കല്യാണപ്പന്തല്‍ പൂരപ്പറമ്പ്‌ ആവൂല്ലൊ !!!???

Posted: May 11, 2011 in അനുഭവം, നര്‍മ്മം, വിമര്‍ശനം, സിനിമ
Tags: , , ,

ഇപ്പൊ ഞാന്‍ ഒരു യാത്രയിലാ…മ്മടെ കെ.എസ്‌.ആര്‍.ടി.സി. ആന വണ്ടിയിലാ പോക്ക്‌… ഏറ്റവും മുന്നില്‍ ഒരു ഒറ്റ സീറ്റ്‌ കിട്ടി…അതായത്‌ ഡ്റൈവറുടെ ഇടതുവശത്ത്‌…യാത്ര ബോറടിച്ച്‌ തുടങ്ങിപ്പോള്‍ തോന്നി ഇതാണ്‌ ഉദ്ഘാടനബ്ളോഗിനു പറ്റിയ സമയമെന്ന്…വഴി നീളെ എനിക്ക്‌ പ്രതികരിക്കണം എന്ന്‌ തോന്നിയ ഒരു കാര്യം പറയട്ടേ… വായിച്ചിട്ട്‌ കന്നി സംരംഭത്തില്‍ തന്നെ എന്നെ കൈയ്യൊഴിയല്ലേ …പ്ളീസ്‌… ഞാന്‍ മെല്ലെ മെച്ചപ്പെട്ടോളും !!

‘പുളിമൂട്ടില്‍’ സില്‍ക്ക്സിന്‍്റ്റെ ഫ്ളെക്സ്‌ ബോര്‍ഡ്‌ 3-4 എണ്ണം ഹൈവേയില്‍ കണ്ടു..അഭിനവ്‌ ബ്രൈഡല്‍ കളക്ഷന്‍്റ്റെതാണ്‌ പരസ്യം…മോഡല്‍ ഭാവന !! ന്‍്റ്റെ പൊന്നോ….മഹാ അപലക്ഷണം കെട്ട പോസ്‌….

അപ്പുറത്ത്‌ വണ്ടി നിയന്ത്രിക്കുന്ന താടി നരച്ചുതുടങ്ങിയ ഡ്റൈവര്‍ വരെ അവള്‍ടെ വായീനോക്കിയാ സ്റ്റിയറിംഗ്‌ തിരിക്കണെ…അപ്പൊ യുവാക്കള്‍ടെ കാര്യം പറയണൊ..!! കര്‍ത്താവേ ഈ താടിയെന്നല്ല ആരും തന്നെ ഇത്‌ നോക്കി എവിടെയും കൊണ്ടുപോയി ചാറ്‍ത്താന്‍ ഇടവരുത്തല്ലേ…

പഞ്ച പാവമായി വന്നിട്ട്‌ ഇപ്പൊ തുണി അലര്‍ജി ആയി തുടങ്ങിയ ഭാവനയെ പറഞ്ഞിട്ട്‌ കാര്യമില്ല… അത്‌ പോട്ടെ !!

റ്റെക്സ്റ്റൈല്‍സുകാരോട്‌ എനിക്ക്‌ ചോദിക്കാന്‍ ഉള്ളത്‌…”ഈ ആറ്റം ബോംബ്‌ ഐറ്റമൊക്കെ ഇത്ര വലുപ്പത്തില്‍ 10 – 20 എണ്ണം സ്ഥാപിച്ചാലെ നിങ്ങക്ക്‌ തുണി വിറ്റഴിക്കാന്‍ പറ്റുള്ളൊ !!? അതോ…ങ ഒന്നൂല്ല..

ഒക്കെ പോട്ടെ…ബ്രൈഡല്‍ എന്നു പറഞ്ഞ്‌ തന്നെയല്ലെ ഇത്‌ ഇറക്കുന്നെ… അല്ല ഇത്രക്ക്‌ അലമ്പ്‌ ഡ്രസ്സ്‌ കല്യാണത്തിണ്റ്റെ അന്ന്‌ കേരളത്തില്‍ ഏത്‌ പെണ്ണാ ധരിക്കുക !!? ഇനി ഇട്ടാല്‍ കല്യാണപ്പന്തല്‍ പൂരപ്പറമ്പ്‌ ആവൂല്ലൊ !!!??? ”

ഒരോ തവണയും അവള്‍ടെ ഫോട്ടോ നോക്കി പണ്ട്‌ സിനിമേലൊക്കെ നായികയെ നോക്കി ഉമ്മര്‍ കള്ളച്ചിരി ചിരിച്ചപോലെ ചിരിക്കുന്ന മ്മടെ താടി വണ്ടി ഓടിക്കുന്നതുകൊണ്ടാ ഞാന്‍ ബസ്സിലിരുന്നു തന്നെ ബ്ളോഗ്‌ പോസ്റ്റിക്കളയാം എന്നു വെച്ചത്‌ ! ജീവനോടെ ഈ താടി എന്നെ സ്റ്റാന്‍ഡില്‍ എത്തിച്ചാല്‍ കര്‍ത്താവനുവദിച്ച്‌ ഞാന്‍ ഇനിയും ബ്ളോഗാം…എന്നെ നിങ്ങള്‍ കൈവിടില്ലെന്നു വിശ്വസിച്ചുകൊണ്ട്‌…

സ്വന്തം വടക്കന്‍ അച്ചായന്‍

Advertisements
Comments
 1. ആദ്യരാത്രിയുടെ ഓർമ്മക്കാവും അത്തരം പരസ്യങ്ങളെന്നാ തോന്നുന്നത്…
  അല്ലാതെ കല്യാണത്തിന് ആരും അത്തരം ഡ്രസ്സൊന്നും ഇടില്ലല്ലൊ നമ്മുടെ നാട്ടിൽ…
  എന്തായാലും ഈ വരവ് കൊള്ളാം….
  ഞാനും ഈ ബൂലോഗത്തേക്ക് സ്വാഗതം ചെയ്യുന്നു.

 2. നന്ദി വീ കെ…..
  ഞാന്‍ എഴുതിയാലും നാട്ടുകാര്‍ വായിക്കുമെന്ന് മനസ്സിലാക്കി തന്നതിനൊരായിരം നന്ദി……

 3. Aman says:

  post critisicm aanenkilum brand promote cheyyapedunnundu ithu thanneyaanu aa advertisementinte vijayam..

  Best Wishes

 4. ഞാന്‍ ആ ബ്രാന്‍ഡ്‌ പ്രമോട്ട്‌ ചെയ്തൂന്നാണോ അമാനിക്ക ഉദ്ദേശിച്ചത്‌….!!? ഞാന്‍ മനസ്സില്‍ പോലും അങ്ങനെയൊന്നും കരുതീട്ടില്ലാട്ടൊ…. ക്ളിയൊപ്പാറ്റ്ര കിടക്കുന്ന പോലെയുള്ള ആ കിടപ്പെനിക്കത്ര പിടിക്കാഞ്ഞകൊണ്ട്‌ പ്രതികരിച്ച്‌ പോസ്റ്റിയതാ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s