപ്പോള്‍ എനിക്ക്‌ കരയാനാ തോന്നിയെ !

അയാളൊരു റ്റാക്സി ഡ്രൈവറാ… ഗൈഡും !

ലീവ്‌ എന്ന് പറഞ്ഞാല്‍ അയാള്‍ ഉദ്ധേശിച്ചത്‌ സ്റ്റേഷനില്‍ നിന്ന് പുറത്തു പോവാന്‍ അങ്ങേരേ വിളിയ്ക്കാന്‍ !

!ഇതിനാ ഞാന്‍ ഈ ചക്ര ശ്വാസം വലിച്ച്‌ ഓടിയത്‌…

കാലില്‍ ചവിട്ടിയേന്‌ സര്‍ദാര്‍ജീഡെ തെറി കേട്ടത്‌ !

മെല്ലെ മെഗാ ചിരിയായി….

അപ്പോഴേക്ക്‌ ആ വന്ന പാവത്തെ പോലെ ഓട്ടം പിടിയ്ക്കാന്‍ നടക്കുന്ന എല്ലാ ഡ്രൈവര്‍മാരും കൂടെ പുറകെ കൂടി തുടങ്ങി…

തല,”ഡ്യാ…പിള്ളേരേ….സത്യന്‍ അന്തിക്കാട്‌ ഇവിടെ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ നാടോടിക്കാറ്റ്‌ സിനിമയില്‍ ആറബികളെ വണ്ടിയില്‍ കേറ്റാന്‍ പാവങ്ങള്‍ അവരെ വളയുന്ന ഒരു സീന്‍ എടുത്തു…

ഓര്‍ക്കുന്നോ…..

മദ്രാസികള്‍ പഴയ മദ്രാസികള്‍ തന്നെ….എസ്ക്കേപ്പ്‌….. ”

ഞങ്ങള്‍ എല്ലരും മുന്നിലേ സബ്‌ വേയിലേക്ക്‌ ഓടി….

(ദൈവം അനുവദിച്ച്‌ തുടരും…. )

ഉവ്വ…ഉവ്വാ….നല്ല കൊച്ചാ…

തല വാപൊളിച്ചിരിയ്ക്കുവാ അത്‌ എന്നോട്‌ സംസരിയ്ക്കുന്ന കേട്ടിട്ട്‌ !

എന്തിന്‌ ഞാന്‍ തന്നെ ഞെട്ടിയിരിയ്ക്കുവാ…..

ഞാന്‍ ,”അപ്പൊ താന്‍ എന്തിനാ കുട്ടി അടുത്ത മാസം പഠിപ്പിക്കാന്‍ പോവുന്നത്‌ ഇപ്പോഴേ നോക്കുന്നത്‌ !? താന്‍ പ്രൈവറ്റ്‌ കോളേജില്‍ ഒന്നും അല്ലല്ലൊ….ഹൊ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ ട്രിവാന്‍ഡ്രത്തില്‍ പഠിച്ചു എന്ന്‌ പറയുന്നത്‌ തന്നെ ഒരു അന്തസ്സല്ലേ…..ലക്കി ഗേള്‍… ”

എന്നിട്ട്‌ സൈഡില്‍ ഇരുന്ന പുള്ളിക്കാരീടെ അമ്മയെ നോക്കി ഒന്ന്‌ ചിരിച്ചു ! അവരെ ഒഴിവാക്കിയിട്ടാ സംസാരം എന്നു തോന്നരുതല്ലൊ !!

സമയം കൊള്ളാം…. സംഗതി ഏറ്റു…

അവരൊന്നു പുഞ്ചിരിച്ചു….

മോള്‍ അതിലും അതിമനോഹരമായും !

ഹമ്മേ…ഇത്ര പെട്ടെന്ന്‌ ജീവിതം സഫലമായി എന്ന്‌ പറയാറായിട്ടില്ലാ…. ഈ പെണ്ണുങ്ങള്‍ടെ ചിരിയൊക്കെ കാണുമ്പൊ തന്നെ മനസ്സ്‌ ചഞ്ചലപ്പെട്ട്‌ പോയി സ്വപ്നം കാണാന്‍ തുടങ്ങും…അതുകൊണ്ടാ ആണുങ്ങളില്‍ പലരും വഴിതെറ്റുന്നേ… !

(അതില്‍ തന്നെ വഴിതെറ്റിയ ഓരോന്നാ ബാക്കിയൊള്ള പാവം പെണ്ണുങ്ങളേം വഴിതെറ്റിക്കുന്നേ… )

ഓ ഞാനായിട്ട്‌ ആരുടേയും സൈഡ്‌ പിടിച്ചതല്ലേ…നമ്മളേ വിട്ടേക്ക്‌…..

ഇനി ചിരിയില്‍ വീണ്‌ സ്വപ്നം കാണുന്നതിനു മുമ്പ്‌ ചിന്തിക്കണം എന്നു മനസ്സില്‍ സ്വയം ഉറപ്പിച്ചുവെന്നേ ഞാന്‍ ഉദ്ധേശിച്ചൊള്ളേ…

അവള്‍,”ആ ഒരു അന്തസ്സ്‌ മാത്രേ അവിടൊള്ളു…മാര്‍ക്ക്‌ വല്ലോം വേണേലേ നേരത്തേ പഠിയ്ക്കണം… ”

വല്യ വെടിക്കെട്ട്‌ ശബ്ദമൊന്നുമല്ല അവളുടേത്‌…പിന്നേ ഇതുപോലേ വല്ലതും പറയുമ്പോള്‍ സ്ഥിരം കാണാറുള്ള പെണ്ണുങ്ങള്‍ തമിഴ്‌ സിനിമാ നടിമാരുടെ പോലെ മുഖത്ത്‌ അവശ്യമില്ലാതെ ഭാവങ്ങള്‍ വാരി വിതറി ചിരിച്ച്‌ മതിച്ചൊക്കെയായിരിക്കും സംസാരം… എന്നാല്‍ ഇവള്‍ പറയാനുള്ളത്‌ പറഞ്ഞു….നിര്‍ത്തി…..

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇതുവരെയൊക്കെ എനിക്ക്‌ ഇഷ്ടപ്പെട്ടു…

ഞാന്‍,”ഹാ അതെല്ലായിടത്തും അങ്ങനാടോ…! സീ…പക്ഷേ…ഇപ്പോഴേ പഠിയ്ക്കാന്‍ ഞാന്‍ പറയില്ലാട്ടോ…. എക്സാമിനു ഒരു മാസം മുമ്പ്‌ സീരിയസ്‌ ആയിട്ട്‌ തീര്‍ക്കാന്‍ തുടങ്ങിയാല്‍ തന്നേ ഒരു 3-4 വട്ടം ഒരു കുഴപ്പവുമില്ലാതെ തീര്‍ക്കാം എല്ലാ വിഷയവും !”

അവള്‍,”അയ്യോ ഞാന്‍ ഇപ്പൊ പഠിയ്ക്കുവൊന്നുമല്ലാ…ദേ അമ്മയോട്‌ ചോദിച്ച്‌ നോക്ക്‌… !”

ഞാന്‍ ഒന്നു ചുമ്മാ അവരുടെ ഭാഗത്തേക്ക്‌ കണ്ണോടിച്ചു….

അവര്‍,”സത്യമാ മോനേ….ഇതിപ്പോ എന്നേ കാണിയ്ക്കാനല്ലേ….ഞാന്‍ അവള്‍ക്ക്‌ ഒരു നോവല്‍ വാങ്ങി കൊടുക്കാമെന്ന്‌ പറഞ്ഞാരുന്നു…’ടൂ സ്റ്റേയിറ്റ്സ്‌’…ഈ അഭ്യാസങ്ങളൊക്കെ അത്‌ മേടിച്ചെടുക്കാനാ…. ”

അവള്‍,”ശ്ശോ….അതും ഒണ്ടന്നേയൊള്ളു കേട്ടോ….അല്ലാതെ അതിനു വേണ്ടി മാത്രമൊന്നുമല്ലാ… ”

ഞാന്‍,”ഹേയ്‌ ഞാനും ഒരു എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയല്ലേ… എനിക്കറിഞ്ഞൂടെ മനസ്സിരുത്തി വായിക്കുന്നത്‌ എങ്ങനാന്ന്‌ ! പക്ഷെ താന്‍ വായിക്കുന്നത്‌ പോലെ ഞാന്‍ പരീക്ഷാ തലേന്നേ വായിക്കാറൊള്ളു !!”

ഒരമ്മ പെറ്റ മക്കള്‍ എന്നൊക്കെ ഈ അമ്മേം മകളേയും വിശേഷിപ്പിയ്ക്കണം….പിന്നേം ഒരേ ടൈമിങ്ങില്‍ ഒരു ചിരി പാസാക്കി…

മെല്ലെ നിര്‍ത്തി !

ഇതിനിടയില്‍ ഏതോവൊരുത്തീടെ ഫോണ്‍ വന്നൂന്ന്‌ പറഞ്ഞ്‌ തല എണീറ്റ്‌ പോയത്‌ എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം ഉളവാക്കി !!      😀

ഞാന്‍ അമ്മയേ നോക്കിക്കോണ്ട്‌ തുടര്‍ന്നു,”ആ പിന്നേ ഇങ്ങനേ ഒരോന്ന്‌ വാങ്ങി കൊടുക്കും എന്ന്‌ മോഹിപ്പിച്ച്‌ പഠിപ്പിക്കുന്ന മാതാപിതാക്കളെ കുറിച്ച്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ ഒന്നും പറയുന്നില്ലാ… എന്നാലും കുട്ടികള്‍ വളര്‍ന്നു വരുമ്പോ കൈക്കൂലി വാങ്ങുന്നത്‌ ഇതൊക്കെ കാരണമാ !!”

സിനിമാസ്ക്കോപ്പ്‌ ചിരി വീണ്ടൂം… ഹൊ പെണ്ണുങ്ങള്‍ടെ അടുത്ത്‌ പിടിച്ച്‌ നില്‍ക്കണേല്‍ നന്നായ്യിട്ട്‌ ചളി കോമഡികള്‍ ഇറക്കാന്‍ അറിയണമെന്നു കൂറച്ച്‌ മുമ്പ്‌ ബസിലിരുന്നപ്പോള്‍ തല പറഞ്ഞത്‌ മനസ്സില്‍ നോട്ട്‌ ചേയ്തിട്ടതെത്ര നന്നായി !!

ഞാന്‍ ഇന്നൊരു കലക്കു കലക്കും !!

അമ്മ,”മോന്‍ എങ്ങോട്ടാ !?”

ഞാന്‍,”മ്മ്‌…ചെന്നൈക്ക്‌….നിങ്ങളും അങ്ങോട്ട്‌ തന്നെയല്ലേ… !!?”

അമ്മ,”അവിടെയാണോ വീട്‌ !?”

“ഏയ്‌…. ”

“പിന്നെ… ”

പ്രധാന ഉദ്ധേശം ടൂറ്‍ ആണെന്ന്‌ ഞാനെങ്ങനാ പറയുന്നെ !

ഞാന്‍ അമേരിക്കയേക്കുറിച്ചൊള്ള സ്വപ്നങ്ങളെല്ലാം വെച്ചങ്ങ്‌ കാച്ചി !നുണയുടെ കാര്യത്തില്‍ നമ്മള്‍ കുറച്ചിട്ട്‌ ഒരു കാര്യവുമില്ലല്ലൊ… എല്ലാം കേട്ട്‌ രണ്ടും വാപൊളിച്ച്‌ പോയി !

അങ്ങനെ അങ്ങനെ തല തിരിച്ച്‌ വന്നപ്പോഴേക്ക്‌ ഞാന്‍ രണ്ട്‌ പേരേയും കയ്യിലെടുത്തു…

പിന്നെ സ്വപ്നക്കൂട്‌ സിനിമയില്‍ ജയസൂര്യ പൃഥ്വിരാജിനെക്കുറിച്ച്‌ വീട്ടിലെ പെണ്ണുങ്ങള്‍ടെ അടുത്ത്‌ പാര വെച്ചതു പോലെ ഞാന്‍ തലയെക്കുറിച്ച്‌ സൂചന കൊടുത്തതു കൊണ്ട്‌ അവനെ പരിചയപ്പെടുത്തി കൊടുത്തിട്ടും അപ്രതീക്ഷിത പ്രഹരങ്ങളൊന്നും കിട്ടിയില്ല !!

ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു….

“അപ്പൊ ചെന്നൈയിലാണോ ഫാദര്‍ വര്‍ക്ക്‌ ചെയ്യുന്നെ !?”

“പപ്പാ ഇപ്പൊ വര്‍ക്ക്‌ ചെയ്യുന്നില്ല… പോയിട്ട്‌ രണ്ടു കൊല്ലമായി !”

“ഓ രണ്ട്‌ കൊല്ലമെന്നു വെച്ചാല്‍ എക്കണോമിക്ക്‌ റിസഷന്‍ ടൈമിലാ ജോലി പോയെ…അപ്പൊ പപ്പാ ഐ.ടി. ഫീല്‍ഡിലാ അല്ലേ !?”

“ജോലിയല്ലാ….പപ്പാ ഒരു അപകടത്തില്‍ പോയിട്ട്‌ രണ്ട്‌ വര്‍ഷമായിന്നാ പറഞ്ഞെ…”ശബ്ദം ഇടറി….പുറത്തേക്ക്‌ കണ്ണും നട്ട്‌ ഇരിപ്പായി…. മെല്ലെ അമ്മയുടെ തോളിലേക്ക്‌ തല ചായ്ച്ചു !

മറുപടി പറയുന്നതിനു മുമ്പ്‌ ആലോചിക്കാത്തതിന്‌ ഞാന്‍ എന്നേ തന്നെ ശപിച്ചുപോയി…. ഓ ഇങ്ങനെയൊരു മണ്ടനായി പോയല്ലൊ ഞാന്‍….പാവം കൊച്ച്‌….

“സോ സോറി…..ഞാനൊരു മണ്ടന്‍….ഇത്ര ഗ്രിം ടോപിക്ക്‌ എക്സ്പെക്റ്റ്‌ ചെയ്തില്ല…അറിയാതെ അങ്ങ്‌ പറഞ്ഞുപോയതാ…..പ്ളീസ്‌…..വിഷമിക്കരുത്‌…..എന്നെ ഒരു ചീത്തയെങ്കിലും വിളിക്ക്‌… ”

ആ പാവം മുഖത്തോടെ ഇരിക്കുന്ന അമ്മയേയും ഞാനൊന്ന്‌ ദയനീയമായി നോക്കി….

“ഏയ്‌ അതിനു താനല്ലല്ലൊ ഇതിനെല്ലാം കാരണം…പപ്പയെക്കൊണ്ട്‌ കര്‍ത്താവിനെന്തോ ആവശ്യം വന്നു….പപ്പയെ തിരിച്ചു വിളിച്ചു….ഞാന്‍ അത്രേ കരുതിയിട്ടൊള്ളു…. ”

“ശ്ശെ…എന്നാലും ഞാന്‍ എന്ത്‌ മണ്ടനാ…. ”

“ഹാ…അത്‌ വിട്‌…..ഇതൊക്കെ പതിവായിടൊള്ളെയാ….ഞാന്‍ ഒന്ന്‌ കരഞ്ഞുപോലുമില്ലല്ലൊ….പിന്നെ താന്‍ എന്തിനാ ഡെസ്പ്‌ ആവുന്നെ… !?”

“വേറേ എന്താ പറയുക… ”

“സ്റ്റേഷന്‍ എത്താന്‍ ഇനി അധിക നേരമില്ലാ….എന്നാ ചേട്ടന്‍ തിരിച്ച്‌ പോവുന്നെ !? റിട്ടേണ്‍ ടിക്കറ്റ്‌ ഇല്ലേ !? ഫെസ്റ്റിവല്‍ സീസണാ…. ടിക്കറ്റ്‌ ഇല്ലെങ്കില്‍ എടുത്ത്‌ വെച്ചോ കേട്ടോ !”

ഒറ്റയടിക്ക്‌ ഇത്റേം ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി !

പറഞ്ഞുവന്നപ്പോള്‍ അവളും ഞാനും ഒരേ ദിവസമാ പോണെ… വേറേ ട്റെയിനാ !ഞാനാ ലാസ്റ്റ്‌ പോവുന്നെ….

പഷ്ട്‌ !

കൈവിട്ടു പോവാണല്ലൊ…

ഇല്ലാ…അത്‌ പാടില്ലാ…

ഞാന്‍ ഏണീറ്റ്‌ ഡോറിനു അടുത്ത്‌ കളക്ഷന്‍ എടുക്കാന്‍ നില്‍ക്കുന്ന തലയുടെ അടുത്തേക്ക്‌ പാഞ്ഞു…

“ഡാ ചെക്കാ… ഇന്നലെ ഞാന്‍ നിനക്ക്‌ വായിക്കാന്‍ തന്ന ആ ‘ടൂ സ്റ്റേയിറ്റ്സ്‌’ നോവല്‍ എന്തിയേ !?”

“ദേ…ഞാന്‍ തുടങ്ങിയിട്ടേയുള്ളു….ഒരോ സംഭവങ്ങളും അന്യായം അണ്ണാ അന്യായം…. ”

“ഡാ…ഞാന്‍ നിനക്ക്‌ ഇവിടെ നിന്ന് നാട്ടിലേക്ക്‌ തിരിയ്ക്കുന്ന അന്ന് ഇത്‌ സ്വന്തമായിട്ടങ്ങ്‌ തന്നേക്കാം…അല്ലെങ്കില്‍ ചെന്നൈയില്‍ നിന്ന് ഒന്ന് വാങ്ങി തരാം…..ഇപ്പൊ എനിക്ക്‌ വേണം….അത്യാവശ്യമാ….”,…ഇതും പറഞ്ഞ്‌ ബുക്ക്‌ തട്ടിപ്പറിച്ച്‌ സീറ്റിലേക്ക്‌ ഓടി….

ലാസ്റ്റ്‌ പേജ്‌ ഞാനൊന്ന് മറിച്ച്‌ നോക്കി…

ഉവ്വ്‌…

എല്ലാ ബുക്കിലേയും പോലെ ഇതിലും ലാസ്റ്റ്‌ ഞാന്‍ മെയില്‍ ഐ.ഡി. എഴുതി വെച്ചിട്ടുണ്ട്‌ ! അത്‌ ചുമ്മാ ചെറുപ്പ്പ്പം തൊട്ടേ ഉള്ള ശീലമാ !! ഇപ്പൊഴാ അതുകൊണ്ട്‌ ഒരു ഉപകാരം ഉണ്ടാവാന്‍ പോണേ….

ബുക്ക്‌ അവളുടേ നേരേ നീട്ടി… “ഡോ…ഇന്നാ….ഇതു വായിച്ചിട്ട്‌ ഇനി കാണുന്ന അന്ന് തിരിച്ച്‌ തന്നാല്‍ മതി… ”

“അയ്യൊ…ഏേയ്‌ അമ്മ വാങ്ങി തരുമെന്നേ…അത്‌ മതി.. ”

“വായിക്കാന്‍ ആണെങ്കില്‍ ഇത്‌ പിടിക്ക്‌…അല്ലാ ലൈബ്രറി ഉണ്ടാക്കാന്‍ ആണേല്‍ ഇത്‌ സ്വന്തമായിട്ടെടുക്കാനും മടിക്കേണ്ടാ…. ”

“അതേതായാലും വേണ്ടാ….പക്ഷേ…ഇനി കാണുമെന്ന് എന്താ ഉറപ്പ്‌ ! വേണ്ടാ…. ”

“ഹ നഷ്ടപ്പെട്ട നോട്ട്സ്‌ എനിക്ക്‌ തന്നപോലെ ഇത്‌ താന്‍ എനിക്ക്‌ തന്നാല്‍ മതി…അന്ന് സ്റ്റേഷനില്‍ വെച്ച്‌ കണ്ടാല്‍……ആഹ്‌ പിന്നെ അറിയാല്ലൊ ചേതന്‍ ഭഗത്ത്‌ എഴുതുന്ന ശൈലി….അയാളെല്ലാം വെട്ടിതുറന്ന് എഴുതീട്ടൊണ്ട്‌….താന്‍ ഇതൊക്കെ വായിച്ച്‌ വഷളാവരുത്‌…ഒരു നോവല്‍ എന്ന ഇമ്പോര്‍ട്ടന്‍സേ കൊടുക്കാവു…അതില്‍ അപ്പുറം ആവരുത്ട്ടോ…”,..ഇതും പറഞ്ഞ്‌ ബുക്ക്‌ അവള്‍ടെ കയ്യില്‍ വെച്ച്‌ കോടുത്തതും തല രംഗപ്രവേശം നടത്തി….

മനസ്സില്‍ എന്നെ പ്രാകികൊണ്ട്‌…. “ഡാ…ഡാ….സ്റ്റേഷന്‍ എത്തുവാ…..പെട്ടി എടുത്ത്‌ ഇറങ്ങ്‌ വേഗം….ഒടുക്കത്തെ തിരക്കാ…. ”

“അപ്പൊ ശരിയെന്നാല്‍ കാണാം…..ബൈ…സീ യാ…”,…..എന്നും പറഞ്ഞ്‌ മുകളിലേ ബര്‍ത്തില്‍ നിന്ന് പെട്ടിയും എടുത്ത്‌ സീന്‍ വിടേണ്ടി വന്നു എനിക്ക്‌….

ഞാന്‍ ആ അമ്മയേ ഒന്ന് നോക്കി…ആ മാലാഖയേയും….

കണ്ണെടുക്കാനേ തോന്നാത്ത ഒരു ചിരി ആ മുഖത്ത്‌ ഞാന്‍ കണ്ടു…..

മ്മ്…പത്ത്‌ ദിവസത്തെ വെക്കേഷന്‍ അടിച്ചുപൊളിക്കനുള്ള ഊര്‍ജ്ജം ആ ചിരിയില്‍ നിന്ന് നേടി……

അവളെ ഉപദേശിച്ചതില്‍ നിന്നെങ്കിലും ഞാന്‍ നല്ലവനാണെന്ന നല്ല ബുദ്ധി ആ കൊച്ചിന്‌ പറഞ്ഞു കൊടുക്കണേ കര്‍ത്താവേ….

ഞാന്‍ ഒരു സംഭവം തന്നെ….

ദൈവമേ എന്നേക്കൊണ്ട്‌ തോറ്റു…

സ്വപ്നങ്ങള്‍ നേയ്തുകൊണ്ട്‌ ചെന്നൈ മഹാ നഗരത്തില്‍ നോം കാലു കുത്തി….

(*ദൈവമനുവദിച്ച്‌ തുടരും….. )

കണ്ണുകള്‍ അടയ്ക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും തോറ്റ്‌ പിന്‍മാറി….
ഒന്നും മനസ്സിലാവണില്ല അല്ലേ !!?
അവന്‍ ഫോണില്‍ ചിലവഴിച്ച സമയത്തെക്കുറിച്ച്‌ ഞാന്‍ പോസ്റ്റിയത്‌ ഒന്നൂടെ എടുത്ത്‌ വായിക്ക്‌ അപ്പൊ മക്കള്‍ക്ക്‌ മനസ്സിലാവും !
വാരണം ആയിരത്തെക്കുറിച്ച്‌ എഴുതിയത്‌ കണ്ടോ…. !!?എന്നിട്ടും ക്ളിക്കായില്ലേ…. !!
ഉവ്വാ….
താഴത്തെ ബര്‍ത്തില്‍ ഒരു സുന്ദരി കൊച്ചോണ്ട്‌ !
ഞാന്‍ പുറമേ വായിനോക്കിയല്ലാ എന്നു വെയിറ്റിട്ട്‌ നടക്കുന്ന പാവമാ….ശരിയാ…. പക്ഷെ ഞാനും ആണ്‍കൊച്ചനല്ലേ….ഹൃദയത്തിണ്റ്റെ അടിത്തട്ടില്‍ ഒരു കാമുകിയില്ലെന്ന വേദന എന്നേയും അലട്ടുന്നുണ്ട്‌….
കുറേയെണ്ണത്തിനേ പ്രേമിച്ച്‌….വേറൊരുത്തിയെ കെട്ടുന്ന ഈ ലൈന്‍ സമ്പ്രദായത്തോടെനിക്ക്‌ പരമ പുച്ഛമാണേ…. പക്ഷെ എന്നെ മനസ്സിലാക്കുന്ന ഒരുത്തിയേ എനിക്ക്‌ മാത്രമായി കിട്ടുക എന്നത്‌ പണ്ടുതൊട്ടേയുള്ള സ്വപ്നമാ…
എവിടെ…
അങ്ങനൊരു പെണ്ണിനേം ഇതുവരെ പരിചയപ്പെട്ടിട്ടില്ല…. അപ്പൊഴാ ദേ ഈ സംഭവാമി യുഗേ യുഗേ….
മുടിയൊക്കെ സ്റ്റ്രേയിറ്റന്‍ ചെയ്ത്‌..,ലിപ്‌ സ്റ്റിക്കുമിട്ട്‌…,പശു അയവറക്കുന്ന പോലെ ബബിള്‍ ഗം ചവയ്ക്കുന്ന …,കഥകളിയ്ക്ക്‌ മേയ്ക്കപ്പ്‌ ഇട്ടിരിക്ക്ക്കുന്ന പോലത്തെ രൂപമാണ്‌ എല്ലാരുടേയും മനസ്സില്‍ വരുന്നതെന്നെനിക്ക്‌ ഊഹിക്കാം….
തെറ്റി മക്കളേ…തെറ്റി….
ഇത്‌ നാച്വറല്‍ ബ്യൂട്ടി….
പാവമാണെന്ന് കണ്ടാല്‍ തന്നെ പറയും….
അല്ല…പക്ഷെ അതൊരു മാനദണ്ഡമായി കാണാന്‍ പറ്റില്ല…
പണ്ട്‌ തിയേറ്ററില്‍ വെച്ചുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ…. (*അത്‌ അറിയാത്തവര്‍ ക്ഷമിക്കുക…..ദയവായി പണ്ടത്തെ പോസ്റ്റുകള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു… )
ആഹ്‌…അവളും എന്‍ജിനീയറിങ്ങില്‍ തന്നെ കുരുങ്ങി കിടക്കുന്ന ഒരു നിരാലംബയാണെന്നു കയ്യിലുള്ള ആ എന്‍ജിനീയറിംഗ്‌ മാക്സ്‌ III ടെക്സ്റ്റ്‌ കണ്ടാല്‍ അറിയാം…
ഓഹോ അപ്പൊ കൊച്ച്‌ ഒന്നെങ്കില്‍ ഒന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ്‌ ചുമ്മാ സമയം കളയാതെ സെം 3 പഠിയ്ക്കാന്‍ ശ്രമിക്കുവാ…
അല്ലേല്‍ ഈ കൊച്ച്‌ രണ്ടാം കൊല്ലം കഴിഞ്ഞ്‌ തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
പോട്ടെ..
എന്തായാലും മാനേജ്‌ ചെയ്യാം….
ആ ബുക്ക്‌ പൊതിഞ്ഞിരിക്കുന്ന രീതി കണ്ടാലറിയാം ഇത്‌ പഠനത്തില്‍ പുലിയാണെന്ന് !
അല്ലാ…
ഞാന്‍ ഇത്രേമൊക്കെ കാടുകേറി ചിന്തിക്കുന്നതെന്തിനാ…
ആ കൊച്ചെന്നോട്‌ സംസാരിച്ചാ … !!?
ഇല്ലല്ലോ…
അറ്റ്‌ലീസ്റ്റ്‌ ഈ പരിസരത്തോട്ടൊന്ന് നോക്കിയോ !!?
എവിടെ…
ഏതോ കുടുംബത്തില്‍ പിറന്ന ഊരും പേരും അറിയാത്ത ഒരു മാലാഖയേക്കുറിച്ചോര്‍ത്ത്‌ ഞാന്‍ എന്തിനു റ്റെന്‍ഷനടിയ്ക്കണം….
ഏയ്‌ ….
ഈ പ്രേമമൊന്നും ഭാഗ്യവും ചങ്കൂറ്റമൊന്നുമില്ലാത്തവര്‍ക്ക്‌ പറഞ്ഞിട്ടൊള്ള പണിയല്ലാ….
ഓഹ്‌ നാശം ഉറക്കവും പോയി…
ഞാനൊന്ന് നടക്കാന്‍ പോയി….
കാറ്റും കൊണ്ട്‌ ഡോറരികില്‍ നിന്നു….
പിന്നേം നമ്മടെ ടി.ടി.ആറ്‍. അണ്ണന്‍ പൊക്കി…
ഇനി കറങ്ങി നടക്കുന്നത്‌ പന്തിയല്ല…..
സമയം 1 ആവുന്നു….
മുകളിലേ ബര്‍ത്തിലേക്ക്‌ വലിഞ്ഞ്‌ കേറുമ്പോഴും അവളുടെ മുഖത്തേക്ക്‌ നോക്കാതിരിയ്ക്കാന്‍ ഞാന്‍ ശ്രമിയ്ക്കുണ്ടായിരുന്നു…
എവിടെ…
അറിയാതെ ആ മുടിയിഴകള്‍ വീണു കിടക്കുന്ന സുന്ദര വദനത്തിലേക്ക്‌ കണ്ണൊന്ന് പാഞ്ഞു…
തീര്‍ന്നു….
ഇന്നിനി ഉറക്കം വരില്ലാ….
തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി…
നോ രക്ഷാ….
എന്നാല്‍ നല്ല ക്ഷീണമുണ്ട്‌ താനും…. കാരണം ഇടയ്ക്കിടക്ക്‌ കോട്ടുവായിടുന്നൊണ്ട്‌ !!
അവസാന ശ്രമം നടത്താന്‍ തീരുമാനിച്ചു…
മനസ്സിലായില്ലാ….. !?
ച്ഛേ….മ്‌ളേച്ഛന്‍മാര്‍….വൃത്തികേടിനൊന്നും പോവാനല്ലാ…
ഞാന്‍ ഉറങ്ങാന്‍ ഒരു ഐഡിയ കണ്ടുപിടിച്ചൂന്ന്….
നാലാം സെമസ്റ്ററില്‍ പഠിക്കേണ്ടിയിരുന്ന കുറച്ച്‌ നോട്ട്സ്‌ ഫോട്ടോസ്റ്റാറ്റ്‌ എടുത്തത്‌ ബാഗില്‍ അടിത്തട്ടില്‍ തപ്പിയപ്പോള്‍ കിട്ടി…..
(*പരീക്ഷയ്ക്ക്‌ മുമ്പ്‌ പഠിയ്ക്കേണ്ട സാധനങ്ങളാ…. )
ചുമ്മാ ഒന്നു കണ്ണോടിച്ച്‌ നോക്കി….
ഏവിടെ !!?
ഏത്‌ മൊഡ്യൂള്‍ ആണെന്ന് പോയിട്ട്‌ ഏത്‌ വിഷയമാണെന്നു പോലും ക്ളിക്കായില്ല ! 😀
അതാലോചിച്ച്‌ സമയം കളഞ്ഞില്ല…
ചുമ്മാ ആദ്യത്തെ 2 വരി വായിച്ചത്‌ എനിക്ക്‌ ഓര്‍മ്മയുണ്ട്‌….
ഈ സ്വിച്ച്‌ ഓഫ്‌ ആക്കുമ്പൊ മൊബൈല്‍ ഓഫാവുന്ന പോലെ മനുഷ്യനെ ഉറക്കാന്‍ മുതുകാടും സാമ്രാട്ടും ഒക്കെ ശ്രമിയ്ക്കില്ലേ….
ചക്ക വെട്ടിയീട്ടപോലെ ഞാന്‍ ഉറങ്ങിപ്പോയി…..!!!

**********************************************************

രാവിലേ തല എവിടെയൊക്കെയോ ഇടിച്ച്‌ ഞാന്‍ എണീറ്റു….
തലയും തിരുമ്മി കണ്ണു തുറന്നു വാച്ചില്‍ നോക്കുമ്പോ സമയം 6:50 !
ശ്ശൊ…ഗതികേട്‌….. ഇനി ഏതാണ്ട്‌ ഒരു മണിക്കൂറേ ഒള്ളു ചെന്നൈയിലെത്താന്‍…. എണീയ്ക്കട്ടെ….
താഴെ ഇറങ്ങുമ്പൊ അവള്‍ വായനയില്‍ തന്നാ…. ഞാന്‍ മൈന്‍ഡ്‌ ചെയ്തില്ലേ….
പല്ലൊക്കെ തേച്ച്‌ തിരിച്ചെത്തിയപ്പോഴാ ഓര്‍ത്തെ…കര്‍ത്താവേ… ഞാന്‍ ഒറ്റയ്ക്കല്ലല്ലൊ വന്നേ…. തലയെന്തിയേ…. !?
ഹ…എണ്റ്റെ തലയല്ലാ….
കൂടെ വന്നവനേ…. നേതാവേ….
ബര്‍ത്തില്‍ ബാഗൊണ്ടല്ലൊ…. എവിടെപ്പോയി….!!?
ഞാന്‍ അന്വേഷിച്ച്‌ നടക്കാന്‍ തുടങ്ങി… ദേ ലവന്‍….
ഒരു പത്തുപതിനാറു വയസ്സൊള്ള മദാമ്മ കൊച്ചിനോടും അവള്‍ടെ അമ്മ ഒരു 30-35 തോന്നിയ്ക്കുന്ന മദാമ്മയോടും സംസാരിയ്ക്കുന്നു….
വഴിയില്‍ പരിചയപ്പെടുന്ന ആരേയും കറക്കിയെടുത്ത്‌ സുഹൃത്ത്‌ ബന്ധം വളര്‍ത്താന്‍ മിടുമിടുക്കനാ പയ്യന്‍…
പൊന്നോ….
ഇല്ല… ഇനിയും ഒരു കൊച്ചിനേം കൂടെ കറക്കിയെടുക്കാന്‍ ഞാന്‍ സമ്മതിയ്ക്കൂല !
(*വേണേല്‍ ആ മദാമ്മയേം ഞാന്‍ സഹോദരിയായിട്ട്‌ കൂട്ടിക്കൊള്ളാം…. )

“കര്‍ത്താവേ കൂടെ നില്‍ക്കണേ…. ”

ഇല്ലാ…ആ കൊച്ചിനും യോഗമില്ലാ…. !
ഞാന്‍ എത്തുമ്പോഴേക്ക്‌ അവനെ കെട്ടിപിടിച്ച്‌ യാത്രയും പറഞ്ഞ്‌ അവരങ്ങ്‌ പോയി…. അവനാണേല്‍ ആ കെട്ടി പിടിയ്ക്കലില്‍ അലിഞ്ഞ്‌…ലോകം കീഴടക്കിയ സന്തോഷത്തോടെയാ വരവ്‌… തെണ്ടീ….
അടുത്ത്‌ സൈഡില്‍ തന്നെ വന്നിരുന്നു….
ഇപ്പോഴും മുഖത്താ പുഞ്ചിരിയൊണ്ട്‌…
പക്ഷെ എന്നാലും കുറുക്കണ്റ്റെ കണ്ണ്‍ കോഴിക്കൂട്ടില്‍ തന്നെ….. അപ്പുറത്തിരിയ്ക്കുന്ന മറ്റേ കൊച്ചിനേ നോക്കുന്നു…..
തെണ്ടി…
ഞാന്‍ എങ്ങനാ പറയുന്നെ അതില്‍ എനിക്കൊരു കണ്ണൊണ്ടെന്നു…
പക്ഷെ നമ്മടെ കൊച്ച്‌ മാന്യയാ….
അവളാരേം നോക്കില്ല….

സൈഡിലിരുന്ന ചേട്ടന്‍ പോയപ്പൊ ഞാന്‍ വിന്‍ഡോ സീറ്റില്‍ എത്തി… ലവളുടെ ഒപ്പോസിറ്റ്‌ !
ഞാന്‍ പാവം….മൈന്‍ഡ്‌ ചെയ്യാതെ അങ്ങനെ ഇരുന്നു…

പെട്ടെന്ന്…..

അവള്‍,”എക്സ്‌ക്യൂസ്‌ മീ… ”

ഞാന്‍ തരിയ്ച്ചിരുന്ന് പോയി… ആരും കാണാതെ എണ്റ്റെ കാലില്‍ ഒന്നു നുള്ളി നോക്കി….പുല്ല്‌….സത്യമാ….എന്നോട്‌ തന്നെയാ നമ്മടെ കൊച്ച്‌ സംസ്സരിയ്ക്കാന്‍ തുടങ്ങുന്നെ….

ഞാന്‍,”യ്‌..യെസ്‌…. ”

“ഇത്‌ ചേട്ടണ്റ്റെ ആണൊ… !!?”
2-3 സെറ്റ്‌ പേപ്പര്‍ കാണിക്കുന്നൊണ്ട്‌…

ആത്മഗതം,”എവിടെയോ കണ്ടിട്ടുണ്ടല്ലോ…ദൈവമേ ഇന്നലെ ഉറങ്ങാന്‍ വായിച്ച സെമെസ്റ്റര്‍ 4 നോട്ട്‌ ! കര്‍ത്താവേ പണി പാളല്ലേ…കൂടെയുണ്ടാവണേ…. ”

“ഓ….യെസ്‌……. എണ്റ്റെയാ….താങ്ക്സ്‌ എ ലോട്ട്‌… ഇന്നലെ വായിക്കുന്നതിണ്റ്റെ ഇടയില്‍ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി….ഞാന്‍ രാവിലെ നോക്കിയപ്പോഴൊന്നും കണ്ടില്ല… ”

അവളതെണ്റ്റെ കയ്യിലേക്ക്‌ തന്നു….
ചെറുതായിടൊന്നു തൊട്ടു എന്നു തോന്നുന്നു….എന്തായാലും തൊട്ട പോലെ രോമാഞ്ചം ഒണ്ടായി….
അവള്‍ടെ അമ്മ അപ്പുറത്തിരുന്നു നോക്കുന്നത്‌ മൈന്‍ഡ്‌ ചെയ്യാതെ

ഞാന്‍ തുടര്‍ന്നു,”വണ്‍സ്‌ എഗേയിന്‍ താങ്ക്സ്‌… ”

“ഹേയ്‌….അല്ലാ…ഇപ്പൊ ഏത്‌ ഇയറാ… !?”

“2ന്‍ഡ്‌ ഇയര്‍ കഴിഞ്ഞു…ഇ.സി.ഇ…. താനൊ !?”

“1സ്റ്റ്‌ ഇയര്‍ കഴിഞ്ഞു….ഇ.സി.ഇ. ”

“ഓഹോ…ഇപ്പൊ തന്നെ മൂന്നാം സെമെസ്റ്റര്‍ പഠിക്ക്ക്കുവാണോ…. !!? ”

“അപ്പൊ ചേട്ടന്‍ ഇന്നലെ പഠിച്ചു എന്നു പറഞ്ഞത്‌ കഴിഞ്ഞ സെമെസ്റ്ററിണ്റ്റെയാന്നോ… !!?”

അവളുടെ ചോദ്യം കേട്ട്‌ അടുത്തിരിയ്ക്കുന്ന തല ആക്കിയൊരു ചിരി….

ഞാന്‍ വിടുവോ..,”കഴിഞ്ഞ സെമെസ്റ്റര്‍ ആണെടാ….ബട്ട്‌ അത്‌….എനിക്ക്‌ പെട്ടെന്നാ ഓര്‍മ്മ വന്നെ….എക്സാമിന്‌ ഞാന്‍ എഴുതിയ ഒരുത്തരം തെറ്റിയിട്ടില്ലല്ലോ എന്നു ഞാന്‍ നോക്കുവായിരുന്നു….. ”

ഉത്തരം കേട്ട്‌ വിരുതന്‍ ‘തല’ പോലും അന്തം വിട്ടു പോയി !!

“ഓ ഐ സീ….ഐ ആം സെറാ…സി.ഇ.ടി.യില്‍ പഠിയ്ക്കുന്നു…. ”

ഇതും പറഞ്ഞ്‌ എനിയ്ക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌ !

******ദൈവം അനുവദിച്ച്‌ തുടരും********

ക്ഷമിക്കണം സുഹൃത്തുക്കളേ… ,

ഞാന്‍ ആകെ തിരക്കിലായിരുന്നു കഴിഞ്ഞ ഒരു മാസം…ഒരിക്കല്‍ പോലും ഒന്നും എഴുതാഞ്ഞതിനും നിങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാഞ്ഞതിനും ആദ്യം മാപ്പ്‌ തരണം….

ലാലേട്ടന്‍ പറഞ്ഞപോലെ..,”ലേലു അല്ലു…ലേലു അല്ലു…ലേലു അല്ലു… ”

അപ്പൊ നമ്മള്‍ എവിടാ പറഞ്ഞുനിര്‍ത്തിയേ !!?

ങാ…ആ കത്ത്‌… എന്‍്റ്റെ പൊന്നോ….അത്‌ എനിക്ക്‌ മുട്ടന്‍ പണിയായിരുന്നു….

ഞാന്‍ എന്ത്‌ ചെയ്യാനാ !

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

ഞാനും ഒട്ടും കുറയ്ക്കാന്‍ നിന്നില്ല…

എതായാലും നനഞ്ഞു… ഇനി മുങ്ങി കുളിയ്ക്കുന്നതില്‍ തെറ്റില്ലാ !

വീട്ടിലും നാട്ടിലും കോളേജിലേ ഫ്രണ്ട്സിന്‍്റ്റെ ഇടയിലും അങ്ങനെ എല്ലായിടത്തും ഗംഭീര പ്രചരണം നടത്തി !

(ബൈ ദ്‌ വേ എനിക്കങ്ങനെ അധികം ഫ്രണ്ട്സൊന്നുമില്ലാട്ടൊ…വളരെ വളരെ കുറച്ചു പേരേയുള്ളു ഈ വൃത്തികെട്ട കോളേജില്‍… )

ങാ…അപ്പൊ എവിടെയാ പറഞ്ഞ്‌ നിര്‍ത്തിയത്‌ !!? പ്രചരണം….

അതിനുമുമ്പ്‌ അപ്പനേം അമ്മേം സമ്മതിപ്പിക്കണ്ടേ….ഹമ്മോ അതൊരു ഭകീരഥപ്രയത്നം തന്നായിരുന്നു ! ഹൊ…. സോപ്പിട്ട്‌ സോപ്പിട്ട്‌ തൊണ്ട പണിമുടക്കാറായി…

“അമ്മേ…ഈ അമേരിക്കയിലൊക്കെ പോയി പഠിയ്ക്കാന്‍ പറ്റുകാ എന്ന്‌ പറഞ്ഞാല്‍ അതൊരു യോഗമാ… “എന്ന്‌ പറഞ്ഞങ്ങ്‌ തുടങ്ങി….

പപ്പ,”എടാ ചെക്കാ….ആദ്യം ബി.ടെക്ക്‌ എഴുതിയെടുക്ക്‌….എന്നിട്ട്‌ നോക്കാം… !!”

ഞാന്‍ വിടുമോ… “പിതാജീ….നമ്മള്‍ നാളേയ്ക്ക്‌ ഉള്ളത്‌ ഇന്ന്‌ തുടങ്ങി വെച്ചാലാല്ലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ…എന്‍ജിനീയറിംഗ്‌ ഞാന്‍ എഴുതിയെടുത്തിട്ടെ അമേരിയ്ക്കായ്ക്കുള്ളു…. ഇപ്പൊ എല്ലാം ഒന്നു ശരിയാക്കി വെയ്ക്കണം… അവരുടെ അവയര്‍നെസ്സ്‌(ബോധവത്കരണ) ക്ളാസ്സില്‍ ഇരിയ്ക്കണം അത്രേയൊക്കേയുള്ളു !”

പിന്നെ വെച്ച്‌ കാച്ചിയ വീമ്പുകള്‍ക്ക്‌ ഒരു കയ്യും കണക്കും ഉണ്ടായിരുന്നില്ല !

ലാസ്റ്റ്‌ ഡയലോഗ്‌ ഇങ്ങനെയായിരുന്നു….,”ബി.ടെക്ക്‌ ഈസ്‌ സോ സിമ്പിള്‍…ചുമ്മാ പിള്ളേരുകളി…പുഷ്പമ്പോലെ എഴുതിയേടുക്കാം…. ”

[*ആത്മഗതം: കര്‍ത്താവേ…ഞാന്‍ ഇപ്പൊ ഈ പറഞ്ഞ ഡയലോഗിന്‍്റ്റെ പേരില്‍ അങ്ങെന്നെ റിസല്‍റ്റ്‌ വരുമ്പോള്‍ ക്രൂശിക്കല്ലേ….അങ്ങേയ്ക്കറിയാല്ലൊ….ഞാന്‍ ഒരു പാവം സ്നേഹം നിറഞ്ഞ അഹങ്കാരിയാ…ജീവിച്ചുപൊക്കോട്ടെ….കൂടെയുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ തുടരട്ടെ… ]

തത്ക്കാലം ചെവിയ്ക്ക്‌ സ്വസ്ഥത കിട്ടാനും പിന്നെ ഒരു മാസത്തോളം എന്നെ വീട്ടില്‍ സഹിച്ചതിന്‍്റ്റെ ഒരു ആഘാതം വിട്ടുമാറിയിട്ടുമില്ലാത്തതിനാല്‍ രണ്ടുപേരും സമ്മതം മൂളി !

 

******ശേഷം ട്രയിനില്‍…

 

ഞാനും അവനും മാത്രമേ ഈ മഹാനഗരത്തില്‍ നിന്നൊള്ളു… അവനെ നമുക്ക്‌ തല എന്ന് വിളിയ്ക്കാം….കാരണം എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുക്കുന്നത്‌ യെവനാ….

ബാക്കിയെല്ലാ തെണ്ടികളും വേറേ വണ്ടിയ്ക്കാ വരുന്നേ ! അതൊരുകണക്കിന്‌ ആശ്വാസമായെന്ന് എനിക്ക്‌ അപ്പോള്‍ തോന്നി…. കാരണം ഇവനെ മാത്രമേ എനിക്കന്ന് പരിചയമുള്ളായിരുന്നു !! ബാക്കിയെല്ലാം അവന്‍്റ്റെ കോളേജില്‍ പഠിയ്ക്കുന്നവരാ !

8നു നമ്മടെ ദേശീയ ഭക്ഷണമായ പൊറോട്ടയും തട്ടി സീറ്റ്‌ തപ്പി പിടിച്ചു….

ഹൊ ആശ്വാസം…

ഏഴയലത്ത്‌ പെണ്ണുങ്ങളില്ല….

അയ്യേ എന്നെ സംശയിക്കല്ലേ….

കൂടെയുള്ളവന്‍ ഒരു ജഗജാല കോഴിയാ !

ങാ…വണ്ടി വിട്ടതും ഞങ്ങള്‍ സംസാരം തുടങ്ങി…. എന്‍്ട്രന്‍സ്‌ തൊട്ട്‌ നാളിതുവരെ 2 കൊല്ലം കഴിഞ്ഞു എന്നു പറഞ്ഞാല്‍ ഇപ്പോഴും എനിക്ക്‌ അത്ഭുതമാ !!അതിനു ശേഷമുള്ള കഥകള്‍ മുഴുവന്‍ കേട്ടും വിവരിച്ചും സമയം പോയതേ അറിഞ്ഞില്ല… സംസാരത്തിന്‌ ഒരു ഇന്‍്റ്റര്‍വെല്‍ കിട്ടിയത്‌ അവനേ ഏേതോ ഒരു പെണ്ണ്‍ വിളിച്ച്‌ കുറുകിയപ്പോഴാ….

പരിചപ്പെട്ടു അധികമാവാത്ത ആ കൊച്ചിനോട്‌ അന്നവന്‍ സംസാരിച്ചത്‌ 27 മിനിറ്റ്‌ !

ഹമ്മോ…ഇതൊരു പ്രസ്ഥാനം തന്നെയെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ട്‌ വാതില്‍ക്കല്‍ നിന്നു കാറ്റുകൊണ്ടങ്ങനെ നിന്നു… ചുമ്മാ…വാരണം ആയിരം സിനിമ പതിനായിരം വട്ടം കണ്ടിട്ടുള്ളതുകൊണ്ട്‌ ആ സീനൊക്കെ ഓര്‍ത്ത്‌ അങ്ങനെ നിന്നു….

അപ്പോഴേക്ക്‌ ചാര്‍ജ്‌ തീരാറായെന്ന് പറഞ്ഞവന്‍ ഫോണ്‍ വെച്ച്‌ അടുത്ത്‌ വന്നു….. പിന്നേം അനുഭവങ്ങളിലേക്ക്‌….കൌതുങ്ങളിലേക്ക്‌….വാര്‍ത്തകളിലേക്ക്‌…..

സംഗതി അതിര്‍ത്തിയൊക്കെ കടന്നങ്ങനെ പോയി….

ഉക്രയിന്‍ ഉഗാണ്ട വഴി ഫിലാഡല്‍ഫിയ വരെയെത്തി….

സമയം എതാണ്ട്‌ പതിനൊന്നരയാവാറായി എന്നും എല്ലാവരും ഉറക്കമായെന്നും ഞങ്ങള്‍ അറിയുന്നില്ലായിരുന്നു….

എന്തോ ഒരു തമാശയില്‍ ഉടക്കി രണ്ടുപേരും ഒടുക്കത്തെ ചിരി….അയ്യോ നിര്‍ത്താന്‍ വയ്യാത്തത്ര വലിയ ചിരി….

പെട്ടെന്ന് നേരത്തേ ടിക്കറ്റ്‌ ചെക്ക്‌ ചെയ്യാന്‍ വന്ന ടി.ടി.ആറ്‍. രംഗത്തേക്ക്‌….

“എന്നാ…..തൂങ്ങ്റതിക്ക്‌ ഇനിയും ടയിം ആകലെയാ… !!? #%$%^$#”

തമിഴ്‌ സിനിമയെല്ലാം കണ്ട എഫക്ടില്‍ എന്‍്റ്റെ മറുപടി ഇതായിരുന്നു,”അണ്ണാ….എങ്കള്‍ക്ക്‌ തമിഴ്‌ തെരിയാത്‌ !! മന്നിച്ചിടുങ്കോ…. ”

“ശവം….മലയാളികളായിരുന്നോ…..!! ചിരിയും ബഹളവുമെല്ലാം കണ്ടപ്പൊ ഞാന്‍ കരുതി എതോ പാണ്ടികളാണെന്ന് ! പോയി കിടന്നൊറങ്ങെടാ മെനക്കെടുത്താതെ….നാശം പിടിയ്യ്ക്കാന്‍…. ”

മറുപടി കേട്ട്‌ ഒരു മിമിഷം മുഖത്തോടുമുഖം നോക്കിയ ഞങ്ങള്‍ പിന്നെയും ഒടുക്കത്തെ ചിരി….

“മ്മ്മ്മ്…..ഇന്നിവന്‍മാര്‍ പോലീസിന്‌ പണിയുണ്ടാക്കും….. ”

തല,”അയ്യോ…വേണ്ടായേ…..ഞങ്ങള്‍ ദേ കിടന്നു….. ഗുഡ്‌ നയിറ്റ്‌”

ഞാന്‍ ചാടി ഏേണിയില്‍ കേറിക്കഴിഞ്ഞു ബര്‍ത്തിലേക്ക്‌ ചാടിക്കോണ്ട്‌,”അപ്പൊ ശരി സാറേ…ഒന്നും മനസ്സില്‍ വെച്ചേക്കല്ലേ….ഞാന്‍ ദേ ഉറങ്ങി…. ”

ട്രയിനിന്‍്റ്റെ താളത്തിനൊത്ത്‌ ഞാനും അങ്ങനെ കുലുങ്ങി കിടന്നു….കണ്ണു തുറക്കാന്‍ മെനക്കെട്ടില്ലാ…. ടി.വി.യില്‍ കാണുന്നതില്‍ നിന്നും ചെന്നൈക്ക്‌ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായിക്കാണുമോ എന്നൊക്കെ ആലോചിച്ച്‌ അങ്ങനെ കിടക്കുമ്പോഴേക്ക്‌ ഞാന്‍ നിദ്രയിലാണ്ടു….

…………ദൈവം അനുവദിച്ച്‌ തുടരും………….