മഹാത്മാ ഗാന്ധിയുടെ പുതിയ വേര്‍ഷന്‍ തന്നെയാണൊ അണ്ണാ ഹസാരെ !!?

Posted: May 12, 2011 in അഭിപ്രായം, നര്‍മ്മം, വാര്‍ത്ത, വിമര്‍ശനം, Uncategorized
Tags: , , , ,

കുറച്ചുകാലം സകല മാധ്യമങ്ങളുടെയും തിരകഥകളില്‍ നായകനായി വിലസിയ അണ്ണാ ഹസാരെയെ കുറിച്ചാക്കികളയാം എന്നു വിചാരിച്ചു എന്‍്റ്റെ അടുത്ത പോസ്റ്റ്‌… നിരായുധനായി പോരാടി ഭാരതത്തെ പണ്ട്‌ ബ്രിട്ടീഷുകാരുടെ കരാളഹസ്തങ്ങളില്‍ നിന്ന്‌ രക്ഷിച്ച മഹാത്മാ ഗാന്ധിജിയുടെ പുതിയ വേര്‍ഷന്‍ എന്നൊക്കെ പറഞ്ഞ്‌ ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ നമ്മള്‍ടെ ഈ അണ്ണാ ഹസാരയെ വാനോളം പുകഴ്ത്തിയിരുന്നു….

2-3 ദിനം അഴിമതിയെന്ന കാളക്കൂറ്റനെതിരെ മനശക്തി മാത്രം കൈമുതലാക്കി പട്ടിണി കിടന്ന്‌ ഭാരതീയര്‍ക്കുവേണ്ടി അങ്ങേര്‍ ലോക്പാല്‍ ബില്‍ എന്ന വിജയം നേടി തന്നു… അവിടെ പക്ഷെ തോല്‍വിയുടെ കൈപ്പറിഞ്ഞത്‌ ഇന്‍ഡ്യയുടെ ഭരണഘടന കൂടിയാണ്‌ ! പക്ഷെ അതിലൊരു തെറ്റുമില്ല… കാരണം നമ്മളാരെ ജയിപ്പിച്ചു വിട്ടാലും ഭരിച്ച്‌ അവര്‍ നമ്മളെ തോല്‍പ്പിക്കാറാണല്ലൊ പതിവ്‌ !!

കൂടെ നില്‍ക്കുന്നവരെ കുറിച്ച്‌ എനിക്ക്‌ നല്ല അഭിപ്രായം ഒന്നുമില്ലാട്ടൊ…അപ്പന്‍ ഭൂഷണ്‍ സ്പെഷ്യല്‍ വീഡിയോ എല്ലാ ചാനലിലും നമ്മള്‍ കണ്ടതാണല്ലൊ… അതിലും ഞാന്‍ കമണ്റ്റടിക്കുന്നില്ല, കാലം തെളിയിക്കട്ടെ അവന്‍ കള്ളനാണോയെന്ന്‌ !!

എന്‍്റ്റെ സംശയം ഇതൊന്നുമല്ല.. അണ്ണാ ഹസാരയ്ക്ക്‌ അഴിമതിയ്ക്കെതിരെയുള്ള ആ കാഠിന്യമേറിയ സമരമുറ വിജയിപ്പിച്ചതിന്‌, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പ്ളാനിംഗ്‌ ആന്‍ഡ്‌ മാനേജ്മണ്റ്റ്‌ (IIPM) 1 കോടി രൂപയും സ്വര്‍ണ്ണ മെഡലും പ്രശസ്തീപ്പത്രവും പ്രഖ്യാപിച്ചപ്പൊ മ്മടെ അണ്ണന്‍ജീ വല്യ ആള്‍കളിച്ച്‌ അതങ്ങ്‌ നിരസിച്ചുകളഞ്ഞു !! പാവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്ന താനത്‌ വാങ്ങാന്‍ പാടില്ലാന്നൊക്കെ വിളംബി ആ ചാപ്റ്റര്‍ ക്ളോസ്‌ ചെയ്യ്തു… ഭൂലോകരും ഈ ബൂലോകരും അദ്ദേഹത്തെ പിന്നെയും വാഴ്ത്തി പാടീന്നല്ലാതെ മറിച്ചൊന്നും ചിന്തിച്ചില്ല !

അല്ല ഞാനൊന്ന് ചോദിച്ചോട്ടെ…ഇങ്ങേര്‍ അഴിമതിക്കാരനല്ല പാവമാണെങ്കില്‍ മറ്റ്‌ പാവങ്ങളെ സഹായിക്കാന്‍ കൈയ്യില്‍ 5 പൈസയുണ്ടാവില്ല …(എറിയാന്‍ അറിയുന്നവനും ആഗ്രഹിക്കുന്നവനും ദൈവം വടി കൊടുത്ത ചരിത്രമില്ലല്ലൊ !!) എന്നാല്‍ ആ 1 കോടി രൂപ വാങ്ങി പാവങ്ങള്‍ക്ക്‌ കൊടുക്കില്ലായിരുന്നൊ…!!? എത്ര പാവങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നു….അല്ലേല്‍ വല്ല അനാഥാലയങ്ങള്‍ക്കോ വൃദ്ധസദനങ്ങള്‍ക്കോ കൊടുക്കില്ലായിരുന്നോ… !!? പക്ഷെ ഈ പുള്ളിയത്‌ ചെയ്തില്ല !!

                        ബല്യ പോസിട്ട്‌ അതങ്ങ്‌ നിരസിച്ചാല്‍ മ്മടെ ഭൂഷണന്‍്റ്റെ കാര്യം നാട്ടുകാര്‌ മറക്കുകേം ചെയ്യും കൂടെ സ്വയം ഒന്നാളാകുവേം ചെയ്യാം…. അല്ല ഇതാണ്‌ കാരണമെന്ന് നോം പറയണില്ലാട്ടൊ… ആവാനും ആവാതിരിക്കാനും സാധ്യതയുണ്ട്‌ !!

ങാ ദേ ഇനി അങ്ങേരെ അപമാനിച്ചു എന്നാരും പറയല്ലെ,ഞാനൊരു പാവം…എന്‍്റ്റെ സംശയം പറഞ്ഞൂന്നെയുള്ളു… കാരണം ഇന്നീ ലോകത്ത്‌ ആരേയും വിശ്വസിക്കാന്‍ പറ്റില്ല !!

(ഗാന്ധിജിയുടെ ഇമ്മിണി ബല്യ ആരാധകനായിരുന്ന ഞാനിപ്പൊ അതെല്ലാം മറക്കാന്‍ ശ്രമിക്കുവാ…കാരണം ഞാന്‍ ഒരു കമന്‍്റ്റില്‍ പറഞ്ഞിട്ടുണ്ട്‌ …ആവശ്യം വന്നാല്‍ വിശദമായി അടുത്ത പോസ്റ്റില്‍ പറയാം….)

എന്ന് സ്വന്തം വടക്കന്‍ അച്ചായന്‍

Advertisements
Comments
 1. അല്ലാ ഇപ്പോ ഇതാ കത..!
  അങ്ങേർ അതു വാങ്ങിച്ചിരുന്നേൽ
  കുത്തകയുടെ കയ്യിൽ നിന്നും അത് വാങ്ങിയേ എന്നും താങ്കൾ വിലപിച്ചേനേ..

  പിന്നൊരു കാര്യം അങ്ങേർ മദർ തേരസ ഒന്നും അല്ല പാവങ്ങളുടെ പുണ്യാളൻ ആകാൻ. അദ്ദേഹത്തിന്റെ വഴി അവരുടെ ജീവിതം എന്നെന്നേക്കു മായി മെച്ച്പ്പെടുത്താൻ ആവശ്യമായത് ചെയ്യുക എന്നതല്ലേ. അതിന്‌ 1 കോടി മതിയാകുമോ ?

 2. ഹാ…ഞാന്‍ പറഞ്ഞല്ലൊ Sunil Kumar T K മാഷേ….
  അങ്ങേരത്‌ വാങ്ങി പബ്ളിക്കായിട്ട്‌ ദാനം ചെയ്താല്‍ എത്ര നല്ലതായിരുന്നൂന്നെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു….ലതല്ലായിരുന്നൊ അതിണ്റ്റെയൊരു ശരി….
  ങ ഇനി എണ്റ്റെ വീക്ഷണത്തിണ്റ്റെ തെറ്റായിരിക്കാം…എന്നാലും അങ്ങേര്‍ നന്നായാലും ഭൂഷണ്‍ ആയിട്ട്‌ ഭാവിയില്‍ കൂടുതല്‍ ചീത്ത പേരൊണ്ടാക്കിക്കോളും….വെയിറ്റ്‌ അന്‍ഡ്‌ സീ….
  ഞാന്‍ അടുത്ത പോസ്റ്റ്‌ ഇടുമ്പോഴും താങ്കളുടെ വിമശനം പ്രതീക്ഷിക്കുംട്ടോ… അത്‌ ഇതിലും ആറ്റം ബോംബ്‌ ഐറ്റമാ !!

 3. അങ്ങേരു ചെയ്തതു തന്നാ ശരി. ഇല്ലേൽ ആ ഒരു കോടിക്കുള്ളിൽ പതുങ്ങിയിരിക്കുന്ന ചതിയിൽ ഹസാരേക്ക് തല ഉയർത്തി നടക്കാൻ പറ്റിയെന്നു വരില്ല.

 4. ന്‍്റ്റെ വീ കെ ഭായി….IIPM കൊടുക്കുന്ന 1 കോടിയില്‍ എന്ത്‌ ചതി ഇരിക്കാനാ…!!? ആഹ്‌ പോട്ടെ…നോം ഗാന്ധിജിയേപ്പറ്റി പോസ്റ്റിയിരുന്നു… അത്‌ വായിച്ചിട്ടെന്ത്‌ തോന്നുന്നു !!?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s