Posts Tagged ‘അനുഭവം’

ആഹ്‌ ദിവസോം രാവിലെ തന്നെ ഞങ്ങള്‍ ചെന്നൈ തെണ്ടാന്‍ ഇറങ്ങും…

എന്താ ഇത്ര ചിരിക്കാന്‍ !?

ചെന്നൈയില്‍ തെണ്ടാന്‍ ഇറങ്ങും എന്നല്ല പറഞ്ഞത്‌ ….. ചെന്നൈ മൊത്തം നടന്ന് തെണ്ടും എന്ന് !

അങ്ങനെ പറയാന്‍ കാരണം എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ ഒരുകാരണവും ഇല്ലാതെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ സകല സ്ഥലങ്ങളിലും തെരുവുകളിലും ഹോട്ടലുകളിലും ഈ അണ്ണന്‍മാരുടേയും അണ്ണികളുടേയും സംസ്കാരവും സംസ്കാരമില്ലായ്മയും മനസ്സിലാക്കി ഇങ്ങനെ നടക്കും…..

ചുമ്മാ അങ്ങനെ നടക്കും….

വെറുതെ ഒരു കാര്യവുമില്ലാതെ…..

രാവിലെ കുളിച്ചൊരുങ്ങി കിടിലം കൂളിംഗ്‌ ഗ്ളാസ്സും ലാപ്പ്ടോപ്പ്‌ ബാഗും തൂക്കി ഇറങ്ങുന്നത്‌ കണ്ടാല്‍ ശരിക്കും തോന്നും നമ്മടെ പുളുവടിയന്‍ ട്രെയിനില്‍ പറഞ്ഞപോലെ ഞങ്ങളൊക്കെ ബില്‍ ഗേറ്റ്സ്‌ കൂലിക്ക്‌ വച്ചേക്കുന്ന മടിയന്‍മാരായ ബുദ്ധിരാക്ഷസന്‍മാര്‍ ഐ.ടി. കൂലീസ്‌ ആണെന്ന്….

ഈ ഞങ്ങടെ താജ്‌ ഹോട്ടലിന്‌ ഒരു സെക്യൂരിറ്റി ഒണ്ടാരുന്നു…. വെള്ളമടിയ്ക്കാന്‍ മാത്രം വാ തൊറക്കുന്ന മനുഷ്യന്‍ !

ആഹ്‌ കാളിയപ്പന്‍ എന്നൊരു പാവം നീര്‍ക്കോലി….

പക്ഷെ ബൂസ്റ്റ്‌ അങ്ങോട്ട്‌ ഉള്ളില്‍ ചെന്നാല്‍ പിന്നെ ആള്‌ ചീറും….രാജവെമ്പാലയാ….

കുറച്ചങ്ങോട്ട്‌ കഴിഞ്ഞാല്‍ എനര്‍ജി തീര്‍ന്ന് ഓഫ്‌ ആവും…. പിന്നെ എലിയെ പോലെ ചുരുണ്ട്‌ കിടന്ന് കിടന്ന് ഉറങ്ങും !

പിന്നേം ഞങ്ങളുടെ അടുത്ത്‌ കൈ നീട്ടും പൈസയ്ക്ക്‌…. കരഞ്ഞ്‌ കാണിക്കും !!

നാല്‍പ്പത്‌ കൊല്ലമായി ഈ സര്‍വ്വീസിലാന്ന് പറയും ….

(ഇയാള്‍ടെ ലിവര്‍ … കരള്‍ ഇത്രയും കാലം സര്‍വ്വീസ്‌ ചെയ്യേണ്ടി വന്നിട്ടില്ലാ എന്നുള്ളതിനു പിന്നിലെ ചുരുളഴിയാത്ത രഹസ്യം വൈദ്യ ശാസ്ത്രത്തില്‍ എങ്ങും വെളിപ്പെടുത്തിയിട്ടില്ലാ എന്നാണ്‌ ഈ അടിയന്‍ മനസ്സിലാക്കുന്നത്‌ ! )

“എന്ത്‌ സര്‍വ്വീസ്‌.. ??”

വെള്ളമടിയോ എന്ന് ചോദിച്ച്‌ ഞങ്ങള്‍ ആംഗ്യം കാണിക്കുമ്പൊ ആളൊന്ന് ചുമ്മാ നാണത്തോടെ ചിരിക്കും….പെണ്ണുകാണാന്‍ വരുമ്പോ പഴയ മലയാളി മങ്കമാര്‍(ഇന്നത്തെ മല്ലു മങ്കികള്‍ അല്ല !) കാല്‍ വിരല്‍ കൊണ്ട്‌ ചിത്ര രചന വൈഭവം കാണിക്കും….

ശ്ശൊ…എന്തൊരു വിനയം…. സംവിധായകന്‍ വിനയന്‍ പോലും ധിത്‌ കണ്ടാല്‍ ആയാളുടെ പേരുമാറ്റും !

ഞങ്ങള്‍ എല്ലാരും കൂടെ അഞ്ചോ പത്തോ വെച്ച്‌ കൊടുക്കും… അതിനു ലോകത്ത്‌ വേറേ എവിടെയും കിട്ടാത്ത കൂതറ സാധനം അടിച്ച്‌ രാത്രി തിരിച്ച്‌ വരുമ്പൊ ഞങ്ങള്‍ക്ക്‌ തന്നെ പണി തരും….

പിറ്റേന്ന് ഇതൊന്നും ഓര്‍മ്മയില്ലാത്ത പോലെ ബൂസ്റ്റിനു പൈസ ചോദിക്കും….

സത്യത്തില്‍ ഇത്രയ്ക്ക്‌ ലോക്കല്‍ ഐറ്റംസ്‌ ഇവിടെ ഉണ്ടായിട്ടും മണിച്ചനേയും ദ്രവ്യനേയും ഒക്കെ വെല്ലാന്‍ പറ്റിയ ടീംസ്‌ ഇവിടെ വാറ്റുന്നുണ്ടെങ്കിലും ഒരു മദ്യ ദുരന്തം പോലും അണ്ണന്‍മാര്‍ അനുഭവിച്ചിട്ടില്ലാ !

എന്താ കാരണം !?

ആഹ്‌ എനിക്കറിഞ്ഞൂടേ…ഞാന്‍ കുടിയന്‍ അല്ല…. ടേസ്റ്റ്‌ ചെയ്ത്‌ പോലും നോക്കിയിട്ടില്ല !

ഞാന്‍ വിഷയത്തില്‍ തെന്നി മാറി പോവുന്നു അല്ലെ…. എന്തുവാ പറഞ്ഞ്‌ വന്നത്‌ ആഹ്‌….രാവിലെയുള്ള ഞങ്ങളുടെ പോക്ക്‌…

ഞങ്ങള്‍ ഓഫീസില്‍ പോവുകയാണെന്ന ധാരണയില്‍ പൈസ കിട്ടിയതില്‍ സന്തോഷിച്ച്‌ കാളി ചേട്ടന്‍ ഒരു സല്യൂട്ട്‌ തരും.. ഹൊ… അത്‌ കിട്ടുമ്പോഴുള്ള ആ ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ ആവില്ല !

വാല്‍ ഞങ്ങള്‍ വല്യ ഉദ്യോഗസ്ഥരാണെന്ന് നുണ പറഞ്ഞേക്കുന്നത്‌ കൊണ്ടുള്ള ഒരോ ഗുണങ്ങളേ !

പിള്ളേരില്‍ കുറേ പേര്‍ക്ക്‌ ഈ ചുറ്റി കറക്കത്തില്‍ ഒന്നും വല്യ താത്പര്യം ഇല്ല…അവരൊക്കെ താജിലേ അവരവരുടെ ഗുഹകളില്‍ നിന്ന് ഫുഡ്‌ അടിക്കാനെ വെളിയില്‍ ഇറങ്ങാറൊള്ളു….

സത്യത്തില്‍ ഞാന്‍ അവരുടെ പോലെയാ നാട്ടില്‍…. ഞാന്‍ പറഞ്ഞിട്ടില്ലേ ഹോസ്റ്റലില്‍ ഞാന്‍ റൂമില്‍ നിന്ന് കഴിക്കാനെ പുറത്തിറങ്ങാറൊള്ളു എന്നു… എന്തുകൊണ്ടാ !?

ഓ അവിടെ എനിക്ക്‌ പറ്റിയ നല്ല കൂട്ടുകാരൊന്നും ഇല്ലാഞ്ഞിട്ട്‌ തന്നാ….

ഈ ചെന്നൈ ടീംസാ എനിക്ക്‌ പറ്റിയത്‌….

ദുശ്ശീലങ്ങള്‍ തീരെയില്ലാ…

എന്നേക്കാള്‍ അഹങ്കാരികള്‍….

വിവിധ മേഖലകളില്‍ പുലികള്‍…പക്ഷെ പാവങ്ങള്‍….

ഒരേ സ്വഭാവക്കാര്‍ ആരുമില്ല…

ശരിക്കും ഒരു ബാന്‍ഡ്‌ തുടങ്ങിയാല്‍ ‘അവിയല്‍’ എന്ന പേരു മാത്രമേ ചേരു !

ഒരുപാട്‌ നടന്ന്‌ നടന്ന്‌ തളരുമ്പോള്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ കേറും… ഞാന്‍ കഴിക്കാത്ത പുതിയ എന്തെങ്കിലും ഒരു ഐറ്റം തട്ടും…. തൈരു വട അടക്കം അങ്ങനെ പല നല്ല സ്വാദുകളും നാവില്‍ തൊടാന്‍ ഭാഗ്യം കിട്ടിയത്‌ അങ്ങനെയാണ്‌…

ഒരു മുട്ടന്‍ അബദ്ധവും പറ്റി.. പേര്‌ ഞാന്‍ ഇവിടെ പറയുന്നില്ല !

സ്ഥിരം ഞാന്‍ പുതിയ രുചി ഏതേലും ഓര്‍ഡര്‍ ചെയ്യുമ്പൊ തന്നെ പിള്ളേര്‍ ഉപദേശിക്കും…

“എടാ വെറുതെ ആവ്ശ്യമില്ലാത്തതൊന്നും മേടിച്ച്‌ വയര്‍ നശിപ്പിക്കേണ്ടാ…. ”

ഞാന്‍ വിടുവോ..,”എടാ കിഴങ്ങന്‍മാരേ നമ്മള്‍ ഏതായാലും പൈസ മുടക്കുന്നു…എന്നാല്‍ പിന്നെ പുതിയ രുചി എങ്കിലും പരീക്ഷിച്ചുകൂടേ….. ഇതൊക്കെയല്ലേ യാത്രയില്‍ നിന്ന്‌ നമുക്ക്‌ കിട്ടുന്ന അനുഭവങ്ങള്‍ !”

അവന്‍മാര്‍ അതോടെ വേറേ പണി നോക്കും… അന്നും അത്‌ തന്നെ പറഞ്ഞു…. ഞാന്‍ കേട്ടില്ല !

സപ്ളയര്‍ അഹങ്കാരത്തോടെ വന്ന്‌ ടേബിളിലോട്ട്‌ വന്ന്‌ ഫുഡ്‌ തട്ടി ….

ഓ ഇയാള്‍ടെ ഭാവം കണ്ടാല്‍ ഞാന്‍ ഇയാള്‍ടെ മോള്‍ടെ കെട്ടിയോന്‍ ആണെന്ന്‌ തോന്നും….

ഞാനും ഒന്നു തുറിച്ച്‌ നോക്കി…. ജാഡയില്‍ എന്നെ വെല്ലാന്‍ ഒരു കോപ്പനേയും ഞാന്‍ സമ്മതിക്കാറില്ല….അതിപ്പൊ സൂപ്പര്‍ സ്റ്റാര്‍ രായപ്പന്‍ വന്നാലും ഞാന്‍ ജാഡ കാണിക്കും….

ഈ ജാഡ തെണ്ടി എന്നൊക്കെ എന്നേയും ക്രിക്കറ്റ്‌ താരം ഗോപുമോനേയും ഒക്കെ വിളിക്കുമെങ്കിലും ഞങ്ങള്‍ വെള്ളക്കാരുടെ നാട്ടില്‍ ചെന്നാല്‍ ഭയങ്കര വിലയാരിക്കും !

കാരണം ഈ ജാഡ കാണിക്കുന്നതിനാ ഇംഗ്ളീഷുകാര്‍ ആറ്റിറ്റ്യൂഡ്‌ എന്ന്‌ വിളിക്കുന്നത്‌….

അവരുടെ കണ്ണില്‍ … ശ്ശോ ഞങ്ങളേ സമ്മതിയ്ക്കണം !! കട്ട പുലികള്‍ !!

ആഹ്‌ അപ്പൊ സപ്ളയര്‍ പ്ളേറ്റ്‌ വെച്ചിട്ട്‌ പോയി…എല്ലാരും അവരവരുടെ പ്ളേറ്റിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ തുടങ്ങിയത്‌ ഞാന്‍ ചെയ്ത്‌ പുണ്യം കാരണം ആവാം…

കാരണം ആദ്യത്തെ ഒരു നുള്ള്‌ വായിലേക്ക്‌ വെച്ചപ്പൊ തന്നെ പണ്ട്‌ ‘പച്ചാളം ഭാസി’യുടെ മുഖത്ത്‌ വിരിഞ്ഞ ആ നാല്‌ രസങ്ങളില്‍ ഒന്ന്‌ ഈ ഒടുക്കത്തെ ഗ്ളാമര്‍ മുഖത്ത്‌ വിരിഞ്ഞു…

(ഞങ്ങള്‍ ലോഡ്ജില്‍ ആകെ ബഹളം വെക്കുമ്പൊ സെക്യൂരിറ്റി മിസ്റ്റര്‍ കാളി പറയുന്ന ആ ഡയലോഗ്‌ നാവില്‍ വന്നുപോയി… )

“കടവുളേ…കാപ്പാത്തുങ്കോ… ”

ആരും കേള്‍ക്കാഞ്ഞത്‌ ഭാഗ്യം… ഞാന്‍ ഫുഡ്‌ മോശം ആയി എന്ന്‌ പറഞ്ഞാല്‍ എല്ലരുടെയും മുന്നില്‍ തോല്‍ക്കുന്നതിന്‌ തുല്യം…

എല്ലാവരും എന്തൊക്കെയോ കോമഡി ഒക്കെ പറഞ്ഞ്‌ ചിരിക്കുന്നൊണ്ട്‌…

ഞാന്‍ അത്‌ കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല…എന്നാലും ചിരിച്ച്‌ കൊടുക്കുന്നുണ്ടായിരുന്നു…

മിസ്റ്റര്‍ ബീനിനു ഇഷ്ടപ്പെടാത്ത ഫുഡ്‌ ഒളിപ്പിക്കാന്‍ ഒരുപാട്‌ വഴികള്‍ ഉണ്ടായിരുന്നു…

ഇവിടെ അതൊന്നും നടപ്പില്ല !

അവസാനം ‘ഹരികൃഷ്ണന്‍’മാര്‍ ജൂഹി ചൌള ഉണ്ടാക്കിയ ചവര്‍ കഷ്ടപ്പെട്ട്‌ വെട്ടി വിഴുങ്ങിയത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ തുടങ്ങി….

അവസാനത്തെ ഒരു കവിള്‍ വായില്‍ തന്നെ തിരുകി ഞാന്‍ കൈ കഴുകാനെന്ന വ്യാജേന ടോയിലെറ്റിലേക്ക്‌ ഓടി….

വായില്‍ തിരുകിയതെല്ലാം തുപ്പി കളഞ്ഞു….

വാ കഴുകി… പല വട്ടം !

പുറത്തിറങ്ങിയ പാടേ ഓടി ചെന്ന്‌ രാവണന്‍ കഴിച്ചോണ്ടിരുന്ന ജ്യൂസില്‍ ബാക്കി ഞാന്‍ അങ്ങ്‌ ഒറ്റ വലിക്ക്‌ കുടിച്ച്‌ വറ്റിച്ചു…. ടേസ്റ്റ്‌ നാവില്‍ നിന്ന്‌ പോവാനായിട്ടാ….

പക്ഷെ ഞാന്‍ പറഞ്ഞു ഒടുക്കത്തെ എരിവായിരുന്നു ഫുഡിനെന്ന്‌… ടേസ്റ്റ്‌ ഉഗ്രന്‍ ആയിരുന്നു എന്ന്‌ അവസാനം പറഞ്ഞ്‌ നിര്‍ത്തി….

അവന്‍ തെറി വിളിക്കാന്‍ മുതിരുന്നതിനു മുന്നേ ഞാന്‍ അവന്‌ ഒരു ജ്യൂസ്‌ അവന്‌ ഓര്‍ഡര്‍ ചെയ്ത്‌ കൊടുത്തകൊണ്ട്‌ അപ്പനു വിളി കേള്‍ക്കേണ്ടി വന്നില്ല !

ലാസ്റ്റ്‌ ബില്ല്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ നമ്മടെ ഐ ഫോണ്‍ കാരന്‌ ടിപ്പ്‌ കൊടുക്കണം എന്നു…

കൂട്ടത്തില്‍ ഞാന്‍ ആ സപ്ളയറെ അടുത്ത്‌ വിളിച്ച്‌ 10 രൂപാ കൊടുത്തിട്ട്‌ പറഞ്ഞു… ,അത്‌ പാചകം ചെയ്ത മഹാന്‌ ആ പൈസ കൊടുക്കണം എന്ന്‌…

സത്യം ബാക്കിയാര്‍ക്കും അറിയില്ല !

അയാള്‍ടെ പിതാമഹന്‍മാരെ വരെ ഞാന്‍ പ്രാകിയിട്ടുണ്ട്‌…

ഇനി ഇടിത്തീ എങ്ങാനും തലയില്‍ വീണാല്‍ ആശുപത്രീല്‍ കൊണ്ടുപോവാന്‍ ആ പൈസ ഉപകരിക്കട്ടെ എന്ന്‌ മനസ്സില്‍ കരുതി കൊടുത്തതാ… !!

~~ ദൈവം അനുവദിച്ച്‌ തുടരും….

Advertisements

ഡേ 1 @ ചെന്നൈ (ഉവ്വാ… മ്മടെ പഴയ മദ്രാസി പട്ടണം അഥവാ മദ്രാസ്‌)

റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഞങ്ങള്‍ ഭഗീരഥപ്രയത്നം ചെയ്യേണ്ടി വന്നു….

കടവുളേ….ഫുട്ബോള്‍ ഗ്രൌണ്ട്‌ പോലെ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്ന വീതിയുള്ള റോഡ്‌… അതിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കിടിലന്‍ വണ്ടികള്‍ !

എന്നുവെച്ചാല്‍ ഇവിടെ തൃശ്ശൂറ്‍,കൊച്ചി,കോയിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ ഒരുപാട്‌ കണ്ടിട്ടുണ്ട്‌ വല്യ വണ്ടികള്‍…പക്ഷെ ഇത്‌ അതൊന്നുമല്ല മക്കളേ…. എല്ലാം ടോപ്പ്‌ ക്ളാസ്സ്‌ വണ്ടികള്‍…. ബസ്സ്‌ വരെ മിക്കതും വോള്‍വോ !

ആഹ്‌….വൃത്തികെട്ട മഞ്ഞ കളറിലൊള്ള ഓട്ടോ കണ്ടമാനം ചീറിപ്പായുന്നൊണ്ട്‌…. നമ്മളുടെ ഒട്ടോ ഡ്രൈവര്‍മാരെല്ലാം ഈ കാപാലികന്‍മാരെ അപേക്ഷിച്ച്‌ മാലാഖമാരാ….. ഞാന്‍ ഇവരേ കുറിച്ച്‌ പിന്നെ വിശദീകരിക്കാമേ…അത്‌ കൊറേ അധികം പറയാനൊണ്ട്‌…. പിന്നെ വഴിയിലൊള്ള ഒരു നല്ല കാര്യമാ ഷെയര്‍ ഓട്ടോകള്‍…. ഏഴെട്ട്‌ പേര്‍ക്ക്‌ സുഖമായിട്ട്‌ യാത്ര ചെയ്യാം… നല്ല ഒടുക്കത്തെ ലാഭവും !!

ആ അപ്പൊ അങ്ങനെ ഞങ്ങള്‍ റോഡ്‌ മുറിച്ച്‌ കടന്നു…. എന്തിനാന്നറിയോ !?

കുറച്ചങ്ങോട്ട്‌ മാറി ഒരു വേറേ സ്റ്റേഷന്‍ ഒണ്ടത്രെ പാര്‍ക്ക്‌ എന്നോ മറ്റോ ആണ്‌ പേര്‌ !

ധിപ്പൊ ചെന്നൈ കണ്ടിട്ടില്ലാത്ത ടീംസിനു തോന്നിയില്ലെ ഒരു റയില്‍ വേ സ്റ്റേഷനില്‍ നിന്ന് വേറേ ഒരു റയില്‍ വേ സ്റ്റേഷനിലേക്ക്‌ എന്തിനാ നടക്കുന്നെ എന്നു !!? ധതാണ്‌ ചെന്നൈ !

ചെന്നൈക്ക്‌ സ്വന്തമായി ഒരു റയില്‍ വേ ശൃംഘല ഉണ്ട്‌ ! ഒരു ലോക്കല്‍ മെറ്റ്രോ ശൃംഘല !!

ലോക്കല്‍ ആള്‍ക്കാര്‍ക്ക്‌ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും രാത്രി 10 വരെ ഓടുന്ന ട്രയിനുകള്‍…പക്ഷേ അതിനൊക്കെ പോലും നമ്മളുടെ ട്രയിനുകളേക്കാളും സ്റ്റേഷനുകളേക്കാളും ചന്തമൊണ്ട്‌ കേട്ടാ….

ആഹ്‌ പറഞ്ഞിട്ടെന്തിനാ….പോട്ടെ….

അപ്പൊ ഞങ്ങള്‍ നോക്കുമ്പോ സകല അണ്ണന്‍മാരും ക്യൂ നില്‍ക്കുന്നു അതും ടിക്കറ്റ്‌ എടുക്കാന്‍ !

അതെനിക്കൊരു പുതുമ തന്നെ ആയിരുന്നു !!

ഇത്ര ശുശ്കാന്തിയോടെ നമ്മുടെ മല്ലൂസ്‌ നില്‍ക്കുന്നത്‌ ബീവറേജിനു മുന്നിലേ ഉള്ളു !!

ക്യൂ നിന്ന് ടിക്കറ്റ്‌ എടുക്കല്‍ നടപ്പില്ലാ എന്ന് ചര്‍ച്ച ചെയ്ത്‌ തീരുമാനമായതോടെ ഞങ്ങള്‍ പിന്നെ ഒന്നും അലോചിച്ചില്ല…. എല്ലാരും ഒറ്റ സ്വരത്തില്‍ , “നമുക്ക്‌ ടിക്കറ്റ്‌ എടുക്കാതെ പോവാടാ…… ”

മാപ്പ്‌ നോക്കി ലോഡ്ജ്‌ ഇരിക്കുന്ന സ്ഥലമൊക്കെ കണ്ടുപിടിച്ചു…. അങ്ങോട്ടേക്ക്‌ പോവുന്ന അടൂത്ത ട്രയിനില്‍ തന്നെ മൊത്തം മല്ലു കുരിപ്പുകളും കൂടെ ചാടി കേറി !

സീറ്റ്‌ പിന്നെ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കൊണ്ടും പിള്ളേര്‍ അടിച്ചുപൊളി ഇനം ആയതുകൊണ്ടും നില്‍പ്പ്‌ ഒട്ടും ബോറടിച്ചില്ല !

ഒരു മലയാളി മുഖം കണ്ടപ്പൊ തന്നെ ഞങ്ങള്‍ അങ്ങേരുടെ കടാക്ഷത്തിനായി ഒന്നിച്ച്‌ കൈ കൂപ്പി…

“ചേട്ടാ…. അപ്പൊ ഇനി എത്ര നേരം ഉണ്ടെന്നാ പറഞ്ഞെ !!?”

“ആഹ്‌.. നിങ്ങളുടെ സ്റ്റേഷന്‍ ഇനി മൂന്നാമത്‌ ! ഒരു പത്ത്‌ മിനിറ്റൂടെയെ കാണു ! നിങ്ങള്‍ എന്തിനു വന്നവാരാന്നാ പറഞ്ഞെ !?”

പുളുവടിയന്‍,”സീ…മൈക്രോസോഫ്റ്റ്‌ ഇവിടെ ഒരു വല്യ ഒൌട്ട്‌ സോര്‍സിംഗ്‌ കമ്പനി മേടിച്ചു, അപ്പൊ അതിലേക്ക്‌ ഞങ്ങള്‍ കുറച്ച്‌ സ്റ്റുഡണ്റ്റ്സിനു ഒരു പത്ത്‌ ദിവസം വര്‍ക്ക്‌ ചെയ്യാന്‍ ഒരു ഓഫര്‍…ഞങ്ങള്‍ അപേക്ഷിച്ചു…..ജന്‍മനാ മിടുക്കരായതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്നെ കിട്ടി…. ”

ആ കതിനാ വെടി പൊട്ടിച്ചത്‌ വിശ്വസിച്ച്‌ അങ്ങേരുടെ വാ മലര്‍ക്കെ തുറന്നു !

ഞങ്ങളുടേത്‌ അതിലും ഇരട്ടി വ്യാസത്തില്‍ !!

ഞങ്ങള്‍ അബദ്ധത്തിലെങ്ങാനും ചിരിച്ചാലോ എന്നോര്‍ത്ത്‌ ലവന്‍ തന്നെ പെട്ടെന്നു വിഷയം മാറ്റി …. ,”ചേട്ടാ, ഈ തിക്കി തിരക്കിയൊള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ഞങ്ങളുടെ പോലെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരാണെന്നു തോന്നുന്നു…. ശരിയല്ലേ !?”

“ഏേയ്‌, നമ്മുടെ നാട്ടിലേ പോലെയല്ല….സ്ക്വാഡ്‌ നന്നായിട്ട്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നകൊണ്ട്‌ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ തീരെ ഇല്ല എന്നു തന്നെ പറയാം ! പിന്നെയും ചില തലതെറിച്ച തല്ലിപ്പൊളി പിള്ളേര്‍ ഇല്ലാതെ കേറും… അവന്‍മാരെയൊക്കെ പൊക്കിയിരിക്കും ! അല്ല മക്കളുടെ കയ്യില്‍ ഇല്ല എന്നു അബദ്ധത്തില്‍ പറഞ്ഞതാണെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ !?”

കുരിപ്പുകളുടെയെല്ലാം കണ്ണില്‍ ഇരുട്ട്‌ കയറി !

ടിക്കറ്റിനേക്കുറിച്ചുള്ള സംസാരം കേട്ട്‌ അറ്റവും മുറിയും മനസ്സിലായ അണ്ണന്‍മാരും മുറുക്കികൊണ്ട്‌ നില്‍ക്കുന്ന അണ്ണികളും ഞങ്ങളെ തുറിച്ച്‌ നോക്കാന്‍ തുടങ്ങി….

രാവണന്‍ ഉറക്കെ,”ചേട്ടാ നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നു…മെല്ലെ പറ… നല്ല തിരക്കായകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ആ സംഗതി മേടിക്കാന്‍ പറ്റിയില്ല !”

“നിങ്ങളുടെ സമയം മോശം ആണെന്ന് തോന്നുന്നു…പ്രാര്‍ഥിക്ക്‌….ഇനി 2 സ്റ്റേഷന്‍ കൂടെ മാത്രം….അതിനിടയില്‍ പിടിക്കപ്പെടാതിരിയ്ക്കാന്‍….വല്യ പൂള്ളികളാ…പക്ഷെ മലയാളികള്‍ക്ക്‌ മാനക്കേടൊണ്ടാക്കാന്‍ എച്ചിത്തരം കാണിക്കും ! കഷ്ടം … ”

ഞാന്‍,”ചേട്ടാ…അത്‌…ക്യൂവില്‍ നിന്നാല്‍ നാളെ നേരം വേളുക്കുമ്പോഴേക്ക്‌ ടിക്കറ്റ്‌ കിട്ടുമായിരിക്കും….പക്ഷെ എന്നിട്ടെന്തിനാ…പിന്നെ ആലോചിച്ചപ്പൊ ഇത്രയും നല്ല തിരക്കായതുകൊണ്ട്‌ മെറ്റ്രോ നല്ല ലാഭത്തിലല്ലേ ഓടുന്നത്‌…ഞങ്ങളുടെ പൈസ കിട്ടിയിട്ട്‌ കഞ്ഞി കുടിക്കേണ്ട ഗതികേട്‌ ഇവിടാര്‍ക്കും ഇല്ലാന്ന് തോന്നി…. ഇനി മേലാല്‍ ആവര്‍ത്തിക്കൂലാ !”

“അയ്യോടാ…. ”

തല,”സത്യം അണ്ണാ…ഇനിയില്ലാ… ”

____________________________________

കര്‍ത്താവ്‌ കനിഞ്ഞു….യാതൊരു കോമ്പ്ളിക്കേഷനുമില്ലാതെ ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്തു….

തല,”പിള്ളേരേ….അനിക്സ്‌ സ്പ്രേ…. ”

കേള്‍ക്കേണ്ട താമസം… എല്ലാരും പുറത്തേക്കുള്ള വഴി നോക്കി കുതിച്ചു !

(ഞാന്‍ നേരത്തെ പറഞ്ഞില്ലേ…. ‘എസ്ക്കേപ്പ്‌’ എന്നൊള്ളതിന്‌ നമ്മുടെ കുരിപ്പുകളുടെ കോളേജിലേ കോഡ്‌ ആണ്‍ അനിക്സ്‌ സ്പ്രേ ! )

ഞാന്‍,”എടാ പുളുവടിയന്‍ മോനേ… നീ എന്നാത്തിനാ ഈ ലോകത്തില്ലാത്ത നുണയെല്ലാം കണ്ടുപിടിച്ച്‌ ഒലത്തുന്നെ…സത്യം പറഞ്ഞൂടെ… ”

വാല്‍,”പിന്നേ അങ്ങേരു അയാളുടെ മോളെ നിനക്ക്‌ കെട്ടിച്ച്‌ തരാന്‍ ആണല്ലൊ ആരാണെന്നൊക്കെ ചോദിച്ച്‌ അറിയുന്നെ…ഒന്ന് പോടോ…..പിന്നെ ഈ നുണയൊക്കെ ഓട്ടോമാറ്റിക്ക്‌ ആയിട്ട്‌ അങ്ങ്‌ വരുന്നതാടാ… എന്ത്‌ കഷ്ടപ്പാട്‌ !!”

മൌനം വിദ്വാനു ഭൂഷണം…..

ഞാന്‍ വിദ്വാനൊന്നും അല്ലെങ്കിലും മൌനം വെടിയെണ്ടാന്ന് വെച്ച്‌ തല കുലുക്കി നടന്നു !

__________________________________________

ഒരു ജംക്ഷനു ചുറ്റും തന്നെ രണ്ടു മൂന്ന് വട്ടം കറക്കി മായാജാലം കാണിച്ച്‌ ലാസ്റ്റ്‌ ഓട്ടോകളെല്ലാം എത്തിക്കേണ്ടിടത്ത്‌ എത്തിച്ചു….ഓരോ ഓട്ടോക്കാരനും നൂറുരൂപാ വെച്ച്‌ കൊടുക്കേണ്ടിയും വന്നു !

ആഹ്‌ വിധി…. !!

ശേഷം ലോഡ്ജില്‍ ….

ലോഡ്ജിനു എന്തോ വൃത്തികെട്ട തമിഴ്‌ പേരൊണ്ടാരുന്നു….

പക്ഷെ കുഞ്ഞിക്കൂനന്‍ സ്വയം വിമല്‍ കുമാര്‍ എന്നു വിളിക്കുന്നത്‌ പോലെ…

അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ കിഴങ്ങന്‍ ‘സന്തോഷ്‌’ എന്ന മോനേ സ്വന്തം അച്ഛന്‍ ‘പണ്ഢിറ്റ്‌’ എന്ന പേരു ചേര്‍ത്ത്‌ വിളിച്ച്‌ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതുപോലെ ഞങ്ങള്‍ ലോഡ്ജിനൊരു പേരുമിട്ടു !

‘താജ്‌’…

സാക്ഷാല്‍ ഹോട്ടല്‍ താജിലായിരുന്നു ഞങ്ങളുടെ താമസം എന്നു വിശ്വസിച്ച നാട്ടുകാര്‍ ഏേറെയുണ്ടാര്‍ന്നൂന്ന് ഈ ചരിത്രകാരന്‌ രേഖപ്പെടുത്താതിരിക്കാന്‍ വയ്യ…

ഇറങ്ങിയപ്പോഴേക്ക്‌ ഞങ്ങള്‍ അത്‌ മൊത്തം പൊളിച്ചടക്കി കുത്തബ്‌ മീനാര്‍ ആക്കി എന്നത്‌ മറ്റൊരു ചരിത്ര സത്യം !!

(കര്‍ത്താവ്‌ അനുവദിച്ച്‌ തുടരും…. )

 

മാസ്മരിക ലോകം തന്നെയായിരുന്നു ഞങ്ങളുടെ മുന്നില്‍ പരന്നു കിടന്നിരുന്നത്‌….

പുറത്തിറങ്ങാന്‍ തന്നെ ഒരുപാട്‌ മെനക്കെട്ടു….

ഒന്ന് തിരക്ക്‌…,പിന്നെ അതിനെക്കൂടാതേ പോലീസ്‌ ഉണ്ടാക്കുന്ന അനാവശ്യ തിരക്ക്‌….

ആ അവരേ പറഞ്ഞിട്ടും കാര്യമില്ലാ…ഈ തിരക്കിനിടയില്‍ എന്തേലും അനര്‍ത്ഥം സംഭവിച്ചാലോ…അവര്‍ ജാഗരൂകരായി തന്നെ ഇരുന്നോട്ടെ….

അപ്പൊ ഞങ്ങള്‍ അങ്ങനെ പുറത്തിറങ്ങി….ബാക്കിയുള്ള കൂട്ടുകാരേ കണ്ടുപിടിയ്ക്കാന്‍ പിന്നേം കുറേ ചുറ്റി സ്റ്റേഷനില്‍ തന്നെ…. അവരും കൂടെ വന്നതോടെ രംഗം കലക്കി….

സൂപ്പര്‍ പിള്ളേര്‍….

തല ചുമ്മാതല്ല യെവന്‍മാരേക്കുറിച്ച്‌ പൊക്കിപ്പറഞ്ഞത്‌….പുലിക്കുട്ടന്‍മാര്‍ തന്നെ…

ബുദ്ധിയുടെ കണികപോലുമില്ലാത്തവരേ പോലെയൊക്കെ തോന്നുന്നവന്‍മാര്‍ പോലുമൊണ്ടെങ്കിലും നമ്മള്‍ക്ക്‌ ചിന്തിയ്ക്കാന്‍പറ്റുന്നതിനേക്കാള്‍ മെഗാ സംഭവങ്ങള്‍ തലയിലിട്ട്‌ ലാളിക്കുന്ന പിള്ളേരാ ഇവരൊക്കെ….എന്തായാലും 1000നു താഴെ റാങ്കുള്ളവരേ ആ വല്യ കോളേജില്‍ പഠിയ്ക്കുന്നുള്ളു എന്നൊക്കെ പണ്ട്‌ കേട്ടിട്ടുണ്ട്‌….

ബഹുമാനം മനസ്സിലുണ്ടെങ്കിലും ഞാന്‍ അത്‌ പ്രകടിപ്പിയ്ക്കാന്‍ വളരെ വിമുഖത കാണിയ്ക്കുന്നവനാ… പരിചയപ്പെട്ട്‌ നിമിഷങ്ങള്‍ക്കകം തോളത്ത്‌ കയ്യുമിട്ട്‌ അളിയന്‍മാരാക്കി !

ചിരിയായി…കളിയായി…ഒള്ളത്‌ പറയാല്ലൊ… നല്ല പഷ്ട്ട്‌ പിള്ളേറ്‍ !!

ഒരോരുത്തരേയായി വഴിയെ ആവശ്യം വരുമ്പോ പരിചയപ്പെടുത്താമേ….

വഴിയില്‍ നടന്ന തമാശയൊക്കെ ഒരോരുത്തരായി പറഞ്ഞുകൊണ്ടേയിരുന്നു… കുടു കുടാ ചിരിച്ച്‌ ഞങ്ങള്‍ ഒരു വഴിയായി !

ചിരിയ്ക്കിടയില്‍ ഒരു വീരപ്പന്‍ മീശക്കാരന്‍ വന്ന് തമിഴില്‍ തെറി വിളിച്ചിട്ട്‌ മിണ്ടാതിരിയ്യ്ക്കാന്‍ പറഞ്ഞു…

ങാ ലോക്കല്‍ സപ്പോര്‍ട്ട്‌ ഇല്ലാത്തകൊണ്ട്‌ ഞങ്ങള്‍ അടി മേടിക്കേണ്ടാ എന്നു വെച്ചു….

രാവണന്‍ പല്ലിറുമ്മിക്കൊണ്ട്‌,”അയാള്‍ഡെ ഒരു കപ്പടാ മീശ…മ്മ് തന്നെ പിന്നെ എടുത്തോളാടൊ…. ”

യെവന്‍ പുലിയാ…ഡി.ടി.എസ്‌. സൌണ്ടാ ചെക്കന്‌…

ആ ചിരി കണ്ടിട്ടാ രാവണന്‍ എന്ന് വിളിയ്ക്കുന്നതത്രേ…

പൈസക്കാരന്‍,”പോട്ടെ രാവണാ…കഴിഞ്ഞ സമരത്തിന്‌ ലാത്തി കൊണ്ട ചൂട്‌ ഇപോഴും പുറത്ത്‌ നിന്ന് പോയിട്ടില്ലല്ലൊ…എനിക്കിപ്പൊ ഓടാന്‍ വയ്യ…ആ വീട്‌ കണ്ടുപിടിച്ചിട്ട്‌ വേണം ഐ.പാഡ്‌ ചാര്‍ജ്‌ ചെയ്യാന്‍ !! ഇന്നലെ രാത്രി സിനിമ കണ്ടോണ്ടിരുന്നപ്പോള്‍ തീര്‍ന്നതാ… ”

രാവണന്‍ ഒന്ന് തുറിച്ച്‌ നോക്കി….

അല്ല…

എല്ലാരും അവനെയൊന്ന് നോക്കി വിരട്ടി…

തല,”ഇയാള്‍ഡെ അമ്മായിയമ്മേടെ ഒരു ഐ പാഡ്‌….പോടോ പുല്ലെ….ചെന്നൈയില്‍ വന്നാലെങ്കിലും പൊങ്ങച്ചം ഒരിത്തിരി കുറയുമെന്ന് വെച്ചതാ…എവിടെ…. ”

പൈസക്കാരന്‍,”ഹാ…ദേ ഇത്‌ കേള്‍ക്കുമ്പോഴാ…ഞാന്‍ സത്യം പറയുമ്പോ എല്ലാര്‍ക്കും അത്‌ പൊങ്ങച്ചമായി തോന്നും….ഇനി നീ ഗേയിം കളിയ്ക്കണംന്നു പറഞ്ഞു വാ….ഐ പാഡ്‌ പോയിട്ട്‌ ഗ്യാലക്സി ഫോണ്‍ പോലും നിനക്ക്‌ ഞാന്‍ കാണാന്‍ തരില്ലെടാ ചെറ്റേ…. ”

ബുദ്ധിജീവി,”ഇനി നീ ഐ പാഡ്‌ എന്നു പോയിട്‌ ഐ എന്നു മിണ്ടിയാല്‍ വെട്ടിപ്പൊളിച്ച്‌ അടുപ്പത്ത്‌ വെക്കും ഞാന്‍ ആ പെട്ടി…കേട്ടോടാ പട്ടീ… ”

അപ്പുകുട്ടന്‍,”അതിന്‌ ഇവിടെ എവിടാ അടുപ്പ്‌ !!?”

കൈ തരിച്ച്‌ വന്നു ആ ചവറു കോമഡി കേട്ടിട്ട്‌… പക്ഷെ ആരും പ്രതികരിച്ചില്ല….

അപ്പൊ എനിക്ക്‌ മനസ്സിലായി അവര്‍ ഇതിലും ഹാനികരമായ കോമഡികള്‍ കേട്ട്‌ ചെവി തഴമ്പിച്ചിരിയ്ക്കുവാന്ന്…ഇവന്‍ നമ്മുടെ ജഗദീശ്‌ അവതരിപ്പിച്ച ഡോ. അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിന്‌ ജീവന്‍ നല്‍കുന്നവന്‍ !

ഞാനൊരു നെടുവീര്‍പ്പിട്ടു…

അപ്പൊ നമ്മുടെ തലയുടെ വാല്‍ ഒരുത്തന്‍ ഉണ്ട്‌… അതെ ക്ളാസ്മേറ്റ്സ്‌ സിനിമയില്‍ കഞ്ഞിക്കുഴിക്ക്‌ ഉണ്ടായിരുന്ന പോലെ ഒരു വാല്‍….എല്ലാ ഫ്റേയിമിലും ഇവര്‍ ഒന്നിച്ചുണ്ടാവും…

വാല്‍,”ഡാ പയ്യന്‍മാരേ….ഒന്ന് നിര്‍ത്ത്‌….ഇതാ ഒണക്ക ഹോസ്റ്റല്‍ അല്ലാ….റയില്‍ വേ സ്റ്റേഷനാ…ചെന്നൈയുടെ ഹൃദയം…. ”

രാവണന്‍,”ഇപ്പൊ ഈ ഹൃദയം മുഴുവന്‍ പൌലോസുകാരാ…. നമുക്ക്‌ വീട്ടില്‍ ചെന്നിട്ട്‌ ബാക്കി തീരുമാനിയ്ക്കാം !”

തല,”ങാ…അതാണ്‌ ന്യായം…. ”

വാല്‍,”പണി പാളീന്നാ തോന്നുന്നെ…ദേ അങ്ങോട്ട്‌ നോക്ക്യെ…. ”

എല്ലാരും ഒന്നിച്ച്‌ അവന്‍ നോക്കുന്നിടത്തേക്ക്‌ നോക്കി….

വാല്‍,”ഭാ….എടാ കൊരങ്ങന്‍മാരേ…. അങ്ങോട്ട്‌ നോക്കല്ലേ”

അപ്പുക്കുട്ടന്‍,”നീ നോക്കാന്‍ പറഞ്ഞപ്പൊ സ്വഭാവം വെച്ച്‌ ഞാന്‍ വിചാരിച്ചു വല്ല തൈപ്പൂയകാവടിയാട്ടവും കണ്ടുപിടിച്ചൂന്ന് (ഈ വായിനോക്കികളുടെ രഹസ്യ കോഡ്‌ ആണിതത്രെ) !!”

വാല്‍,”എടാ മാക്കാനേ ഇത്‌ അതൊന്നുമല്ല….ഒരു യമണ്ടന്‍ ഭീമന്‍ കുറേ നേരമായി നമ്മളേ നോക്കുന്നു…പണിയാണെന്ന് തോന്നുന്നു മക്കളേ… ”

തല,”ഇങ്ങോട്ട്‌ വന്ന് ഇറങ്ങിയതല്ലേ ഒള്ളു അതിനിടയില്‍ അങ്ങേര്‍ഡെ ഭാര്യേയോ പെങ്ങളെയൊ നീ കളക്ഷന്‍ എടുക്കാന്‍ നോക്കിയാ !!? എവിടെ പോയാലും ഇവന്‍ അടി മേടിയ്ക്കുമല്ലൊ കര്‍ത്താവേ… ”

വാല്‍,”ഡ്യാ…ഇത്‌ അതൊന്നുമല്ല…ആറ്റുകാല്‍ അമ്മച്ചിയാണെ അല്ല ! ഇപ്പൊ ആരും അങ്ങോട്ട്‌ നോക്കല്ലേ…സംശയം ശരിയാണെങ്കില്‍ ഇങ്ങേര്‍ മഫ്തിയില്‍ വന്ന പോലീസുകാരനാ ! നമ്മളേ നോക്കിയിട്ട്‌ അയാള്‍ മൊബൈല്‍ ഫോണില്‍ ആരോടോ എന്തൊക്കെയോ പുലമ്പുന്നു…. പത്തുപേരുണ്ടെന്ന് കണക്കാക്കി കൂടെയുള്ളവരേ വീളിക്കുവാണോ എന്തോ !”

കപ്യാര്‍,”അന്തോണീസ്‌ പുണ്യാളാ…. അതിനിപ്പൊ നമ്മള്‍ എന്നാ ചെയ്തു !?”

ബുദ്ധിജീവി,”കാക്കി കുപ്പായം ഇല്ലാത്ത പോലീസുകാരന്‍ കുരയ്ക്കാത്ത പട്ടിയേ പോലെയാണ്‌ …കൂടുതല്‍ അപകടകാരി…. ”

അപ്പുകുട്ടന്‍ അപ്പൊ തന്നെ പട്ടി മോങ്ങുന്ന പോലെയായി പേടീച്ചിട്ട്‌ !!

തല,”ഡാ ഇവിടെ നിന്ന് നമ്മള്‍ ചിരിച്ച്‌ ഒച്ച വെക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു നേരമായി…അങ്ങേരെങ്ങാനും നമ്മളോട്‌ ചോദ്യം ചെയ്യാനായി വിളിപ്പിച്ചാ പണി പാളുമല്ലൊ…സമയവും കുറേ പോവും….മാനഹാനി….കൂടെ കുറച്ച്‌ പൈസേം പോവും… ”

ഞാന്‍ പാവം….ഒന്നും അറിയാത്ത പൊട്ടനേപ്പോലെ എല്ലാം കേട്ടു നിന്നു ! ഇവന്‍മാരൊക്കെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ പഠിയ്ക്കുന്നകൊണ്ട്‌ സമരത്തിന്‌ പൌലോസിനേ കല്ലെറിഞ്ഞും അവരുടെ സ്നേഹം ഏറ്റുവാങ്ങിയും നല്ല ശീലം ഉള്ള പിള്ളേരാ…

തല,”ഓക്കേ….പ്ളാന്‍ ബി…അയാള്‍ ആളേ കൂട്ടി വരുന്നതിനു മുമ്പ്‌ നമ്മള്‍ 3 ടീം ആയി പിരിഞ്ഞ്‌ അയാളെ പറ്റിയ്ക്കാം ആദ്യം….ആ പോര്‍ട്ടര്‍ പറഞ്ഞതുപോലെ പുറത്ത്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഒരു സബ്‌ വേ ഉണ്ട്‌….അഞ്ച്‌ മിനിറ്റ്‌ ഇയാളെ വട്ട്‌ കളിപ്പിച്ചിട്ട്‌ അവിടെ വെച്ച്‌ മീറ്റ്‌ ചെയ്യാം…. ”

1…2…3….

പിന്നെ ഒറ്റ നിമിഷം കൊണ്ട്‌ ഞങ്ങള്‍ എല്ലാരും തിരക്കില്‍ ലയിച്ചു ! മഷിയിട്ട്‌ നോക്കിയാല്‍ അങ്ങേര്‍ക്ക്‌ കണ്ടുപിടിയ്ക്കാന്‍ സാധിക്കാത്ത പോലെ അങ്ങ്‌ അലിഞ്ഞു പോയി….

ഞാന്‍ തലയേയും വാലിനേയും അനുഗമിച്ചു…

ഇടയ്ക്കിടയ്ക്ക്‌ അങ്ങേരേ നോക്കുന്നുണ്ടായിരുന്നു…..

കര്‍ത്താവേ ചത്തു….

ആദ്യ 2 നിമിഷം ആരുടെ പുറകെ പോണം എന്ന് അങ്കലാപ്പിലായ അയാള്‍ ഞങ്ങളുടെ പുറകെ വെച്ച്‌ പിടിച്ചിട്ടുണ്ട്‌ !

ഞാന്‍ പേടിച്ച്‌ അലറി,”അളിയാ ദോ ലവന്‍ നമ്മുടെ പുറകേയാ… കുടുങ്ങി ! ”

ഞങ്ങള്‍ സ്പീഡ്‌ കൂട്ടി… ദേ അയാളും !!

തല,”ഹൊ ഭാഗ്യം…അവന്‍ നമ്മുടെ പുറകെ തന്നെയുണ്ടല്ലൊ അല്ലേ…!!? അത്‌ മതി….ഞാന്‍ പേടിച്ചിരിക്കുവാരുന്നു ബാക്കിയുള്ള് പിള്ളേരുടെ പുറക്കേ പോവ്വോന്ന്…ഈ ഫീല്‍ഡില്‍ എക്സ്‌പീരിയന്‍സ്‌ അത്ര പോരാ… ”

വാല്‍,”ഇതൊക്കെ ഞങ്ങള്‍ക്ക്‌ പതിവല്ലേ….ലാത്തിയുമായി അടിക്കാന്‍ വരുമ്പോഴേക്ക്‌ മുന്നില്‍ നില്‍ക്കുന്ന ഞങ്ങള്‍ നേതാക്കള്‍ അനിക്സ്‌ സ്പ്റേ ആവും….തലേ…അതിന്‌ സമയമായി….ഇല്ലേടാ.. !!?”

തല,”അതേ അതേ….ഡാ പയ്യന്‍സ്‌….ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ആണ്‌ പഴശ്ശിയുടെ ഒളിപ്പോര്‌ രീതി അവലംബിക്കേണ്ടത്‌… ”

ഞാന്‍,”ഓ… എടാ തെണ്ടികളേ തനി രാഷ്ട്രീയക്കാരേ പോലെ പിച്ചും പെയ്യും പറയാതെ എന്താ ഞാന്‍ ചെയ്യേണ്ടതെന്ന് പറയ്‌ !??”

വാല്‍,”സോ സിമ്പിള്‍….നമ്മള്‍ വീണ്ടും പിരിഞ്ഞ്‌ അയാളേ കണ്‍ഫ്യൂസ്‌ ചെയ്യിക്കുന്നു….അയാള്‍ ആരുടെ പുറകേ ഓടുന്നോ അവന്‍ അയാളെ ലോകം മുഴുവന്‍ കറക്കി വഴി തിരിച്ച്‌ വിടണം….അപ്പൊ ശരി….സബ്‌ വേയില്‍ വെച്ച്‌ കാണാം….ബൈ.. ”

അതേ….

ഊഹിച്ച പോലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ഞാന്‍ തന്നെ അയാളുടെ ഇര….

ഞാന്‍,”കര്‍ത്താവേ…എന്നേ കാത്തോളണേ…. ”

ഞാന്‍ ഒരോരുത്തരെ വെട്ടിച്ച്‌ അങ്ങേരുടെ മുന്നേ നടന്നു….

ഏതോ ഒരു പ്ളാറ്റ്ഫോം…എട്ടോ മറ്റോ….അവിടെ വെച്ച്‌ ഞാന്‍ ഓടി ടോയിലെറ്റില്‍ കേറി അയാളെ പറ്റിച്ചു…അയാള്‍ കേറിയ പാടെ പിന്നേം ശര വേഗത്തില്‍ റയില്‍ വേയുടെ പുറത്തേക്ക്‌ മുങ്ങി…

ബാക്കി ഒമ്പതും എന്നേ കാത്ത്‌ നില്‍പ്പൊണ്ട്‌ അവിടെ തന്നെ…സബ്‌ വേയുടെ ഫ്രണ്ടില്‍….

ഞാന്‍ ഒന്നും പറഞ്ഞില്ല…അണച്ചുകൊണ്ട്‌ നിന്നു…

തല,”മ്മ്…മോന്‌ ഭാവിയൊണ്ട്‌….ആഹ്‌ അപ്പൊ എതായാലും നമുക്ക്‌ പോവാം…അല്ലേ… ”

എല്ലാരും നിലത്ത്‌ വെച്ചിരുന്ന പെട്ടിയും മറ്റും പൊക്കുമ്പോഴേക്ക്‌…. ,

വാല്‍,”ഇന്ന് പോക്ക്‌ നടക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ലാ !”

കണ്ട കാഴ്ച ഞങ്ങളേ ഞെട്ടിച്ചു…

മുന്നില്‍ നില്‍ക്കുന്നു പുറകേ ഓടി വന്ന പൌലോസുകാരന്‍…

ഇയാളെന്തോന്ന് മുതുകാടിന്‌ പഠിയ്ക്കുന്നൊ!

ഒരു കൂളിംഗ്‌ ഗ്ളാസ്സ്‌ വെച്ചിട്ടൊണ്ട്‌ വെള്ള കുര്‍ത്തയാ വേഷം… !

അയാളും അണച്ചുകൊണ്ട്‌,”യു ഫ്രം ?”

വാല്‍,”ഒറീസ്സ… ”

തല പറഞ്ഞിട്ടൊണ്ട്‌ ഇവന്‍ നുണ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലെന്ന്… സത്യം എന്നാ ഒറിജിനാലിറ്റി !

അയാള്‍,”ഓക്കെ ബോയ്സ്‌…വൈ റണ്‍… ?”

വാല്‍,”റ്റോയിലെറ്റ്‌ ! യൂറിന്‍ !!”

അയാള്‍,”ബോയ്സ്‌…ഇഫ്‌ യു വാണ്ട്‌ റ്റു ലീവ്‌ ഫോള്ളോ മീ… ”

ജീവിക്കണേല്‍ അയാളുടെ പുറകേ പോവാന്‍… !!

വാല്‍,”വാട്ട്‌ ആറ്‍ യു ടോക്കിംഗ്‌ !? മൈ അങ്കിള്‍ ഇസ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ! ”

പഷ്ട്ട്‌…

അയാള്‍,”സോറി സാറ്‍ജീ…നോ കമ്പ്ളൈന്‍….ഇഫ്‌ യു വാണ്ട്‌ ടു ലീവ്‌ കോള്‍ മീ…..ദിസ്‌ ഇസ്‌ ഏേ വിസിറ്റിംഗ്‌ കാര്‍ഡ്‌…ശുക്‌രിയാ…. ”

ജീവിക്കണേല്‍ അയാളെ ഫോണില്‍ വിളിക്കാന്‍….

അയാള്‍ പോയി….

കാര്‍ഡ്‌ വായിച്ച്‌ വാല്‍ ചിരി തുടങ്ങി !

കാര്‍ഡ്‌ കണ്ട എല്ലാരും ചിരിച്ചു…

ഞാന്‍ അ കാര്‍ഡ്‌ കണ്ടപ്പോള്‍ എനിക്ക്‌ കരയാനാ തോന്നിയെ !

അയാളൊരു റ്റാക്സി ഡ്രൈവറാ… ഗൈഡും !

ലീവ്‌ എന്ന് പറഞ്ഞാല്‍ അയാള്‍ ഉദ്ധേശിച്ചത്‌ സ്റ്റേഷനില്‍ നിന്ന് പുറത്തു പോവാന്‍ അങ്ങേരേ വിളിയ്ക്കാന്‍ !

!ഇതിനാ ഞാന്‍ ഈ ചക്ര ശ്വാസം വലിച്ച്‌ ഓടിയത്‌…

കാലില്‍ ചവിട്ടിയേന്‌ സര്‍ദാര്‍ജീഡെ തെറി കേട്ടത്‌ !

മെല്ലെ മെഗാ ചിരിയായി….

അപ്പോഴേക്ക്‌ ആ വന്ന പാവത്തെ പോലെ ഓട്ടം പിടിയ്ക്കാന്‍ നടക്കുന്ന എല്ലാ ഡ്രൈവര്‍മാരും കൂടെ പുറകെ കൂടി തുടങ്ങി…

തല,”ഡ്യാ…പിള്ളേരേ….സത്യന്‍ അന്തിക്കാട്‌ ഇവിടെ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ നാടോടിക്കാറ്റ്‌ സിനിമയില്‍ ആറബികളെ വണ്ടിയില്‍ കേറ്റാന്‍ പാവങ്ങള്‍ അവരെ വളയുന്ന ഒരു സീന്‍ എടുത്തു…

ഓര്‍ക്കുന്നോ…..

മദ്രാസികള്‍ പഴയ മദ്രാസികള്‍ തന്നെ….എസ്ക്കേപ്പ്‌….. ”

ഞങ്ങള്‍ എല്ലരും മുന്നിലേ സബ്‌ വേയിലേക്ക്‌ ഓടി….

(ദൈവം അനുവദിച്ച്‌ തുടരും…. )

ഉവ്വ…ഉവ്വാ….നല്ല കൊച്ചാ…

തല വാപൊളിച്ചിരിയ്ക്കുവാ അത്‌ എന്നോട്‌ സംസരിയ്ക്കുന്ന കേട്ടിട്ട്‌ !

എന്തിന്‌ ഞാന്‍ തന്നെ ഞെട്ടിയിരിയ്ക്കുവാ…..

ഞാന്‍ ,”അപ്പൊ താന്‍ എന്തിനാ കുട്ടി അടുത്ത മാസം പഠിപ്പിക്കാന്‍ പോവുന്നത്‌ ഇപ്പോഴേ നോക്കുന്നത്‌ !? താന്‍ പ്രൈവറ്റ്‌ കോളേജില്‍ ഒന്നും അല്ലല്ലൊ….ഹൊ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ ട്രിവാന്‍ഡ്രത്തില്‍ പഠിച്ചു എന്ന്‌ പറയുന്നത്‌ തന്നെ ഒരു അന്തസ്സല്ലേ…..ലക്കി ഗേള്‍… ”

എന്നിട്ട്‌ സൈഡില്‍ ഇരുന്ന പുള്ളിക്കാരീടെ അമ്മയെ നോക്കി ഒന്ന്‌ ചിരിച്ചു ! അവരെ ഒഴിവാക്കിയിട്ടാ സംസാരം എന്നു തോന്നരുതല്ലൊ !!

സമയം കൊള്ളാം…. സംഗതി ഏറ്റു…

അവരൊന്നു പുഞ്ചിരിച്ചു….

മോള്‍ അതിലും അതിമനോഹരമായും !

ഹമ്മേ…ഇത്ര പെട്ടെന്ന്‌ ജീവിതം സഫലമായി എന്ന്‌ പറയാറായിട്ടില്ലാ…. ഈ പെണ്ണുങ്ങള്‍ടെ ചിരിയൊക്കെ കാണുമ്പൊ തന്നെ മനസ്സ്‌ ചഞ്ചലപ്പെട്ട്‌ പോയി സ്വപ്നം കാണാന്‍ തുടങ്ങും…അതുകൊണ്ടാ ആണുങ്ങളില്‍ പലരും വഴിതെറ്റുന്നേ… !

(അതില്‍ തന്നെ വഴിതെറ്റിയ ഓരോന്നാ ബാക്കിയൊള്ള പാവം പെണ്ണുങ്ങളേം വഴിതെറ്റിക്കുന്നേ… )

ഓ ഞാനായിട്ട്‌ ആരുടേയും സൈഡ്‌ പിടിച്ചതല്ലേ…നമ്മളേ വിട്ടേക്ക്‌…..

ഇനി ചിരിയില്‍ വീണ്‌ സ്വപ്നം കാണുന്നതിനു മുമ്പ്‌ ചിന്തിക്കണം എന്നു മനസ്സില്‍ സ്വയം ഉറപ്പിച്ചുവെന്നേ ഞാന്‍ ഉദ്ധേശിച്ചൊള്ളേ…

അവള്‍,”ആ ഒരു അന്തസ്സ്‌ മാത്രേ അവിടൊള്ളു…മാര്‍ക്ക്‌ വല്ലോം വേണേലേ നേരത്തേ പഠിയ്ക്കണം… ”

വല്യ വെടിക്കെട്ട്‌ ശബ്ദമൊന്നുമല്ല അവളുടേത്‌…പിന്നേ ഇതുപോലേ വല്ലതും പറയുമ്പോള്‍ സ്ഥിരം കാണാറുള്ള പെണ്ണുങ്ങള്‍ തമിഴ്‌ സിനിമാ നടിമാരുടെ പോലെ മുഖത്ത്‌ അവശ്യമില്ലാതെ ഭാവങ്ങള്‍ വാരി വിതറി ചിരിച്ച്‌ മതിച്ചൊക്കെയായിരിക്കും സംസാരം… എന്നാല്‍ ഇവള്‍ പറയാനുള്ളത്‌ പറഞ്ഞു….നിര്‍ത്തി…..

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇതുവരെയൊക്കെ എനിക്ക്‌ ഇഷ്ടപ്പെട്ടു…

ഞാന്‍,”ഹാ അതെല്ലായിടത്തും അങ്ങനാടോ…! സീ…പക്ഷേ…ഇപ്പോഴേ പഠിയ്ക്കാന്‍ ഞാന്‍ പറയില്ലാട്ടോ…. എക്സാമിനു ഒരു മാസം മുമ്പ്‌ സീരിയസ്‌ ആയിട്ട്‌ തീര്‍ക്കാന്‍ തുടങ്ങിയാല്‍ തന്നേ ഒരു 3-4 വട്ടം ഒരു കുഴപ്പവുമില്ലാതെ തീര്‍ക്കാം എല്ലാ വിഷയവും !”

അവള്‍,”അയ്യോ ഞാന്‍ ഇപ്പൊ പഠിയ്ക്കുവൊന്നുമല്ലാ…ദേ അമ്മയോട്‌ ചോദിച്ച്‌ നോക്ക്‌… !”

ഞാന്‍ ഒന്നു ചുമ്മാ അവരുടെ ഭാഗത്തേക്ക്‌ കണ്ണോടിച്ചു….

അവര്‍,”സത്യമാ മോനേ….ഇതിപ്പോ എന്നേ കാണിയ്ക്കാനല്ലേ….ഞാന്‍ അവള്‍ക്ക്‌ ഒരു നോവല്‍ വാങ്ങി കൊടുക്കാമെന്ന്‌ പറഞ്ഞാരുന്നു…’ടൂ സ്റ്റേയിറ്റ്സ്‌’…ഈ അഭ്യാസങ്ങളൊക്കെ അത്‌ മേടിച്ചെടുക്കാനാ…. ”

അവള്‍,”ശ്ശോ….അതും ഒണ്ടന്നേയൊള്ളു കേട്ടോ….അല്ലാതെ അതിനു വേണ്ടി മാത്രമൊന്നുമല്ലാ… ”

ഞാന്‍,”ഹേയ്‌ ഞാനും ഒരു എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയല്ലേ… എനിക്കറിഞ്ഞൂടെ മനസ്സിരുത്തി വായിക്കുന്നത്‌ എങ്ങനാന്ന്‌ ! പക്ഷെ താന്‍ വായിക്കുന്നത്‌ പോലെ ഞാന്‍ പരീക്ഷാ തലേന്നേ വായിക്കാറൊള്ളു !!”

ഒരമ്മ പെറ്റ മക്കള്‍ എന്നൊക്കെ ഈ അമ്മേം മകളേയും വിശേഷിപ്പിയ്ക്കണം….പിന്നേം ഒരേ ടൈമിങ്ങില്‍ ഒരു ചിരി പാസാക്കി…

മെല്ലെ നിര്‍ത്തി !

ഇതിനിടയില്‍ ഏതോവൊരുത്തീടെ ഫോണ്‍ വന്നൂന്ന്‌ പറഞ്ഞ്‌ തല എണീറ്റ്‌ പോയത്‌ എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം ഉളവാക്കി !!      😀

ഞാന്‍ അമ്മയേ നോക്കിക്കോണ്ട്‌ തുടര്‍ന്നു,”ആ പിന്നേ ഇങ്ങനേ ഒരോന്ന്‌ വാങ്ങി കൊടുക്കും എന്ന്‌ മോഹിപ്പിച്ച്‌ പഠിപ്പിക്കുന്ന മാതാപിതാക്കളെ കുറിച്ച്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ ഒന്നും പറയുന്നില്ലാ… എന്നാലും കുട്ടികള്‍ വളര്‍ന്നു വരുമ്പോ കൈക്കൂലി വാങ്ങുന്നത്‌ ഇതൊക്കെ കാരണമാ !!”

സിനിമാസ്ക്കോപ്പ്‌ ചിരി വീണ്ടൂം… ഹൊ പെണ്ണുങ്ങള്‍ടെ അടുത്ത്‌ പിടിച്ച്‌ നില്‍ക്കണേല്‍ നന്നായ്യിട്ട്‌ ചളി കോമഡികള്‍ ഇറക്കാന്‍ അറിയണമെന്നു കൂറച്ച്‌ മുമ്പ്‌ ബസിലിരുന്നപ്പോള്‍ തല പറഞ്ഞത്‌ മനസ്സില്‍ നോട്ട്‌ ചേയ്തിട്ടതെത്ര നന്നായി !!

ഞാന്‍ ഇന്നൊരു കലക്കു കലക്കും !!

അമ്മ,”മോന്‍ എങ്ങോട്ടാ !?”

ഞാന്‍,”മ്മ്‌…ചെന്നൈക്ക്‌….നിങ്ങളും അങ്ങോട്ട്‌ തന്നെയല്ലേ… !!?”

അമ്മ,”അവിടെയാണോ വീട്‌ !?”

“ഏയ്‌…. ”

“പിന്നെ… ”

പ്രധാന ഉദ്ധേശം ടൂറ്‍ ആണെന്ന്‌ ഞാനെങ്ങനാ പറയുന്നെ !

ഞാന്‍ അമേരിക്കയേക്കുറിച്ചൊള്ള സ്വപ്നങ്ങളെല്ലാം വെച്ചങ്ങ്‌ കാച്ചി !നുണയുടെ കാര്യത്തില്‍ നമ്മള്‍ കുറച്ചിട്ട്‌ ഒരു കാര്യവുമില്ലല്ലൊ… എല്ലാം കേട്ട്‌ രണ്ടും വാപൊളിച്ച്‌ പോയി !

അങ്ങനെ അങ്ങനെ തല തിരിച്ച്‌ വന്നപ്പോഴേക്ക്‌ ഞാന്‍ രണ്ട്‌ പേരേയും കയ്യിലെടുത്തു…

പിന്നെ സ്വപ്നക്കൂട്‌ സിനിമയില്‍ ജയസൂര്യ പൃഥ്വിരാജിനെക്കുറിച്ച്‌ വീട്ടിലെ പെണ്ണുങ്ങള്‍ടെ അടുത്ത്‌ പാര വെച്ചതു പോലെ ഞാന്‍ തലയെക്കുറിച്ച്‌ സൂചന കൊടുത്തതു കൊണ്ട്‌ അവനെ പരിചയപ്പെടുത്തി കൊടുത്തിട്ടും അപ്രതീക്ഷിത പ്രഹരങ്ങളൊന്നും കിട്ടിയില്ല !!

ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു….

“അപ്പൊ ചെന്നൈയിലാണോ ഫാദര്‍ വര്‍ക്ക്‌ ചെയ്യുന്നെ !?”

“പപ്പാ ഇപ്പൊ വര്‍ക്ക്‌ ചെയ്യുന്നില്ല… പോയിട്ട്‌ രണ്ടു കൊല്ലമായി !”

“ഓ രണ്ട്‌ കൊല്ലമെന്നു വെച്ചാല്‍ എക്കണോമിക്ക്‌ റിസഷന്‍ ടൈമിലാ ജോലി പോയെ…അപ്പൊ പപ്പാ ഐ.ടി. ഫീല്‍ഡിലാ അല്ലേ !?”

“ജോലിയല്ലാ….പപ്പാ ഒരു അപകടത്തില്‍ പോയിട്ട്‌ രണ്ട്‌ വര്‍ഷമായിന്നാ പറഞ്ഞെ…”ശബ്ദം ഇടറി….പുറത്തേക്ക്‌ കണ്ണും നട്ട്‌ ഇരിപ്പായി…. മെല്ലെ അമ്മയുടെ തോളിലേക്ക്‌ തല ചായ്ച്ചു !

മറുപടി പറയുന്നതിനു മുമ്പ്‌ ആലോചിക്കാത്തതിന്‌ ഞാന്‍ എന്നേ തന്നെ ശപിച്ചുപോയി…. ഓ ഇങ്ങനെയൊരു മണ്ടനായി പോയല്ലൊ ഞാന്‍….പാവം കൊച്ച്‌….

“സോ സോറി…..ഞാനൊരു മണ്ടന്‍….ഇത്ര ഗ്രിം ടോപിക്ക്‌ എക്സ്പെക്റ്റ്‌ ചെയ്തില്ല…അറിയാതെ അങ്ങ്‌ പറഞ്ഞുപോയതാ…..പ്ളീസ്‌…..വിഷമിക്കരുത്‌…..എന്നെ ഒരു ചീത്തയെങ്കിലും വിളിക്ക്‌… ”

ആ പാവം മുഖത്തോടെ ഇരിക്കുന്ന അമ്മയേയും ഞാനൊന്ന്‌ ദയനീയമായി നോക്കി….

“ഏയ്‌ അതിനു താനല്ലല്ലൊ ഇതിനെല്ലാം കാരണം…പപ്പയെക്കൊണ്ട്‌ കര്‍ത്താവിനെന്തോ ആവശ്യം വന്നു….പപ്പയെ തിരിച്ചു വിളിച്ചു….ഞാന്‍ അത്രേ കരുതിയിട്ടൊള്ളു…. ”

“ശ്ശെ…എന്നാലും ഞാന്‍ എന്ത്‌ മണ്ടനാ…. ”

“ഹാ…അത്‌ വിട്‌…..ഇതൊക്കെ പതിവായിടൊള്ളെയാ….ഞാന്‍ ഒന്ന്‌ കരഞ്ഞുപോലുമില്ലല്ലൊ….പിന്നെ താന്‍ എന്തിനാ ഡെസ്പ്‌ ആവുന്നെ… !?”

“വേറേ എന്താ പറയുക… ”

“സ്റ്റേഷന്‍ എത്താന്‍ ഇനി അധിക നേരമില്ലാ….എന്നാ ചേട്ടന്‍ തിരിച്ച്‌ പോവുന്നെ !? റിട്ടേണ്‍ ടിക്കറ്റ്‌ ഇല്ലേ !? ഫെസ്റ്റിവല്‍ സീസണാ…. ടിക്കറ്റ്‌ ഇല്ലെങ്കില്‍ എടുത്ത്‌ വെച്ചോ കേട്ടോ !”

ഒറ്റയടിക്ക്‌ ഇത്റേം ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി !

പറഞ്ഞുവന്നപ്പോള്‍ അവളും ഞാനും ഒരേ ദിവസമാ പോണെ… വേറേ ട്റെയിനാ !ഞാനാ ലാസ്റ്റ്‌ പോവുന്നെ….

പഷ്ട്‌ !

കൈവിട്ടു പോവാണല്ലൊ…

ഇല്ലാ…അത്‌ പാടില്ലാ…

ഞാന്‍ ഏണീറ്റ്‌ ഡോറിനു അടുത്ത്‌ കളക്ഷന്‍ എടുക്കാന്‍ നില്‍ക്കുന്ന തലയുടെ അടുത്തേക്ക്‌ പാഞ്ഞു…

“ഡാ ചെക്കാ… ഇന്നലെ ഞാന്‍ നിനക്ക്‌ വായിക്കാന്‍ തന്ന ആ ‘ടൂ സ്റ്റേയിറ്റ്സ്‌’ നോവല്‍ എന്തിയേ !?”

“ദേ…ഞാന്‍ തുടങ്ങിയിട്ടേയുള്ളു….ഒരോ സംഭവങ്ങളും അന്യായം അണ്ണാ അന്യായം…. ”

“ഡാ…ഞാന്‍ നിനക്ക്‌ ഇവിടെ നിന്ന് നാട്ടിലേക്ക്‌ തിരിയ്ക്കുന്ന അന്ന് ഇത്‌ സ്വന്തമായിട്ടങ്ങ്‌ തന്നേക്കാം…അല്ലെങ്കില്‍ ചെന്നൈയില്‍ നിന്ന് ഒന്ന് വാങ്ങി തരാം…..ഇപ്പൊ എനിക്ക്‌ വേണം….അത്യാവശ്യമാ….”,…ഇതും പറഞ്ഞ്‌ ബുക്ക്‌ തട്ടിപ്പറിച്ച്‌ സീറ്റിലേക്ക്‌ ഓടി….

ലാസ്റ്റ്‌ പേജ്‌ ഞാനൊന്ന് മറിച്ച്‌ നോക്കി…

ഉവ്വ്‌…

എല്ലാ ബുക്കിലേയും പോലെ ഇതിലും ലാസ്റ്റ്‌ ഞാന്‍ മെയില്‍ ഐ.ഡി. എഴുതി വെച്ചിട്ടുണ്ട്‌ ! അത്‌ ചുമ്മാ ചെറുപ്പ്പ്പം തൊട്ടേ ഉള്ള ശീലമാ !! ഇപ്പൊഴാ അതുകൊണ്ട്‌ ഒരു ഉപകാരം ഉണ്ടാവാന്‍ പോണേ….

ബുക്ക്‌ അവളുടേ നേരേ നീട്ടി… “ഡോ…ഇന്നാ….ഇതു വായിച്ചിട്ട്‌ ഇനി കാണുന്ന അന്ന് തിരിച്ച്‌ തന്നാല്‍ മതി… ”

“അയ്യൊ…ഏേയ്‌ അമ്മ വാങ്ങി തരുമെന്നേ…അത്‌ മതി.. ”

“വായിക്കാന്‍ ആണെങ്കില്‍ ഇത്‌ പിടിക്ക്‌…അല്ലാ ലൈബ്രറി ഉണ്ടാക്കാന്‍ ആണേല്‍ ഇത്‌ സ്വന്തമായിട്ടെടുക്കാനും മടിക്കേണ്ടാ…. ”

“അതേതായാലും വേണ്ടാ….പക്ഷേ…ഇനി കാണുമെന്ന് എന്താ ഉറപ്പ്‌ ! വേണ്ടാ…. ”

“ഹ നഷ്ടപ്പെട്ട നോട്ട്സ്‌ എനിക്ക്‌ തന്നപോലെ ഇത്‌ താന്‍ എനിക്ക്‌ തന്നാല്‍ മതി…അന്ന് സ്റ്റേഷനില്‍ വെച്ച്‌ കണ്ടാല്‍……ആഹ്‌ പിന്നെ അറിയാല്ലൊ ചേതന്‍ ഭഗത്ത്‌ എഴുതുന്ന ശൈലി….അയാളെല്ലാം വെട്ടിതുറന്ന് എഴുതീട്ടൊണ്ട്‌….താന്‍ ഇതൊക്കെ വായിച്ച്‌ വഷളാവരുത്‌…ഒരു നോവല്‍ എന്ന ഇമ്പോര്‍ട്ടന്‍സേ കൊടുക്കാവു…അതില്‍ അപ്പുറം ആവരുത്ട്ടോ…”,..ഇതും പറഞ്ഞ്‌ ബുക്ക്‌ അവള്‍ടെ കയ്യില്‍ വെച്ച്‌ കോടുത്തതും തല രംഗപ്രവേശം നടത്തി….

മനസ്സില്‍ എന്നെ പ്രാകികൊണ്ട്‌…. “ഡാ…ഡാ….സ്റ്റേഷന്‍ എത്തുവാ…..പെട്ടി എടുത്ത്‌ ഇറങ്ങ്‌ വേഗം….ഒടുക്കത്തെ തിരക്കാ…. ”

“അപ്പൊ ശരിയെന്നാല്‍ കാണാം…..ബൈ…സീ യാ…”,…..എന്നും പറഞ്ഞ്‌ മുകളിലേ ബര്‍ത്തില്‍ നിന്ന് പെട്ടിയും എടുത്ത്‌ സീന്‍ വിടേണ്ടി വന്നു എനിക്ക്‌….

ഞാന്‍ ആ അമ്മയേ ഒന്ന് നോക്കി…ആ മാലാഖയേയും….

കണ്ണെടുക്കാനേ തോന്നാത്ത ഒരു ചിരി ആ മുഖത്ത്‌ ഞാന്‍ കണ്ടു…..

മ്മ്…പത്ത്‌ ദിവസത്തെ വെക്കേഷന്‍ അടിച്ചുപൊളിക്കനുള്ള ഊര്‍ജ്ജം ആ ചിരിയില്‍ നിന്ന് നേടി……

അവളെ ഉപദേശിച്ചതില്‍ നിന്നെങ്കിലും ഞാന്‍ നല്ലവനാണെന്ന നല്ല ബുദ്ധി ആ കൊച്ചിന്‌ പറഞ്ഞു കൊടുക്കണേ കര്‍ത്താവേ….

ഞാന്‍ ഒരു സംഭവം തന്നെ….

ദൈവമേ എന്നേക്കൊണ്ട്‌ തോറ്റു…

സ്വപ്നങ്ങള്‍ നേയ്തുകൊണ്ട്‌ ചെന്നൈ മഹാ നഗരത്തില്‍ നോം കാലു കുത്തി….

(*ദൈവമനുവദിച്ച്‌ തുടരും….. )

കണ്ണുകള്‍ അടയ്ക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും തോറ്റ്‌ പിന്‍മാറി….
ഒന്നും മനസ്സിലാവണില്ല അല്ലേ !!?
അവന്‍ ഫോണില്‍ ചിലവഴിച്ച സമയത്തെക്കുറിച്ച്‌ ഞാന്‍ പോസ്റ്റിയത്‌ ഒന്നൂടെ എടുത്ത്‌ വായിക്ക്‌ അപ്പൊ മക്കള്‍ക്ക്‌ മനസ്സിലാവും !
വാരണം ആയിരത്തെക്കുറിച്ച്‌ എഴുതിയത്‌ കണ്ടോ…. !!?എന്നിട്ടും ക്ളിക്കായില്ലേ…. !!
ഉവ്വാ….
താഴത്തെ ബര്‍ത്തില്‍ ഒരു സുന്ദരി കൊച്ചോണ്ട്‌ !
ഞാന്‍ പുറമേ വായിനോക്കിയല്ലാ എന്നു വെയിറ്റിട്ട്‌ നടക്കുന്ന പാവമാ….ശരിയാ…. പക്ഷെ ഞാനും ആണ്‍കൊച്ചനല്ലേ….ഹൃദയത്തിണ്റ്റെ അടിത്തട്ടില്‍ ഒരു കാമുകിയില്ലെന്ന വേദന എന്നേയും അലട്ടുന്നുണ്ട്‌….
കുറേയെണ്ണത്തിനേ പ്രേമിച്ച്‌….വേറൊരുത്തിയെ കെട്ടുന്ന ഈ ലൈന്‍ സമ്പ്രദായത്തോടെനിക്ക്‌ പരമ പുച്ഛമാണേ…. പക്ഷെ എന്നെ മനസ്സിലാക്കുന്ന ഒരുത്തിയേ എനിക്ക്‌ മാത്രമായി കിട്ടുക എന്നത്‌ പണ്ടുതൊട്ടേയുള്ള സ്വപ്നമാ…
എവിടെ…
അങ്ങനൊരു പെണ്ണിനേം ഇതുവരെ പരിചയപ്പെട്ടിട്ടില്ല…. അപ്പൊഴാ ദേ ഈ സംഭവാമി യുഗേ യുഗേ….
മുടിയൊക്കെ സ്റ്റ്രേയിറ്റന്‍ ചെയ്ത്‌..,ലിപ്‌ സ്റ്റിക്കുമിട്ട്‌…,പശു അയവറക്കുന്ന പോലെ ബബിള്‍ ഗം ചവയ്ക്കുന്ന …,കഥകളിയ്ക്ക്‌ മേയ്ക്കപ്പ്‌ ഇട്ടിരിക്ക്ക്കുന്ന പോലത്തെ രൂപമാണ്‌ എല്ലാരുടേയും മനസ്സില്‍ വരുന്നതെന്നെനിക്ക്‌ ഊഹിക്കാം….
തെറ്റി മക്കളേ…തെറ്റി….
ഇത്‌ നാച്വറല്‍ ബ്യൂട്ടി….
പാവമാണെന്ന് കണ്ടാല്‍ തന്നെ പറയും….
അല്ല…പക്ഷെ അതൊരു മാനദണ്ഡമായി കാണാന്‍ പറ്റില്ല…
പണ്ട്‌ തിയേറ്ററില്‍ വെച്ചുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ…. (*അത്‌ അറിയാത്തവര്‍ ക്ഷമിക്കുക…..ദയവായി പണ്ടത്തെ പോസ്റ്റുകള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു… )
ആഹ്‌…അവളും എന്‍ജിനീയറിങ്ങില്‍ തന്നെ കുരുങ്ങി കിടക്കുന്ന ഒരു നിരാലംബയാണെന്നു കയ്യിലുള്ള ആ എന്‍ജിനീയറിംഗ്‌ മാക്സ്‌ III ടെക്സ്റ്റ്‌ കണ്ടാല്‍ അറിയാം…
ഓഹോ അപ്പൊ കൊച്ച്‌ ഒന്നെങ്കില്‍ ഒന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ്‌ ചുമ്മാ സമയം കളയാതെ സെം 3 പഠിയ്ക്കാന്‍ ശ്രമിക്കുവാ…
അല്ലേല്‍ ഈ കൊച്ച്‌ രണ്ടാം കൊല്ലം കഴിഞ്ഞ്‌ തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
പോട്ടെ..
എന്തായാലും മാനേജ്‌ ചെയ്യാം….
ആ ബുക്ക്‌ പൊതിഞ്ഞിരിക്കുന്ന രീതി കണ്ടാലറിയാം ഇത്‌ പഠനത്തില്‍ പുലിയാണെന്ന് !
അല്ലാ…
ഞാന്‍ ഇത്രേമൊക്കെ കാടുകേറി ചിന്തിക്കുന്നതെന്തിനാ…
ആ കൊച്ചെന്നോട്‌ സംസാരിച്ചാ … !!?
ഇല്ലല്ലോ…
അറ്റ്‌ലീസ്റ്റ്‌ ഈ പരിസരത്തോട്ടൊന്ന് നോക്കിയോ !!?
എവിടെ…
ഏതോ കുടുംബത്തില്‍ പിറന്ന ഊരും പേരും അറിയാത്ത ഒരു മാലാഖയേക്കുറിച്ചോര്‍ത്ത്‌ ഞാന്‍ എന്തിനു റ്റെന്‍ഷനടിയ്ക്കണം….
ഏയ്‌ ….
ഈ പ്രേമമൊന്നും ഭാഗ്യവും ചങ്കൂറ്റമൊന്നുമില്ലാത്തവര്‍ക്ക്‌ പറഞ്ഞിട്ടൊള്ള പണിയല്ലാ….
ഓഹ്‌ നാശം ഉറക്കവും പോയി…
ഞാനൊന്ന് നടക്കാന്‍ പോയി….
കാറ്റും കൊണ്ട്‌ ഡോറരികില്‍ നിന്നു….
പിന്നേം നമ്മടെ ടി.ടി.ആറ്‍. അണ്ണന്‍ പൊക്കി…
ഇനി കറങ്ങി നടക്കുന്നത്‌ പന്തിയല്ല…..
സമയം 1 ആവുന്നു….
മുകളിലേ ബര്‍ത്തിലേക്ക്‌ വലിഞ്ഞ്‌ കേറുമ്പോഴും അവളുടെ മുഖത്തേക്ക്‌ നോക്കാതിരിയ്ക്കാന്‍ ഞാന്‍ ശ്രമിയ്ക്കുണ്ടായിരുന്നു…
എവിടെ…
അറിയാതെ ആ മുടിയിഴകള്‍ വീണു കിടക്കുന്ന സുന്ദര വദനത്തിലേക്ക്‌ കണ്ണൊന്ന് പാഞ്ഞു…
തീര്‍ന്നു….
ഇന്നിനി ഉറക്കം വരില്ലാ….
തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി…
നോ രക്ഷാ….
എന്നാല്‍ നല്ല ക്ഷീണമുണ്ട്‌ താനും…. കാരണം ഇടയ്ക്കിടക്ക്‌ കോട്ടുവായിടുന്നൊണ്ട്‌ !!
അവസാന ശ്രമം നടത്താന്‍ തീരുമാനിച്ചു…
മനസ്സിലായില്ലാ….. !?
ച്ഛേ….മ്‌ളേച്ഛന്‍മാര്‍….വൃത്തികേടിനൊന്നും പോവാനല്ലാ…
ഞാന്‍ ഉറങ്ങാന്‍ ഒരു ഐഡിയ കണ്ടുപിടിച്ചൂന്ന്….
നാലാം സെമസ്റ്ററില്‍ പഠിക്കേണ്ടിയിരുന്ന കുറച്ച്‌ നോട്ട്സ്‌ ഫോട്ടോസ്റ്റാറ്റ്‌ എടുത്തത്‌ ബാഗില്‍ അടിത്തട്ടില്‍ തപ്പിയപ്പോള്‍ കിട്ടി…..
(*പരീക്ഷയ്ക്ക്‌ മുമ്പ്‌ പഠിയ്ക്കേണ്ട സാധനങ്ങളാ…. )
ചുമ്മാ ഒന്നു കണ്ണോടിച്ച്‌ നോക്കി….
ഏവിടെ !!?
ഏത്‌ മൊഡ്യൂള്‍ ആണെന്ന് പോയിട്ട്‌ ഏത്‌ വിഷയമാണെന്നു പോലും ക്ളിക്കായില്ല ! 😀
അതാലോചിച്ച്‌ സമയം കളഞ്ഞില്ല…
ചുമ്മാ ആദ്യത്തെ 2 വരി വായിച്ചത്‌ എനിക്ക്‌ ഓര്‍മ്മയുണ്ട്‌….
ഈ സ്വിച്ച്‌ ഓഫ്‌ ആക്കുമ്പൊ മൊബൈല്‍ ഓഫാവുന്ന പോലെ മനുഷ്യനെ ഉറക്കാന്‍ മുതുകാടും സാമ്രാട്ടും ഒക്കെ ശ്രമിയ്ക്കില്ലേ….
ചക്ക വെട്ടിയീട്ടപോലെ ഞാന്‍ ഉറങ്ങിപ്പോയി…..!!!

**********************************************************

രാവിലേ തല എവിടെയൊക്കെയോ ഇടിച്ച്‌ ഞാന്‍ എണീറ്റു….
തലയും തിരുമ്മി കണ്ണു തുറന്നു വാച്ചില്‍ നോക്കുമ്പോ സമയം 6:50 !
ശ്ശൊ…ഗതികേട്‌….. ഇനി ഏതാണ്ട്‌ ഒരു മണിക്കൂറേ ഒള്ളു ചെന്നൈയിലെത്താന്‍…. എണീയ്ക്കട്ടെ….
താഴെ ഇറങ്ങുമ്പൊ അവള്‍ വായനയില്‍ തന്നാ…. ഞാന്‍ മൈന്‍ഡ്‌ ചെയ്തില്ലേ….
പല്ലൊക്കെ തേച്ച്‌ തിരിച്ചെത്തിയപ്പോഴാ ഓര്‍ത്തെ…കര്‍ത്താവേ… ഞാന്‍ ഒറ്റയ്ക്കല്ലല്ലൊ വന്നേ…. തലയെന്തിയേ…. !?
ഹ…എണ്റ്റെ തലയല്ലാ….
കൂടെ വന്നവനേ…. നേതാവേ….
ബര്‍ത്തില്‍ ബാഗൊണ്ടല്ലൊ…. എവിടെപ്പോയി….!!?
ഞാന്‍ അന്വേഷിച്ച്‌ നടക്കാന്‍ തുടങ്ങി… ദേ ലവന്‍….
ഒരു പത്തുപതിനാറു വയസ്സൊള്ള മദാമ്മ കൊച്ചിനോടും അവള്‍ടെ അമ്മ ഒരു 30-35 തോന്നിയ്ക്കുന്ന മദാമ്മയോടും സംസാരിയ്ക്കുന്നു….
വഴിയില്‍ പരിചയപ്പെടുന്ന ആരേയും കറക്കിയെടുത്ത്‌ സുഹൃത്ത്‌ ബന്ധം വളര്‍ത്താന്‍ മിടുമിടുക്കനാ പയ്യന്‍…
പൊന്നോ….
ഇല്ല… ഇനിയും ഒരു കൊച്ചിനേം കൂടെ കറക്കിയെടുക്കാന്‍ ഞാന്‍ സമ്മതിയ്ക്കൂല !
(*വേണേല്‍ ആ മദാമ്മയേം ഞാന്‍ സഹോദരിയായിട്ട്‌ കൂട്ടിക്കൊള്ളാം…. )

“കര്‍ത്താവേ കൂടെ നില്‍ക്കണേ…. ”

ഇല്ലാ…ആ കൊച്ചിനും യോഗമില്ലാ…. !
ഞാന്‍ എത്തുമ്പോഴേക്ക്‌ അവനെ കെട്ടിപിടിച്ച്‌ യാത്രയും പറഞ്ഞ്‌ അവരങ്ങ്‌ പോയി…. അവനാണേല്‍ ആ കെട്ടി പിടിയ്ക്കലില്‍ അലിഞ്ഞ്‌…ലോകം കീഴടക്കിയ സന്തോഷത്തോടെയാ വരവ്‌… തെണ്ടീ….
അടുത്ത്‌ സൈഡില്‍ തന്നെ വന്നിരുന്നു….
ഇപ്പോഴും മുഖത്താ പുഞ്ചിരിയൊണ്ട്‌…
പക്ഷെ എന്നാലും കുറുക്കണ്റ്റെ കണ്ണ്‍ കോഴിക്കൂട്ടില്‍ തന്നെ….. അപ്പുറത്തിരിയ്ക്കുന്ന മറ്റേ കൊച്ചിനേ നോക്കുന്നു…..
തെണ്ടി…
ഞാന്‍ എങ്ങനാ പറയുന്നെ അതില്‍ എനിക്കൊരു കണ്ണൊണ്ടെന്നു…
പക്ഷെ നമ്മടെ കൊച്ച്‌ മാന്യയാ….
അവളാരേം നോക്കില്ല….

സൈഡിലിരുന്ന ചേട്ടന്‍ പോയപ്പൊ ഞാന്‍ വിന്‍ഡോ സീറ്റില്‍ എത്തി… ലവളുടെ ഒപ്പോസിറ്റ്‌ !
ഞാന്‍ പാവം….മൈന്‍ഡ്‌ ചെയ്യാതെ അങ്ങനെ ഇരുന്നു…

പെട്ടെന്ന്…..

അവള്‍,”എക്സ്‌ക്യൂസ്‌ മീ… ”

ഞാന്‍ തരിയ്ച്ചിരുന്ന് പോയി… ആരും കാണാതെ എണ്റ്റെ കാലില്‍ ഒന്നു നുള്ളി നോക്കി….പുല്ല്‌….സത്യമാ….എന്നോട്‌ തന്നെയാ നമ്മടെ കൊച്ച്‌ സംസ്സരിയ്ക്കാന്‍ തുടങ്ങുന്നെ….

ഞാന്‍,”യ്‌..യെസ്‌…. ”

“ഇത്‌ ചേട്ടണ്റ്റെ ആണൊ… !!?”
2-3 സെറ്റ്‌ പേപ്പര്‍ കാണിക്കുന്നൊണ്ട്‌…

ആത്മഗതം,”എവിടെയോ കണ്ടിട്ടുണ്ടല്ലോ…ദൈവമേ ഇന്നലെ ഉറങ്ങാന്‍ വായിച്ച സെമെസ്റ്റര്‍ 4 നോട്ട്‌ ! കര്‍ത്താവേ പണി പാളല്ലേ…കൂടെയുണ്ടാവണേ…. ”

“ഓ….യെസ്‌……. എണ്റ്റെയാ….താങ്ക്സ്‌ എ ലോട്ട്‌… ഇന്നലെ വായിക്കുന്നതിണ്റ്റെ ഇടയില്‍ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി….ഞാന്‍ രാവിലെ നോക്കിയപ്പോഴൊന്നും കണ്ടില്ല… ”

അവളതെണ്റ്റെ കയ്യിലേക്ക്‌ തന്നു….
ചെറുതായിടൊന്നു തൊട്ടു എന്നു തോന്നുന്നു….എന്തായാലും തൊട്ട പോലെ രോമാഞ്ചം ഒണ്ടായി….
അവള്‍ടെ അമ്മ അപ്പുറത്തിരുന്നു നോക്കുന്നത്‌ മൈന്‍ഡ്‌ ചെയ്യാതെ

ഞാന്‍ തുടര്‍ന്നു,”വണ്‍സ്‌ എഗേയിന്‍ താങ്ക്സ്‌… ”

“ഹേയ്‌….അല്ലാ…ഇപ്പൊ ഏത്‌ ഇയറാ… !?”

“2ന്‍ഡ്‌ ഇയര്‍ കഴിഞ്ഞു…ഇ.സി.ഇ…. താനൊ !?”

“1സ്റ്റ്‌ ഇയര്‍ കഴിഞ്ഞു….ഇ.സി.ഇ. ”

“ഓഹോ…ഇപ്പൊ തന്നെ മൂന്നാം സെമെസ്റ്റര്‍ പഠിക്ക്ക്കുവാണോ…. !!? ”

“അപ്പൊ ചേട്ടന്‍ ഇന്നലെ പഠിച്ചു എന്നു പറഞ്ഞത്‌ കഴിഞ്ഞ സെമെസ്റ്ററിണ്റ്റെയാന്നോ… !!?”

അവളുടെ ചോദ്യം കേട്ട്‌ അടുത്തിരിയ്ക്കുന്ന തല ആക്കിയൊരു ചിരി….

ഞാന്‍ വിടുവോ..,”കഴിഞ്ഞ സെമെസ്റ്റര്‍ ആണെടാ….ബട്ട്‌ അത്‌….എനിക്ക്‌ പെട്ടെന്നാ ഓര്‍മ്മ വന്നെ….എക്സാമിന്‌ ഞാന്‍ എഴുതിയ ഒരുത്തരം തെറ്റിയിട്ടില്ലല്ലോ എന്നു ഞാന്‍ നോക്കുവായിരുന്നു….. ”

ഉത്തരം കേട്ട്‌ വിരുതന്‍ ‘തല’ പോലും അന്തം വിട്ടു പോയി !!

“ഓ ഐ സീ….ഐ ആം സെറാ…സി.ഇ.ടി.യില്‍ പഠിയ്ക്കുന്നു…. ”

ഇതും പറഞ്ഞ്‌ എനിയ്ക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌ !

******ദൈവം അനുവദിച്ച്‌ തുടരും********

നാലാമത്തെ സെമസ്റ്റര്‍ കഴിഞ്ഞ്‌ ചുമ്മാ അങ്ങനെ വീട്ടില്‍ കുത്തിയിരുന്ന്‌ സമയം കളഞ്ഞോണ്ടിരിക്കുമ്പൊ മ്മടെ പഴയ ഒരു ഫ്രണ്ടിന്‍്റ്റെ ഒരു മെയില്‍ കിട്ടി…..

സുഖവിവരം അന്വേഷിച്ചോണ്ട്‌…..

പുള്ളിക്കാരന്‌ എന്നേക്കാള്‍ ഒരു വയസ്സ്‌ കാണും….കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ പഠിക്കുവാ…

ഞാന്‍ മറുപടി അയച്ചു…

അങ്ങനെയിരിക്കുമ്പോ എന്‍്റ്റെ മെയില്‍ ബോക്സില്‍ ദേ കിടക്കുന്നു ലവന്‍്റ്റെ അടുത്ത മെയില്‍ !

“ഇവനിതെന്തുപറ്റി !? ഞാന്‍ സംശയമൊന്നും ചോദിച്ചില്ലല്ലൊ ഇങ്ങോട്ട്‌ വീണ്ടും അയക്കാന്‍…. !!?”

തുറന്നപ്പോഴല്ലേ കാര്യം മനസ്സിലായത്‌…. അവന്‍ ചെന്നൈ വരെ പോവുന്നുണ്ട്‌…

എന്തിനാന്നറിയോ… !!?

യു.എസ്‌. കോണ്‍സുലേറ്റില്‍ യു.എസ്‌.ഐ.ഇ.എഫ്‌.ഇല്‍ പോവാന്‍…

എന്നുവെച്ചാല്‍ അമേരിക്കന്‍ മണ്ണിലേക്ക്‌ പഠിക്കാനായി ചേക്കേറുന്നതില്‍ ജാഡ തെണ്ടികള്‍, എല്ലാം അന്വേഷിച്ച്‌ ശരിയാക്കാന്‍ പോണ സ്ഥലം !!

“ഓ ചുമ്മാതല്ല ഇവന്‌ എന്നോട്‌ പെട്ടെന്ന്‌ ഒരു സ്നേഹം ! അവന്‍ വല്യ പുള്ളിയാണെന്ന്‌ കാണിക്കാനുള്ള തത്രപ്പാടിലാ…. ”

എനിക്കതത്ര പിടിച്ചില്ല !

ഞാനാ ഏറ്റവും വല്യ അഹങ്കാരി എന്ന്‌ വിശ്വസിക്കുന്ന ഒരു പാവം അഹങ്കാരിയാ നോം….

ആ എന്നോടാ അവന്‍്റ്റെ കളി….

ഞാന്‍ വിടുമോ !?

അടുത്ത സെക്കന്‍ഡില്‍ മറുപടി വെച്ച്‌ കാച്ചി….

പച്ച മലയാളത്തില്‍ ധിതായിരുന്നു അര്‍ത്ഥം.. ,

_________________________________________

“പ്രിയ ചങ്ങാതി,

കര്‍ത്താവിന്‍്റ്റെ ഓരോ അത്ഭുതങ്ങളേ…ഞാനും അങ്ങോട്ട്‌ പോവാനുള്ള തയാറെടുപ്പിലാ…. പക്ഷെ ഡേയ്‌.. ചെന്നൈ സെന്‍്റ്ററിനേക്കാള്‍ നല്ലത്‌ മുംബൈ കോണ്‍സുലേറ്റിലുള്ള സെന്‍്റ്ററിലാണെന്നാ എന്‍്റ്റെ ഏറെ നാളത്തെ അന്വേഷണങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌ ! അവധി തീര്‍ത്ത്‌ ക്ളാസ്സ്‌ തുടങ്ങാന്‍ യൂണിവേര്‍സിറ്റിയിലേ മണ്ടന്‍മാര്‍ തീരുമാനിക്കുന്നതിനു മുമ്പ്‌ ഞാന്‍ ഹിന്ദിക്കാരുടെ മണ്ണില്‍ ഇതിനായി പാദം പതിപ്പിച്ചിരിയ്ക്കും !ങാ നിനക്ക്‌ ശുഭയാത്ര നേരുന്നു… ”

_________________________________________

നമ്മളേക്കൊണ്ട്‌ ഇതൊക്കെയല്ലേ പറ്റു… അവനേ ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്തു ! ഞാന്‍ മുട്ട്‌ മടക്കിയുമില്ല !!

സന്തോഷം…

ചിരി…

അവസാനം അട്ടഹാസം….

“ബുഹാഹാ….ഹഹാഹാ…ഹാ…. ”

ഓ എന്ത്‌ ചെയ്യാനാ…ചിരി അധികമായാല്‍ കര്‍ത്താവ്‌ പെട്ടെന്ന്‌ മറുപണി തരും…ആഹ്‌ അതങ്ങനെ തന്നെ വേണമല്ലൊ….

അവന്‍്റ്റെ മറുപടി എന്‍്റ്റെ ചിരി നിര്‍ത്തി !

അത്‌ ഇങ്ങനെയായിരുന്നു… ,

_____________________________________________

“ഡാ ചക്കരേ,

ഞാനും ഇതൊക്കെ അന്വേഷിച്ചറിഞ്ഞതാ….അങ്ങനെ വിളിച്ച്‌ ചോദിച്ചപ്പൊ മനസ്സിലായത്‌ ഇതിന്‍്റ്റെ 2500 രൂപാ വിലയുള്ള മെമ്പര്‍ഷിപ്പ്‌ ഏതെങ്കിലും സെന്‍്റ്ററില്‍ നിന്നെടുത്താല്‍ മതി…ഒരു കൊല്ലം ഇഷ്ടമുള്ള സെന്‍്റ്ററില്‍ പോയി ക്ളാസ്സ്‌ അറ്റന്‍്റ്റ്‌ ചെയ്യാം….ഏത്‌ സെന്‍്റ്ററില്‍ മെമ്പര്‍ ആയാലും ഇന്‍്റ്റര്‍നെറ്റില്‍ നിന്നുള്ള അവരുടെ സഹായമെല്ലാം കിട്ടുവേം ചെയ്യുമെന്നേ…!!

എന്‍്റ്റെ കൂടെ നമ്മടെ കുറച്ച്‌ പിള്ളേരുമുണ്ട്‌..നീയും പോരന്നേ…താമസമൊക്കെ ഞാന്‍ കുറഞ്ഞ റേറ്റില്‍ ഞാന്‍ ഒപ്പിച്ചുവെച്ചിട്ടുണ്ട്‌… മറുത്തൊന്നും പറയേണ്ടാ…കൂടെയുള്ള ഒരുത്തന്‍്റ്റെ ടിക്കറ്റ്‌ എങ്ങനെ ക്യാന്‍സല്‍ ചെയ്യുമെന്നാലോചിച്ച്‌ കഷ്ടപ്പെടുവായിരുന്നു…..

അപ്പൊ ശരിയെന്നാ…അടുത്ത തിങ്കളാഴ്ച രാത്രി എട്ടേകാലിന്‌ റയില്‍വേ സ്റ്റേഷനില്‍ വെച്ചുകാണാം…. ”

________________________________________________

ഞാന്‍ തലയില്‍ കൈവെച്ച്‌ ഇരുന്നുപോയി !

അറിയാതെ മനസ്സില്‍ മൂളിപ്പോയി..,

“ചക്കിനു വെച്ചത്‌ കൊക്കിനു കൊണ്ടു…വെളുക്കാന്‍ തേച്ചത്‌ പാണ്ടായി ….. !!!”

അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക “അച്ചായന്‍ in and as അണ്ണാച്ചി !”

“ഹൊ എന്തൊരു തണുപ്പാ….ഈ പുതപ്പെവിടെ പോയി….ഞങ്ങളൊന്നിച്ചാണല്ലൊ ഉറങ്ങാന്‍ കിടന്നെ….ധിതെവിടെ പോയി… !!?”

“നീ എന്നുതൊട്ടാടാ സൂര്യനമസ്കാരം ചെയ്ത്‌ തുടങ്ങിയെ…!?”,പിതാജി പുറകില്‍ വന്ന് പേടിപ്പിച്ചു.

“അല്ല…ഞാന്‍…എന്‍്റ്റെ പുതപ്പ്‌…. ”

“നീ എന്നതാടാ ഇന്നലെ കട്ടിലിനടിയിലാന്നോ കിടന്നെ… !!?”

“എനിക്ക്‌ ഓര്‍മ്മയില്ല…. “”എടിയേ ഭാര്യേ….നീ ഇന്നലെ മോനു പാലു തന്നാന്നോ കോടൂത്തേ…!!? അതോ നിന്‍്റ്റെ വീട്ടില്‍ ചെത്തിയ കള്ളു വല്ലോം…. ”

അമ്മയ്ക്ക്‌ ടെമ്പര്‍ കേറി,”എന്‍്റ്റെ ദൈവമേ….ഒരു മൈക്ക്‌ വെച്ച്‌ വിളിച്ച്‌ പറ….ഈ മനുഷ്യന്‍ പണ്ടെങ്ങാണ്ട്‌ നാട്ടിലേ എന്‍്റ്റെ വീട്ടില്‍ വന്നപ്പോള്‍ ഏഴയലത്ത്‌ എവിടെയോ കള്ള് ചെത്തുന്നത്‌ കണ്ടകാലം തൊട്ട്‌ തുടങ്ങിയതാ എന്നെ ആക്കുന്നത്‌ ! എന്‍്റ്റെ വീട്ടില്‍ ആരും കുടിക്കത്തില്ല….നിങ്ങളും ഈ കാര്യത്തില്‍ നീറ്റാ…പക്ഷെ ഇങ്ങനെ എപ്പോഴും ഇങ്ങനെ വെള്ളമടീടെ കാര്യം എടുത്തിട്ട്‌ ഇവനെ നിങ്ങള്‍ കുടിയനാക്കും ഇങ്ങനെ പോയാല്‍… !!”

അപ്പനാരാ മോന്‍…. ആ ഡയലോഗ്‌ തീരുന്നതിനു മുമ്പ്‌ സീനില്‍ നിന്ന് അപ്രത്യക്ഷനായി !

അമ്മ എനിക്കെതിരെ തിരിഞ്ഞു…. “കെട്ടിക്കാന്‍ പ്രായമായി എന്നിട്ടും നട്ടുച്ച വരെ കിടന്നുറങ്ങുന്നു ! സ്കൂളില്‍ ആരുന്നപ്പൊ കഴുത്തില്‍ കോണകവും കെട്ടി ചെല്ലേണ്ട സമയമായി…എണീക്കെടാ ഫൂള്‍…. ”

ഞാനും സീനില്‍ നിന്നു മുങ്ങി….

പ്രത്യക്ഷപ്പെട്ടത്‌ സിറ്റ്‌ ഔട്ടില്‍….

ഹൊ മഴയ്ക്ക്‌ എന്തൊരു സൌന്തര്യമാ…. പുറത്തിറങ്ങി “അടെടാ മഴൈടാ അടൈ മഴൈടാ …..” പാടി ഡാന്‍സ്‌ കളിക്കണമെന്നുണ്ടായിരുന്നു….ഓ ഡ്യറ്റ്‌ കളിക്കാന്‍ കൂടെ ആളില്ലാത്തതുകൊണ്ട്‌ പിന്നെ ആരെങ്കിലും ആയിട്ട്‌ ആകാമെന്നു വെച്ചു…. !!

പക്ഷെ അമ്മ പറഞ്ഞ ആ ഡയലോഗ്‌ ശരിക്കും എന്നെ പിടിച്ച്‌ ഉലച്ചു….

നൊസ്റ്റാള്‍ജിയ…..

ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഓര്‍മ്മകള്‍ മനസ്സിലേക്ക്‌ ഓടിയെത്തി….

മഴയും കൊണ്ട്‌ പ്ളസ്‌ 2 ട്യൂഷനു പോയിരുന്നതും…അത്‌ കഴിഞ്ഞ്‌ കട്ട്‌ ചെയ്യാനായി കുറേ ക്ളാസ്സും…ങാ അതൊക്കെ ഒരു കാലം……

എന്‍്റ്റെ സുഹൃത്തുക്കളെ മുഴുവന്‍ എന്നില്‍ നിന്ന് അകറ്റിയ ഒരുമാതിരി കോപ്പിലേ പരിപാടി ആയിപ്പോയി എന്‍്ട്രന്‍സും… അതിന്‍്റ്റെ ഇടിവെട്ട്‌ റിസല്‍റ്റും !

പഠിച്ചിരുന്ന കാലത്ത്‌ ആ പ്ളസ്‌ 2 സെക്ഷനോട്‌ ഒടുക്കത്തെ ദേഷ്യമായിരുന്നു…അത്‌ നരകമായി കരുതിയിരുന്നു…..ഇന്നു അത്‌ തെറ്റായിരുന്നു എന്ന് ഞാന്‍ ഈ നശിച്ച എന്‍ജിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്ന ശേഷം മനസ്സിലായി… ഇതിനെ അപേക്ഷിച്ച്‌ നോക്കുമ്പോ എന്‍്റ്റെ പ്ളസ്‌ 2 സ്വര്‍ഗ്ഗം ആയിരുന്നു !!

അങ്ങനെ പറയാന്‍ പ്രധാന കാരണം എന്‍്റ്റെ ഗ്യാങ്ങ്‌ തന്നെയാ !

കന്യാസ്ത്രീകള്‍ അവരുടെ മഠം പോലെ കാത്ത്സൂക്ഷിച്ച്‌ പരിപാലിച്ചിരുന്ന ആ ഡീസന്‍്റ്റ്‌ സ്ഥലം ഒരു പ്ളസ്‌ 2 സെക്ഷന്‍ ആക്കിയത്‌ ഞങ്ങളുടെ ബാച്ചിന്‍്റ്റെ ശ്രമകരമായ പദ്ധതികളുടെ ഫലമായാണ്‌…

എല്ലാം പുലികള്‍….

അതില്‍ തന്നെ ഏറ്റവും വേന്ദ്രന്‍മാരായ പുലികള്‍ ഞങ്ങളുടെ ടീം….

എല്ലാരും വത്യസ്തര്‍… പക്ഷെ ഒടുക്കത്തെ ഫ്രണ്ട്സ്‌ !

വിശദമായി പരിചയപ്പെടുത്താം…

1)ആദ്യം നോം

അന്നത്തെ ഞാന്‍ ഇന്നത്തെ എന്നില്‍നിന്നും വളരെ വത്യസ്തനായിരുന്നു… എക്സ്‌-ബുദ്ധിജീവി(എന്‍്റ്റെ അഭിപ്രായമല്ലാ…അവന്‍മാരുടെ സൃഷ്ടി)…

അതായത്‌ പത്തുവരെ പഠിക്കാനായി ജീവിച്ച്‌ അതിനുശേഷം ജീവിക്കാനായി പഠിക്കാന്‍ ശ്രമിച്ച മഹാന്‍… ഞാന്‍ മെക്കാനിക്കല്‍ ആയിത്തുടങ്ങി എന്നു തോന്നിയ കാലത്ത്‌ പഠിപ്പിസ്റ്റ്‌ ഇമേജ്‌ വിട്ട്‌ കലാ സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ പില്‍ക്കാലത്ത്‌ അതുമാത്രം ആയിപ്പോയവന്‍ !!

2)ഇപ്പൊ ബുദ്ധിജീവി

കണ്ടാല്‍ ശരിക്കും ഒരു ‘എക്സിക്യൂട്ടന്‍’ !

സുന്ദരന്‍..,സുമുഖന്‍…,

തീരെ ചെറുപ്പത്തിലേ പ്രേമിച്ച്‌ ദൂഷ്യ വശം മനസ്സിലാക്കി പിന്നീട്‌ മഹര്‍ഷി ആയവന്‍…

എല്ലാറ്റിലുമുപരി പത്തുവരെ എനിക്കുണ്ടായിരുന്ന ടീച്ചേര്‍സിനിടയിലെ ആ വി.ഐ.പി. സ്ഥാനം കൈയ്യേറിയ മഹാന്‍… ഹേയ്‌ ഒട്ടും അസൂയ ഇല്ലാട്ടൊ… കാരണം വഴിയേ നിങ്ങള്‍ക്ക്‌ മനസ്സിലായിക്കോളും !

3)ഓട്ടക്കാരന്‍

സ്പോര്‍ട്ട്സ്‌ വീരന്‍…..

സല്‍മാന്‍ ഖാന്‍ ആവാനായി ജനിച്ച ‘ജിമ്മന്‍’…

പ്രേമ ബന്ധങ്ങളുടെ കാര്യത്തില്‍ ഒരു കാസനോവ !

ഇപ്പൊ ഒരുത്തി കുരുക്ക്‌ മുറുക്കിയതുകൊണ്ട്‌ വേറേ കേസ്‌ ഏറ്റെടുക്കുന്നില്ല !!

‘കമ്മിറ്റെഡ്‌’ !!

4) ഹൈലീ എക്സ്പ്ളോസീവ്‌

വേറേ എന്ത്‌ ഇവനെ കുറിച്ച്‌ പറയണമെന്നെനിക്കറിയില്ല !

ഒരു ഇതിഹാസത്തില്‍(ശരിക്ക്‌ ഒന്നു പോരാ..) നായകനാവാന്‍ മാത്രം വേന്ദ്രന്‍ !! ചിരിപ്പിച്ച്‌ മനുഷ്യനേ കൊല്ലും…മിക്കതും അവന്‍്റ്റെ മണ്ടത്തരങ്ങള്‍ കാരണം സൃഷ്ടിക്കപ്പെടുന്നവ…

കണ്ടാല്‍ ഒന്നുരണ്ട്‌ നട്ട്‌ തലയില്‍ കുറവാണെന്ന് തോന്നും… പരിചയപ്പെട്ടാല്‍ അത്‌ തെറ്റാണെന്ന് മനസ്സിലാവും…. നട്ട്‌ അവന്‍്റ്റെ തലയുടെ അടുത്തൂടെ പോയിട്ടില്ല !!

പണ്ട്‌ എന്‍്റ്റെ കൂടെ പഠിച്ചിരുന്ന കാലത്ത്‌ ഒരു പെണ്ണ്‍ അവനെ ചതിച്ച്‌ ഞങ്ങളുടെ ഒരു കൂട്ടുകാരന്‍്റ്റെ കൂടെ പോയി !(അവളുടെയും കൂട്ടുകാരന്‍ ആയതാ വിനയായത്‌ !!)

അന്ന് തൊട്ട്‌ “അവളെന്നെ എന്നൈ തേടി വന്ന….” പാട്ടും പാടി നടപ്പായിരുന്നു…

ഇപ്പൊ വേറേ കോളേജില്‍ ചെന്ന് ട്രാക്ക്‌ മാറി എന്നാ അവന്‍ പറഞ്ഞത്‌….

5) ഞാന്‍ ഗുണ്ട എന്ന ഭാവം എപ്പോഴും മുഖത്ത്‌ വാരി വിതറിയിട്ടുണ്ടാവും….കാണാന്‍ ഒരു ഉണ്ട !

അങ്ങോട്ടും ഇങ്ങോട്ടും ടൈറ്റ്‌ ഡ്രെസ്സുമിട്ട്‌ ഇരുമ്പിന്‍്റ്റെ തളയൊക്കെയിട്ട്‌ നിരാശാ കാമുകനേപ്പോലേ നടക്കും…..ന്നാല്‍ നിരാശിക്കാന്‍ മാത്രമൊന്നും അങ്ങനെ കാര്യമായിടൊന്നുമില്ല…

മാത്രമല്ല ഇപ്പൊ ഒരു നായിക ആളേ ആകെ മാറ്റിയെടുത്തു എന്നാണ്‌ അടിയന്‌ അറിയാന്‍ കഴിഞ്ഞത്‌ !!

____________________________________________________________________________

ഏറ്റവും അവസാനം ഞങ്ങള്‍ എല്ലാരും കൂടെ കൂടിയത്‌ ഒരു ട്രയിന്‍ യാത്രയിലാ…

ഇടയ്ക്ക്‌ എന്‍്റ്റെ മൊബൈല്‍ ഒന്ന് ചിലച്ചു…

ബി.എസ്‌.എന്‍.എല്‍.ഇന്‍്റ്റെ എസ്‌.എം.എസ്‌….

Who is Mohanlal ?

a) Actor b)Cricketer

Send A or B to ***** and win gifts worth of thousands….

ഇത്‌ വായിച്ച്‌ ഞങ്ങള്‍ ഒരുപാട്‌ ചിരിച്ചു…

ഇതിനിടയില്‍ ഞാന്‍ പറഞ്ഞതില്‍ നാലാമന്‍ എക്സ്പ്ളോസീവ്‌ എന്‍്റ്റെ മൊബൈല്‍ എടുത്ത്‌ ഉത്തരം അയച്ചു….

അഞ്ചു രൂപ കളഞ്ഞതിന്‍്റ്റെ ദേഷ്യം തീര്‍ക്കാതിരിക്കുമോ ഞാന്‍,”ഭാ…തൊരപ്പാ…. ”

“നീ പോടാ ഞവര കിഴീ… ”

“ങേ…അതെന്തോന്നാ… !!?”

“അത്‌ അറിയാമെങ്കില്‍ ഞാന്‍ നിന്നെ വിളിക്കുമോ…!!? അവനു മോഹന്‍ലാലണ്ണന്‍ ആരാന്ന് അറിയില്ലെന്ന് ! ഞാന്‍ തീര്‍ത്തു കൊടുത്തു… ”

ഗുണ്ട,”ഓ നീ b) ക്രിക്കറ്റര്‍ എന്ന് അയച്ചല്ലേ… ”

എക്സ്പ്ളോസീവ്‌,”ഹേയ്‌… “ബുദ്ധിജീവി,”ശരിക്കുള്ള ഉത്തരം അയച്ച്‌ അവന്‍ നിന്‍്റ്റെ പൈസ കളഞ്ഞു… ”

ഓട്ടക്കാരന്‍,”ഹാഹാ…ഹാ…മിക്കവാറും ഇവന്‍ c) ‘പാസ്‌’ എന്ന് അയച്ചുകാണും…. ”

ഞങ്ങളെല്ലാം ചിരിയോടെ ചിരി…

എക്സ്പ്ളോസീവ്‌,”ഹല്ലാ…. ”

ഞാന്‍ ഞെട്ടി,”ങേ…കുരുത്തംകെട്ടവനേ നീ എന്തുവാ പിന്നെ അയച്ചേ… !!?”

എക്സ്പ്ളോസീവ്‌,” സീ…ക്വസ്റ്റ്യന്‍ ഇട്ടവന്‍്റ്റെ അച്ചന്‍…. ”

പിന്നെ അവിടെ കൂട്ടച്ചിരി മുഴങ്ങിയെന്ന് പ്രത്യേകിച്ച്‌ പറയേണ്ടല്ലൊ….ടി.ടി.ആറ്‍. വന്ന് ചൂടാവുന്നത്‌ വരെ അത്‌ തുടര്‍ന്നു…. !!!

ങാ ക്ളാസ്സിന്‍്റ്റെ ഒരു അംശമേ ആയിട്ടുള്ളു ഞങ്ങള്‍….പക്ഷെ ധിപ്പോ എന്‍്റ്റെ ഗ്യാങ്ങിനേ മാത്രമേ പരിചയപ്പെടുത്തുന്നുള്ളു….ആവശ്യം വന്നാല്‍ വഴിയേ പറഞ്ഞുകൊള്ളാം…

പേരൊന്നും ഇല്ലായിരുന്നു ഗ്യാങ്ങിനു….ഇടാന്‍ താല്‍പ്പര്യമിലാഞ്ഞിട്ടല്ലാ….അഞ്ച്‌ വത്യസ്ത സ്വഭാവക്കാര്‍ ചേര്‍ന്നുള്ള ഈ വിചിത്ര ജീവികളുടെ കൂട്ടത്തെ എന്താ വിളിക്കേണ്ടതെന്ന് ഞങ്ങള്‍ക്കും ചുറ്റുമുള്ളവര്‍ക്കും അറിയില്ലാരുന്നു….

എന്തേലും അഭിപ്രായ വ്യതാസം ഉണ്ടേല്‍ അറിയിക്കണം….

എന്ന് സ്വന്തം,

വടക്കന്‍ അച്ചായന്‍…..

‘അയാള്‍ കഥ എഴുതുകയാണ്‌’ എന്ന പടത്തില്‍ മ്മടെ ഇന്നസെന്‍റ്റ്‌ എട്ട്‌ നാടും പൊട്ടിക്കുമാറ്‌ കാറി വിളിച്ചോണ്ട്‌ ഓടിയത്‌ ഓര്‍ക്കുന്നില്ലേ… !?

” മഞ്ചാടി വാരികയില്‍ അടുത്ത ആഴ്ച്ച മുതല്‍….സാഗര്‍ കോട്ടപ്പുറം എഴുതുന്ന സര്‍വ്വീസ്‌ സ്റ്റോറീ….ഒരു ഗസറ്റഡ്‌ യക്ഷി…. ഒരു ഗസറ്റഡ്‌ യക്ഷി ! ”

അതുപോലെ ധിവിടെ ഞാനൊരെണ്ണം കാച്ചാന്‍ പോവ്വാ…

എന്‍്റ്റെ മഹത്തായ അടുത്ത പോസ്റ്റ്‌ ഉടന്‍ വരുന്നു…..

എനിക്ക്‌ തലവേദന വരുത്തിവെച്ചവള്‍… !

( പ്രതികാരദാഹിയായി നായികയ്ക്കിട്ട്‌ പണിയാനായി അവളെ നാണംകെടുത്താനായി നായകന്‍ എഴുതുന്ന കഥയാ സില്‍മേല്‌…..പക്ഷെ ഇത്‌ എനിക്ക്‌ പണികിട്ടിയ കഥയാ…. )

ങാ…പിന്നേ….ധിവിടെ അവള്‍ എന്ന് ഞാന്‍ വിളിക്കുന്ന തെണ്ടി …എന്‍്റ്റെ കൂട്ടുകാരി മാത്രം….അതിന്‍്റ്റെ അപ്പുറത്തൊന്നുമില്ല…..

വെറുതെ ഇരുന്ന് കള്ളച്ചിരി ചിരിച്ച്‌ ഊഹിച്ച്‌ തലപുകയ്ക്കേണ്ടാ…. എന്‍്റ്റെ ഫ്രണ്ട്സ്‌ ലിസ്റ്റില്‍ ആണുങ്ങളേക്കാള്‍ പെണ്ണുങ്ങളാ….

എനിക്ക്‌ ചീത്ത സ്വഭാവങ്ങളൊന്നും ഇല്ലാത്തകൊണ്ട്‌ കൂടെ കൂടുന്നതാ ഒരോന്നും…എന്‍്റ്റെ മനസാക്ഷിസൂക്ഷിപ്പ്‌ ജോലി കൂടുതലും നല്ല 2-3 പെണ്‍ ഫ്രണ്ട്സാ നിര്‍വ്വഹിക്കാറ്‌…..

അതല്ലാതെ ഞാന്‍ അങ്ങനെ പ്രേമിച്ച്‌ ഒരു പെണ്‍കൊച്ചിന്‍്റ്റെയും പുറകെ ഇതുവരെ പോയിട്ടില്ല !

എന്‍്റ്റെ ഈ നല്ല സ്വഭാവം കണ്ടിട്ടും ‘എല്ലാ തരത്തിലും എനിക്ക്‌ ചേര്‍ന്ന’ , ‘നന്‍മ മാത്രം മനസ്സിലുള്ള’ ഒരു പെണ്ണിനേ ഞാന്‍ കണ്ടിട്ടുമില്ല…. എന്നേ തേടി നെറ്റ്‌വര്‍ക്കിങ്ങിനായി വന്നിട്ടുമില്ല !

ആര്‍ക്ക്‌ പോയി…… അങ്ങനെയുള്ള നല്ല ബ്ളഡി ഫൂള്‍ പെണ്ണുങ്ങള്‍ക്ക്‌ പോയി !!

ഓരോരുത്തര്‍ പറയുന്നു അങ്ങനെ ഉള്ള പെണ്ണുങ്ങള്‍ക്ക്‌ വംശനാശം സംഭവിച്ചു….ഇനി സംഭവിക്കാന്‍ ബാക്കിയുള്ളവ മാളത്തില്‍ നിന്ന് പുറത്തിറങ്ങാറേയില്ല…. ഞാന്‍ തന്നെ മെനക്കെട്ട്‌ അന്വേഷിക്കണമെന്ന് !!!

ങാ അതൊക്കെ എന്തേലും ആവട്ടെ….

അപ്പൊ ഞാന്‍, ” എനിക്ക്‌ തലവേദന വരുത്തിവെച്ചവള്‍…! ” ,പോസ്റ്റുമേ….

ധിതുവരെ സഹകരിച്ച എന്‍്റ്റെ പ്രിയ ബൂലോഗവാസികള്‍ അതും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

സ്വന്തം വടക്കന്‍ അച്ചായന്‍…

(എന്‍്റ്റെ അനുഭവം അതിന്‍്റ്റെ പര്യവസാന ഘട്ടത്തിലാണ്‌…. സംഭവം സീരിയസ്‌ ആവുകയാണ്‌….ട്വിസ്റ്റ്‌….ട്വിസ്റ്റോട്‌ ട്വിസ്റ്റ്‌…. )

ആലില പോലെ വിറച്ചുകൊണ്ട്‌ ഞാന്‍ ആ അസ്പരസ്സിന്‍്റ്റെ അടുത്തേക്ക്‌ നീങ്ങി…

അവള്‍ മൊബൈലിലാ….ആരോടോ സീരിയസ്സായി സംസാരിക്കുവാ….

“അല്ലാ…ഇത്‌ ആന്‍്റ്റീടെ ഫോണാ…. ”

പിന്നെ കുറെ നേരത്തേക്ക്‌ മറുസൈഡില്‍ നിന്നു പറയുന്നതിനു മൂളുന്നുണ്ട്‌…

അതിനിടയില്‍ അവളെന്നെ തന്നെ നോക്കി നില്‍ക്കുവാ….ഞാന്‍ അവളേയും….

ആ ചിരി…

എന്‍്റ്റമ്മോ… സഹിക്കാനാവുന്നില്ല !

ഞാന്‍ മൊബൈല്‍ എടുത്ത്‌ അവള്‍ കാണാന്‍ പാകത്തിനു പിടിച്ചു…. ഓ…തന്നെ തന്നെ….കള്ളച്ചിരി വീണ്ടും…അവള്‍ക്ക്‌ ആശയം പിടികിട്ടി…!!

“ആന്‍്റ്റീടെ ബാലന്‍സാ പോവുന്നെ….ഒരു കാര്യം ചെയ്യ്‌…എന്‍്റ്റെ നമ്പര്‍ നോട്ട്‌ ചെയ്തോളു….വൈകുന്നേരം വിളിച്ചാ മതി….ങാ…944*******……”

ഞാന്‍ അര്‍ത്തിയോടെ അത്‌ കുറിച്ചെടുക്കുന്നത്‌ അവളും കണ്ടു….

വീണ്ടും ചിരിച്ചു…

കുരിശ്‌…..

പെട്ടെന്ന്‌ ഞങ്ങളുടെ കോളേജ്‌ വഴി പോവുന്ന നാശം പിടിച്ച ഒരു ബസ്‌ എഴുന്നള്ളുന്നു…. ഉടന്‍ തന്നെ ചെക്കന്‍മാരെല്ലാമെന്നെ കൈ ഒഴിഞ്ഞു !

“ഡെയ്‌ നീയായി നിന്‍്റ്റെ പാടായി….എന്ത്‌ പണ്ടാരമെങ്കിലും ചെയ്യ്‌…… ”

“എടാ തെണ്ടികളെ…ഒന്നു ഹെല്‍പ്‌ ചെയ്യ്‌….സത്യമായിട്ടും ധിതെന്‍്റ്റെ ആദ്യത്തേതും അവസാനത്തേതുമായ ചാന്‍സാ… ”

“അയ്യോ ഒരു മാന്യന്‍…ങാ….ലൈനൊന്നുമില്ലേലും നീ പെണ്ണുങ്ങളെ ഫ്രണ്ടാക്കാന്‍ മിടുക്കനാണല്ലൊ…! വേണേല്‍ ഇവിടെ കുറ്റിയടിച്ച്‌ ഡീറ്റയിത്സ്‌ ഒപ്പിക്ക്‌…എന്നിട്ട്‌ വന്നാ മതി…ഇല്ലാതെയാ ഹോസ്റ്റലിന്‍്റ്റെ പടി കടത്തില്ല…. ”

“ചെകുത്താനും മാലാഖയും കൂടെ എന്നെ നെടുകേ പിളര്‍ന്നങ്ങ്‌ കൊല്ല്‌.. പുല്ല്‌ !!”

“പോവേണ്ടവരു പോ….എന്‍്റ്റെ മനസ്സില്‍ നിന്‍്റ്റെയൊക്കെ പോലെ കളങ്കമില്ലെന്ന്‌ കര്‍ത്താവിനറിയാം….അവളെ എനിക്ക്‌ വിധിച്ചിട്ടൊണ്ടേല്‍ അവളെന്‍്റ്റേത്‌ മാത്രമാവും….നോക്കിക്കോ…. ”

(*ട്വിസ്റ്റ്‌… )

ബസ്‌ വന്നതും അവള്‍ടെ കൂടെ വന്ന ഒരു പെണ്ണുമ്പിള്ള അതിനു നേരേ കൈചൂണ്ടുന്നത്‌ കണ്ടു… പിന്നെ കണ്ടത്‌ അവള്‍ കുടുംബസമേതം അതിന്‍്റ്റെ ഫ്രണ്ട്‌ ഡോറിന്‍്റ്റെ പുറകെ ഓടുന്നതാ !

“ഭലേ ഭേഷ്‌….ലപ്പോ ഇവളും എന്‍്റ്റെ വഴിയേ തന്നെയാ….കര്‍ത്താവേ നീ ഇല്ലേല്‍ ഞാന്‍ തെണ്ടി പോയേനേ…ബുഹാഹാഹാ.. “

പിന്നെ ഒരു വിധം ഫുട്ബോഡില്‍ തൂങ്ങി ഞാനും അതില്‍ കയറി… എന്‍്റ്റെ ആ അധ്വാനം കണ്ടപ്പോഴാ ഉള്ളില്‍ കേറിയ പുത്രന്‍മാര്‍ക്കും എന്നേ സഹായിച്ചേ മതിയാവൂ എന്നു തോന്നിയത്‌ !പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റ്‌…

പിള്ളേരങ്ങോട്ട്‌ ഉത്സാഹിച്ച്‌ മുന്നില്‍ നിന്ന മാന്യ മഹാജനങ്ങളെ എല്ലാം മാറ്റി… ഈ പൊന്നുതമ്പുരാന്‌ വഴിയൊരുക്കി !

എന്നേ അവള്‍ പിന്നെയും കണ്ടു…

ചിരിച്ചു…വെറുമൊരു പുഞ്ചിരിയൊന്നുമല്ലാ… വേറേ ആരുമങ്ങനെ ശ്രദ്ധിക്കാത്ത്‌ വിധത്തില്‍ കൈ പൊക്കി എനിക്കൊരു “ഹായ്‌” പറഞ്ഞു…

ബാക്ക്ഗ്രൌണ്ട്‌ ആയിട്ട്‌ എന്‍്റ്റെ ചെവിയിലേക്ക്‌ “നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ… “

ഞാന്‍ മുന്നിലേക്ക്‌ സ്ളോ മോഷനില്‍ നീങ്ങി….

സ്ത്രീകള്‍ക്ക്‌ റിസര്‍വേഷന്‍ ഒള്ളതുകൊണ്ട്‌ ആ പാവത്തിനു സീറ്റ്‌ കിട്ടിയതിനും ഞാന്‍ ദൈവത്തിനു സ്തുതി അര്‍പ്പിച്ചു…

“ങാ അവളേലും വിശ്രമിക്കട്ടെ… ”

കുടുംബാംഗങ്ങള്‍ക്കെല്ലാം പുറകില്‍…വേറേ എതോ സ്ത്രീയുടെ കൂടെയാ പുള്ളിക്കാരിക്ക്‌ സീറ്റ്‌ കിടിയത്‌…

“ബഹുത്‌ അച്ചാ…മുതലാളീ ചങ്ക ചക ചകാ…. ”

ഞാന്‍ അവളുടെ പുറകില്‍ നിലയുറപ്പിച്ചു…അവളെന്നെ കണ്ടിട്ടില്ല…ഞാന്‍ പറ്റിച്ചേ….

ഞാന്‍ പുറകിലേക്ക്‌ നോക്കി…എനിക്കുവേണ്ടി വഴിയൊരുക്കിയ പാവങ്ങള്‍ തളര്‍ന്നേലും എനിക്ക്‌ വന്ന യോഗമോര്‍ത്ത്‌ എക്സ്റ്റ്രീംളീ ഹാപ്പി…. അവന്‍മാര്‍ക്ക്‌ കൂടുതല്‍ സന്തോഷിക്കാനുള്ള വകയായി എനിക്ക്‌ ഇവളെ കിട്ടിയാ മതിയാരുന്നു !

അവിടെ കമ്പിയില്‍ ചാരിയങ്ങനെ നില്‍ക്കുന്ന ഒരു വൃത്തിക്കെട്ടവന്‍്റ്റെ നോട്ടം എനിക്ക്‌ തീരെ പിടിച്ചില്ല… മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ട്‌ പോയീന്ന്‌ പണ്ടോരോ ക്ണാപ്പന്‍മാര്‍ പറഞ്ഞിട്ടുമുണ്ട്‌… ഞാന്‍ വിടുവോ…കേറി അവനെ കവര്‍ ചെയ്തങ്ങ്‌ നിന്നു … ഞാന്‍ ആരാ മോന്‍ !

“ബുഹാഹാ…ഹാഹാ.. ”

അപ്പോഴാ ശ്രദ്ധിച്ചത്‌…അവള്‍ ഇടയ്ക്കിടയ്ക്ക്‌ മുന്നോട്ടാഞ്ഞ്‌ നോക്കുന്നു…

“ങേ…ദൈവമേ….അവിടെ ഇനി വേറേ വല്ല ചെറ്റകളും ഉണ്ടോ… !!?”

അയ്യോ ഇല്ലാ….പാവം കൊച്ച്‌…ഞാന്‍ ആ കൊച്ചിനേ വെറുതേ തെറ്റിദ്ധരിച്ചു… അവള്‍ടെ കുടുംബം സുഖമായിട്ട്‌ ഇരിക്കുന്നുണ്ടോന്ന്‌ നോക്കിയതാവും…

“പാവം കൊ…ച്ച… “ഞാന്‍ അത്‌ മുഴുമിച്ചില്ലാ…

കാരണം അവള്‍ മുന്നോട്ട്‌ നോക്കും..പിന്നെ താഴോട്ടും…

“ങേ എന്തായിരിക്കും ഇതിന്‍്റ്റെ ഗുട്ടന്‍സ്‌….”

പെട്ടെന്നാ ആ ദിവ്യ വെളിച്ചം കണ്ടത്‌…വോ..മൊബൈല്‍ ഫോണ്‍…..

ങേ..സൌണ്ട്‌ കേള്‍ക്കുന്നുമില്ലാ…. അവള്‍ ചറ പറ എന്നു ടൈപ്പു ചെയ്യുന്നുമുണ്ട്‌ !

“എന്തോ ഒരു വശപിശകില്ലേ…ങാ….ഒണ്ടെന്നാ തോന്നുന്നെ…ഇവളെന്താണോ ടൈപ്പ്‌ ചെയ്യുന്നേ… ”

പുറകില്‍നിന്ന്‌ ഏന്തി വലിഞ്ഞ്‌ നോക്കി…കാണുന്നില്ലാ…. ഹാ…അങ്ങനെ തോല്‍വി സമ്മതിക്കാന്‍ പറ്റില്ലല്ലോ….ഞാന്‍ വിട്ടില്ലാ… കഷ്ടപ്പാടുകള്‍ സഹിച്ച്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ അവള്‍ മൊബൈലില്‍ ആര്‍ക്കോ രചിക്കുന്ന രാമായണത്തിന്‍റ്റെ ഒരു കഷ്ണം….

അതിങ്ങനെ ആയിരുന്നു….

….ur absence is driving me mad n I couldnt enjoy the movie at all…i miss ur hugs n kisses 😦 

എനിക്കറിയില്ല…മനസ്സില്‍ അപ്പോള്‍ പൊട്ടിയ ‘ലഡു’ മാനസ്സികാവസ്ഥ പറഞ്ഞറിയിക്കാന്‍ ആവാത്തതാ…..

ഞാന്‍ നിന്ന്‌ ഉരുകി….

അവള്‍ടെ ഈ ഒടുക്കത്തെ ചിരിയില്‍ പണ്ട്‌ തന്നെ ആരെയോ വീഴ്ത്തി എന്നിട്ടും പുതിയ മേടുകള്‍ തേടി അലയുന്നതിനിടയിലാ എന്നേ വലയില്‍ കിട്ടിയെ….അതോ ഇനി ഇത്‌ തന്നേയാണോ തൊഴില്‍….!!?

മാനസികമായി തകര്‍ന്ന ഞാന്‍ പുറകിലേക്ക്‌ നടന്നു….മ്മടെ പിള്ളേരുടെ അടുത്തേക്ക്‌..

“ങാ എല്ലാം ഡീറ്റയിലായിട്ട്‌ കിട്ടി…..ഇപ്പൊ ഒന്നും ചോദിക്കരുത്‌….ഞാന്‍ നിങ്ങള്‍ക്ക്‌ എല്ലാം മനസ്സിലാക്കി തരാം…വണ്ടിയില്‍ നിന്നൊന്ന് ഇറങ്ങിക്കോട്ടെ…. ”

“കണ്ടില്ലേ ഒരു പെണ്ണ്‍ വന്ന് കേറിയപ്പോഴേക്ക്‌ അഹങ്കാരം ഡബിളായി…. ”

“ങാ..നീ ഇതെന്നും പറയണം… ”

ഒരുകണക്കിനു ഞാന്‍ പിടിച്ച്‌ നിന്നു…

“ആഹ്‌ പിന്നേ റയില്‍ വേ സ്റ്റേഷന്‍്റ്റെ അവിടെ ഇറങ്ങണം…എനിക്കൊരു ചെറിയ പണിയൊണ്ട്‌…പോണ വഴിക്ക്‌ ഞാന്‍ പറഞ്ഞു തരാം എല്ലാം… ”

സ്റ്റോപ്പിലിറങ്ങി നടക്കുന്ന വഴിയില്‍ അന്നു നടന്ന സംഗതികള്‍ മുഴുവന്‍ ഞാന്‍ വിവരിച്ചു….

ക്ളൈമാക്സിനു ഒടുക്കത്തെ ചിരി….

ഞാന്‍ പ്രതികരിച്ചില്ലാ…

ആഹ്‌ വളരുന്നതിനു മുമ്പ്‌ സത്യാവസ്ഥ മനസ്സിലാക്കി തന്ന കര്‍ത്താവിനു സ്തോത്രം…

പെട്ടെന്ന് ചിരി നിര്‍ത്തി ഒരുത്തന്‍,”നിക്ക്‌…ഇപ്പൊ നീയെന്തിനാ റയില്‍വേ സ്റ്റേഷനിലോട്ട്‌….നിനക്ക്‌ പെണ്ണുങ്ങളെ അറിയാത്തകൊണ്ടാ ഈ ചതി കിട്ടിയപ്പൊ ഇത്ര വിഷമം…എന്നുവെച്ച്‌ ഈ ചെറിയ കര്യത്തിനു നീ വല്ല അവിവേകവും…. ”

ശ്ശട..പടാന്ന് എല്ലാരും കൂടെന്നെ മുറുക്കെ പിടിച്ചു…

“ഹാഹാ…ഹാ….ഹാഹാ…അയ്യോ ഈ ആഴ്ച്ച കേട്ട ഏറ്റവും നല്ല കോമഡി….എഡെയ്‌ ഇത്‌ അതിനൊന്നുമല്ല….നീ കണ്ടോ…. ”

ഞാന്‍ കുതറി മുന്നോട്ട്‌ നടന്നു….

റയില്‍വേ സ്റ്റേഷനു മുന്നിലുള്ള കോയിന്‍ ബോക്സ്‌ ആയിരുന്നു ലക്ഷ്യം…. ചെന്നപാടെ 1 രൂപാ കുഴിയിലേക്ക്‌ ഇട്ട്‌ മൊബൈല്‍ നോക്കി ആ നമ്പറിലേക്ക്‌ വിളിച്ചു…

(*ഡയലര്‍ ടോണ്‍)

അപ്പൊ പുറകില്‍ നിന്ന് വേറൊരുത്തന്‍….”അഹങ്കാരിക്ക്‌ കിട്ടിയ ശിക്ഷ പോരെന്ന് തോന്നുന്നു….ദേ ആ പുന്നാര മോളെ വിളിക്കുന്നു…. ”

ഞാന്‍ ശ്രദ്ധ ഫോണിലേക്ക്‌ ആക്കി…പെട്ടെന്ന് ഡയലര്‍ ടോണ്‍ നിന്നു…

“ഹലോ… ”

“ങാ..ഹലോ ഞാനാ…തിയേറ്ററില്‍ അടുത്തിരുന്ന… ”

“മനസ്സിലായി..മനസ്സിലായി….ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലാട്ടൊ… ”

പുറകില്‍ നില്‍ക്കുന്നവര്‍ ഒലിപ്പീരെന്നൊക്കെ വിധിയെഴുതുന്നത്‌ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു…ഫോണിലേക്ക്‌….

“എന്താ പേര്‌… !!?”

“സ്നേഹാ ജേക്കബ്‌… ”

“ഞാന്‍ ആരാണെന്ന് അറിയേണ്ടേ… ”

“പിന്നേ…കഴുത്തില്‍ കുരിശുമാല ഞാന്‍ കണ്ടു….ആരേലും വരുന്നേനു മുമ്പ്‌ പറയന്നേ…ആരാ… !!?”

ഞാന്‍……..നിന്‍്റ്റെ അപ്പന്‍….

പുറകിലെ കോലാഹലങ്ങള്‍ ഒറ്റയടിക്ക്‌ നിശ്ചലമായി….

ഞാന്‍ തുടര്‍ന്നു…

എടി അപരാധി മോളെ….നീ മൊബൈലില്‍ ചാറ്റിക്കൊണ്ടിരുന്ന കിഴങ്ങന്‍മാരെപ്പോലെ തന്നെയാ എല്ലാ ആണുങ്ങളും എന്നു വിചാരിച്ചേല്‍ നെനെക്ക്‌ തെറ്റിയെടീ പുല്ലേ….ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല…കര്‍ത്താവെന്നേയും കൈവിടില്ലാ….നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടീ….നീയൊക്കെയാ ഈ നാട്ടില്‍ സ്ത്രീ പീഡനം ഒണ്ടാക്കുന്ന വിത്തുകള്‍….അടിച്ച്‌ നിന്‍്റ്റെ പല്ലു 32ഉം പുറത്തിടാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടല്ല വെറുതേ വിട്ടത്‌…ആ വീട്ടുകാരെ അറിയിക്കേണ്ടെന്ന് കരുതി…കേട്ടോടീ ശവമേ…

(*ഡയലര്‍ ടോണ്‍)

“ശ്ശെ…നാശം സമയം കഴിഞ്ഞു ഫോണ്‍ കട്ടായി !! ആരെങ്കിലും 1രൂപ നാണയം താടാ… ”

തടിയന്‍ ഇടയില്‍ കേറി,”ഏെയ്‌…വേണ്ടെടാ…വിട്ടേക്ക്‌…ഇനി അവള്‍ എടുക്കത്തില്ല….എന്തൊക്കെ പറഞ്ഞാലും നീ കലക്കി മോനേ… ”

“ആണല്ലേ….ശ്ശെ…. ”

എലുമ്പന്‍,”നീ വിഷമിക്കേണ്ടെടാ…..പറയാന്‍ ഉള്ളതൊക്കെ പറഞ്ഞിട്ടുണ്ട്‌…. ”

ബുദ്ധിജീവി,”നീ ആണുങ്ങളുടെ മാനം കാത്തു പുത്രാ… ”

“എന്നാലും ഒരു തിരകഥ തയ്യാറാക്കി….തെറി വിളി മെച്ചപ്പെടുത്തേണ്ടതായിരുന്നു…..ങാ പോട്ടെ… ”

തടിയന്‍,”ഇനിയെന്നാണാവോ ഈ പെണ്ണുങ്ങള്‍ ഒക്കെ നന്നാവുക…. ??”

“എടാ പുല്ലേ…നിന്നേ പോലെ ഒരു ചുറ്റിക്കളിക്കാരന്‍ ആണെന്ന് വെച്ചാ അവള്‍ എന്‍്റ്റെ പുറകേ കൂടിയെ…. നിന്നേ പോലെ കപട കാമുകന്‍മാര്‍ തീരുമ്പൊ ഇവറ്റകള്‍ക്കും വംശനാശം സംഭവിച്ചോളും !!

വാല്‍ : ഇതോടെ ബ്രഹ്മചാരി ആവാന്‍ തീരുമാനിച്ച ഞാന്‍ ഇന്നും അത്‌ തുടരുന്നു….അതില്‍ എന്തെങ്കിലും എതിര്‍പ്പുള്ള പെണ്‍പിള്ളേര്‍ എനിക്ക്‌ മെയില്‍ ചെയ്യുക…

reachvadakkan@gmail.com

സഹതാപം തോന്നിയ മറ്റു ബ്ളോഗന്‍മാര്‍ കമന്‍്റ്റടിച്ച്‌ പ്രോത്സാഹിപ്പിക്കുക…

എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്‌…അപേക്ഷിക്കുകയാണ്‌….

സ്വന്തം വടക്കന്‍ അച്ചായന്‍ ….

സിനിമേടെ അവസാനം കാവ്യ മാധവന്‍ പറഞ്ഞു,”അതേടാ…ഞാന്‍ പാപ്പീടെ പെണ്ണ്‍ തന്നെയാ… ”

ദേ പിന്നേം രോഞ്ചാമം…ച്ചേ….ഐ മീന്‍ രോമാഞ്ചം….

ഇവളെന്നോട്‌ ഇത്‌ പറയാന്‍ ഇടവരുത്തണേ കര്‍ത്താവേ(അയ്യോ ഞാന്‍ കാവ്യേച്ചീടെ കാര്യമല്ലാട്ടോ പറഞ്ഞത്‌)…

എവിടെ കര്‍ത്താവെന്നെ കൈവിടുവാന്നാ തോന്നുന്നെ…

സിനിമ തീര്‍ന്നു….

അയ്യോ എന്‍്റ്റെ കഥ ട്രാജഡി ആവുന്ന ലക്ഷണമാണമാണോ… !!?ദേ എന്‍്റ്റെ കൈയ്യെത്തും ദൂരത്തുനിന്ന് അവളകലുന്നു…. അവളെന്‍്റ്റെ ഭാഗത്തേക്കൊന്നുൊന്നു നോക്കീന്നൊള്ളത്‌ ശരിയാ…പക്ഷെ ഇനിയും നോട്ടവും ചിരിയും കൊണ്ട്‌ തൃപ്തിപ്പെടാന്‍ പറ്റില്ലല്ലൊ…കഥയുടെ പര്യവസാന ഘട്ടത്തിലല്ലേ എത്തി നില്‍ക്കുന്നത്‌…ഞാനിപ്പൊ എന്താ ചെയ്യേണ്ടത്‌….അടിമുടി വിറയ്ക്കുന്ന ഈ അവസ്ഥയില്‍ ഞാന്‍ എന്ത്‌ കുന്തം ചെയ്യാനാ…

“(*ആത്മഗതം) ചക്കര കുട്ടീ…ഒന്നു തിരിഞ്ഞ്‌ നോക്ക്‌…എന്‍്റ്റെ മനസ്സിലേ ആഗ്രഹം മനസ്സിലാക്കാന്‍ P.hd ഒന്നും വേണ്ടാ…നിനക്ക്‌ കാര്യം പിടികിട്ടീന്നും എനിക്ക്‌ മനസ്സിലായി….ഒന്നു നോക്കു പെണ്ണേ…..ഞാനൊരു പാവമാ….പഞ്ചപാവമാ…..പെണ്‍പിള്ളേരുടെ മുഖത്തോട്ടെൊക്കെ നോക്കുമെങ്കിലും അതിനു വേറേ ഒരു അര്‍ത്‌ഥവും മനസ്സില്‍ വിചാരിച്ചിട്ടല്ല…ഇതുവരെ പരിചയപ്പെട്ടിട്ടുള്ള പെണ്‍കുഞ്ഞുങ്ങളേ മുഴുവന്‍ സഹോദരിമാരായിട്ടേ കണ്ടിട്ടൊള്ളു…അമ്മച്ചിയാണേ നേര്‌…. ”

എവടെ…അവള്‍ പോവാ….ഞാന്‍ ശശി ആയെന്ന് എതാണ്ടുറപ്പായി…..ങാ പോയാല്‍ പോകട്ടെന്നും വെച്ച്‌ ഞാനും മുന്നോട്ട്‌ നടന്നു….മ്മടെ വാല്‍മാക്രികളുടെ കൂടെ… തിരക്കിനിടയില്‍ അവളെവിടെയോ അങ്ങനെയങ്ങ്‌ പോയി !!

ഞങ്ങള്‍ ബസ്‌സ്റ്റോപ്പിലേക്ക്‌ നടന്നു…തിരിച്ച്‌ ആ നരക ഹോസ്റ്റലിലോട്ട്‌ കെട്ടിയെടുക്കണ്ടേ… !!?

ഒരുപാട്‌ ബസ്‌ വരുന്നുണ്ട്‌…പക്ഷെ എല്ലാം വേറെ എതൊക്കെയോ പാതാളത്തിലേക്കാ… പത്ത്‌ മിനിറ്റോളം തൂണില്‍ച്ചാരി അവിടെ ധങ്ങനെ നിന്നു…

പെട്ടെന്നാ ഞാനത്‌ ശ്റദ്ധിച്ചത്‌… ദൈവം അവളേ എനിക്കായി തന്നെ സൃഷ്ടിച്ചതാണെന്ന് ഞാന്‍ ഉറപ്പിച്ച്‌ ഞെട്ടിപ്പിക്കുന്ന കാഴ്ച !

“ന്‍്റ്റെ പൊന്നോ….ലവള്‍… ”

അവളാണേല്‍ എന്നെ കണ്ട്‌ ആ പുഞ്ചിരി വീണ്ടും പാസ്സാക്കി !അവള്‍ കുടുംബസമേതം നടന്നു വരുന്നതുകണ്ട്‌ ഞാന്‍ പറഞ്ഞതിനല്‍പം ഒച്ച കൂടിപ്പോയി…

കൂടെയുള്ള ചെക്കന്‍മാരുടെ കരാളഹസ്തങ്ങളില്‍ ഞാന്‍ പിടിക്കപ്പെട്ടു !! പിന്നെ റിമാന്‍ഡില്‍ എടുത്ത്‌ കൂട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു…

“ഭാ..കള്ളാ…ഇത്രയും കാലം പെണ്‍ വിഷയത്തില്‍ ബല്യ ഉപദേശി ആയിരുന്നല്ലൊ എവന്‍…സത്യം പറയെടാ…ആരാ അവള്‍..!!? കളിക്കാതെ കാര്യം പറ.. ”

“അത്‌..ഇതതല്ല.. ”

“ഏത്‌ ഏതല്ലെന്ന്… !!?”

“അയ്യോ നിങ്ങള്‍ വിചാരിക്കുന്നപോലെയൊന്നുമല്ലാ… ”

തടിയന്‍ ഇടയില്‍ കേറി,”അല്ലാ…ഞങ്ങള്‍ മാത്രം networking വീരന്‍മാര്‍…നീ എല്ലാ പെണ്ണുങ്ങളേം നേര്‍വഴിക്ക്‌ നടത്തി ഇപ്പോ ഞങ്ങള്‍ടെ ബിസിനസ്സും നടക്കുന്നില്ല…സത്യം പറയെടാ… ”

“പുല്ല്‌…പതുക്കെ പറയെടാ തെണ്ടികളേ…ടാ ഈ കൊച്ച്‌ എന്‍്റ്റെ അടുത്താ തിയേറ്ററില്‍ ഇരുന്നെ…അല്ലാതെ വേറോന്നുമില്ലാ…അമ്മച്ചിയാണേ നേര്‌…”

“എടാ കൊച്ച്‌ കഴുവേറീ…ചുമ്മാതല്ല ഈ തെണ്ടി പതിവു പോലെ കോമഡിക്കൊന്നും വെടി പൊട്ടുന്നപോലെ ആര്‍ത്തട്ടഹസിച്ച്‌ ചിരിക്കാഞ്ഞെ…അവള്‍ടെ വീട്ടുകാരറിയാതെ അവളോട്‌ കുറുകിക്കൊണ്ടിരിക്കുവായിരുന്നു അല്ലേ.. !?”

“ശ്ശ്‌ പതുക്കെ….പൊന്നു മക്കളേ…ധിത്‌ ആ ലെവലൊന്നും ആയിട്ടില്ലാ…നിങ്ങള്‍ക്കെന്നേ അറിഞ്ഞൂടേടാ ബ്ളഡി ഫൂള്‍സ്‌…!!?മനസ്സാ…വാചാ…കറ്‍മ്മണാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാ… ”

“ഉവ്വാ…എന്നിട്ടാണോടാ ചക്കപ്പുഴുക്ക്‌ കണ്ടിട്ടില്ലാത്ത ആദിവാസീടെ പോലെ ഇങ്ങനെ ബ്ളിങ്കസ്യാ എന്നു നില്‍ക്കുന്നെ… ”

ഹേയ്‌…നുണ പറഞ്ഞ്‌ എക്സ്പീരിയന്‍സില്ലാത്ത ഞാന്‍ ഇത്റയും വിരുതന്‍മാരുടെ അടുത്ത്‌ ഇനി കിടന്നുരുണ്ടിട്ട്‌ കാര്യമില്ലാ…അല്ലെങ്കിലും ഇനി ഇവന്‍മാരെന്തെങ്കിലും ഐഡിയ പറഞ്ഞു തന്നു എന്‍്റ്റെ ലൈഫ്‌ ചേയ്ഞ്ച്‌ ചെയ്താലോ…

സത്യമേവ ജയതേ(കുറച്ച്‌ കൂടിപ്പോയല്ലേ..ങാ ഇരിക്കട്ടെന്നേ…)…

“എടാ പിള്ളേരേ വിശ്വസിക്ക്‌…ആ കൊച്ച്‌ കൊറച്ച്‌ ഡിഫറെന്‍്റ്റെ ആണെന്നെനിക്ക്‌ തോന്നി എന്നുള്ളത്‌ നേരാ…പക്ഷെ സംസാരം പോലും നടന്നിട്ടില്ല…പിന്നല്ലേ കുറുകല്‍…ആ പെണ്ണ്‍ ചുമ്മാ ചിരിക്കുമ്പോഴൊക്കെ…തിരിച്ച്‌ ഞാനും ചിരിച്ചുകൊടുത്തിട്ടുണ്ട്‌…ദാറ്റ്സ്‌ ഓള്‍ യുവര്‍ ഓണര്‍…താങ്ക്‌ യൂ.. ”

അപ്പൊ വേറൊരു ലോലന്‍,”താങ്ക്സ്‌ പറയാന്‍ വരട്ടെ…എന്നിട്ട്‌ എന്‍്റ്റെ ചിരി ചൂണ്ടയില്‍ ലവള്‍ കൊത്തുന്നില്ലല്ലോ…എന്താ നിന്നോട്‌ മാത്രം ചിരിക്കാന്‍… !!? ”

“എടാ ഗ്ളാമറില്‍ വീഴുന്ന ടൈപ്പ്‌ അല്ലാ…ഞാന്‍ പാവമാണെന്ന് മനസ്സിലാക്കിയിട്ടായിരിക്കും..ഞാന്‍ എന്താ ചെയ്യേണ്ടതെന്നൊന്ന് പറ പിള്ളേരേ…ഞാന്‍ ഇതോടെ ഇനി നിങ്ങള്‍ക്കും കച്ചവടത്തിനും ഉപദ്രവമാവില്ലാ..പ്ളീസ്‌.. ”

എല്ലാരും ജാക്ക്‌പോട്ട്‌ അടിച്ചപോലെ ഒരേസ്വരത്തില്‍,”ങേ… !!”

വേറൊരുത്തന്‍,”എന്നാ പിന്നെ വീട്ടുകാര്‍ കാണാതെ പോയി മുട്ടെടാ പട്ടീ…അറ്റ്ലീസ്റ്റ്‌ ആ കൈയ്യില്‍ ഇരിക്കുന്ന N73 യിലോട്ട്‌ വിളിക്കേണ്ട ഫോറ്‍മാറ്റ്‌ എങ്കിലും ചോദിക്കടേ…എടാ മരത്തലയാ നംബര്‍ ചോദിക്കാന്‍… ”

“അല്ല അളിയാ…ധതിപ്പം ഞാനെങ്ങനാ ഒറ്റക്ക്‌… !!?”

“വേണ്ടാ..നമുക്ക്‌ പഞ്ച പാണ്ഡവന്‍മാരേപ്പോലെ ഒന്നിച്ച്‌ പാഞ്ചാലിയെ സമീപിക്കാം….പോയി വാങ്ങെടാ പുല്ലെ…. ”

<<< കര്‍ത്താവ്‌ അനുവദിച്ച്‌ തുടരും >>>